ഒരുപാട് വലിയ സിനിമകളിലേക്ക് ഓഫർ വന്നതായിരുന്നു, നിമിഷ ബിജോ

അന്ന് വഴങ്ങിക്കൊടുത്തിരുന്നുവെങ്കിൽ താനിന്നു നയന്താരയെക്കാളും വലിയ താരമായേനെ എന്നാണ് നിമിഷ ബിജോ പറയുന്നത് . ഒരുപാട് വലിയ സിനിമകളിലേക്ക് ഓഫർ വന്നതായിരുന്നുവെന്നും പക്ഷെ അപ്പോഴൊക്കെ കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ടെന്നുമാണ് നിമിഷ പറയുന്നത് . സിനിമാ- സീരിയൽ രംഗത്തും മറ്റും സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് കാസ്റ്റിംഗ് കൗച്ച്. നിരവധി താരങ്ങൾ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരമായ നിമിഷ ബിജോ ആണിപ്പോൾ കാസ്റ്റിംഗ് കൊച്ചിനെപ്പറ്റി വെളിപ്പെടുത്തൽ നടത്തിയത്. റീലുകളിലൂടേയും മറ്റുമാണ് നിമിഷ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമകളിലേക്ക് എത്തുകയായിരുന്നു. ഈയ്യടുത്ത് തൃശ്ശൂരില്‍ പുലികളിയിലും നിമിഷ എത്തിയിരുന്നു. പുലിവേഷത്തിലുള്ള നിമിഷയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിവാദങ്ങളിലും നിമിഷ ചെന്നു പെട്ടിട്ടുണ്ട്. പള്ളിയോടം ഫോട്ടോഷൂട്ടിന്റെ പേരിലാണ് നിമിഷ വിവാദത്തില്‍ ചെന്നു പെടുന്നത്. ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കിടുകയാണ് നിമിഷ ബിജോ. ഫണ്‍ വിത്ത് സ്റ്റാര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിമിഷ ബിജോ മനസ് തുറന്നത്. തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ട്.

എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നാണ് താരം പറയുന്നത്. തനിക്ക് വിളി വന്നിട്ടുണ്ട്. വാഴങ്ങിക്കൊടുക്കാമോ ചോദിച്ചിട്ടും ഉണ്ട്. ആ കാസ്റ്റിംഗ് കൗച്ച് താന്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ താനിന്ന് നയന്‍താരയേക്കാളും വലിയ നടിയായേനെ എന്നും നിമിഷ പറയുന്നു. താൻ ചെയ്തതെല്ലാം ലോ ബജറ്റ് സിനിമകളായിരുന്നു. എല്ലാവരും സഹകരിച്ച്, ഉള്ള പൈസ വച്ച് ചെയ്യുന്ന കുഞ്ഞ് സിനിമകളായിരുന്നു. വലിയ സിനിമകളിലേക്ക് തന്നെ വിളിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് ചോദിച്ചിട്ടുമുണ്ട്. പക്ഷെ താല്‍പര്യമില്ലെന്ന് പറഞ്ഞ് താന്‍ ഒഴിവാക്കി വിട്ടു. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങിയിരുന്നുവെങ്കില്‍ തന്റെ ലെവല്‍ വേറെ ആയേനെഎന്നും നിമിഷ ബിജോ പറയുന്നു.ബിഗ് ബോസില്‍ കയറണം എന്ന് ആഗ്രഹമുണ്ട് എന്നും സിനിമകള്‍ ചെയ്യണം എന്നുണ്ട് എന്നും നിമിഷ പറയുന്നു. ബിഗ് ബോസില്‍ കയറണം എന്നത് വലിയ ആഗ്രഹമാണ്. കിട്ടിയില്ലെങ്കിലും താന്‍ അടിപൊളിയായി ജീവിക്കുമെന്നും നിമിഷ ബിജോ പറയുന്നുണ്ട്. അതേസമയം തനിക്കൊപ്പം എന്നും കൂടെ നിന്നിട്ടുളളത് കുടുംബമാണെന്നും സുഹൃത്തുക്കള്‍ ഇപ്പോള്‍ കൂടെയില്ലെന്നും താരം പറയുന്നുണ്ട്. തന്റെ കൂടെ ഇപ്പോഴും ചേര്‍ന്നു നില്‍ക്കുന്നത് കുടുംബമാണ്. ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ തന്റെ കൂടെ നിന്ന് റീച്ച് നേടിയ ശേഷം അവര്‍ക്കൊക്കെ ജാഡയും അഹങ്കാരവും തലക്കനവുമാകും. താന്‍ ഇപ്പോഴും സിമ്പിളാണ്.

അവര്‍ കുറച്ച് ഫെയ്മസ് ആയിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ വിളിച്ചാലൊന്നും ഫോണ്‍ എടുക്കില്ല, നമ്മളെ അറിയില്ല. തള്ളിപ്പറയലല്ല, കോണ്ടാക്ട് ഉണ്ടാകാറില്ലെന്നാണ് നിമിഷ ബിജോ പറയുന്നത്. അന്നും ഇന്നും തന്റെ കൂടെ നില്‍ക്കുന്നത് തന്റെ ഭര്‍ത്താവും അച്ഛനും അമ്മയും മക്കളുമാണ്. അവര്‍ തന്നെ ഒരിക്കലും തള്ളിപ്പറയില്ല. എല്ലാത്തിനും പിന്തുണയുമായി അവര്‍ കൂടെ തന്നെയുണ്ട് എന്നും ത്ന്റെ നാട്ടുകാര്‍ തന്നെ കുറ്റം പറയുന്നില്ല. തന്റെ ക്യാരക്ടര്‍ എന്തെന്നും തങ്ങള്‍ ജനിച്ചു വളര്‍ന്നത് എങ്ങനെയാണെന്നും എന്നും അവര്‍ക്ക് അറിയാം. നാട്ടിലുള്ളവരൊക്കെ നല്ല പിന്തുണയാണ്. എല്ലാവരും ഫോളോ ചെയ്യുന്നുണ്ടെന്നും നിമിഷ ബിജോ പറയുന്നത്. അതേസമയം ഇതേ അഭിമുഖത്തില്‍ തന്നെ ഷക്കീലയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും നിമിഷ സംസാരിക്കുന്നുണ്ട്. ഷക്കീലാമ്മയെ താന്‍ അമ്മ എന്നാണ് വിളിക്കുന്നത്. തനിക്ക് ഒത്തിരി ഇഷ്ടമാണ് ഷക്കീലാമ്മയുടെ അടുത്തിരിക്കുമ്പോള്‍ അമ്മമാരുടെ അടുത്തിരിക്കുന്ന ഫീലാണ്. ഷക്കീല അമ്മയുടെ പേരിന്റെ കൂടെ തന്റെ പേര് കൂട്ടി വിളിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നാണ് നിമിഷ പറയുന്നത്.