ഉരുൾപ്പൊട്ടലിന് ഇരയായി ക്യാമറ അസിസ്റ്റന്റും;മരണ വാർത്തയുമായി ഫെഫ്ക

ഒറ്റ രാത്രി കൊണ്ടാണ് വയനാട്ടിലെ മുണ്ടകൈ എന്ന ഗ്രാമം ഇല്ലാതായത്. ഹൃദയഭേദകമാണ് ദുരന്ത ഭൂമിയിൽ നിന്നുള്ള ഓരോ കാഴ്ചകളും. മരണസംഖ്യയും ഉയരുകയാണ്. ഇപ്പോഴിതാ വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ   സഹപ്രവർത്തകൻ മരണപ്പെട്ടുവെന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് ഫെഫ്ക, ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവാണ് മരണമടഞ്ഞത്, സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉൾപ്പടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്

ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജു വയനാട്ടിലെ വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിലെ മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപ്പൊട്ടലിൽപ്പെട്ട്‌ നമ്മെ വിട്ടുപോയ വിവരം വേദനയോടെ അറിയിക്കുന്നു. ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം സുരക്ഷാ പ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ട്,ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം സുരക്ഷാ പ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ട്. കനത്ത പ്രകൃതി ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ ജ്യേഷ്ഠനും മകളും ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛനുൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

ഷിജുവിന്റെ അയൽക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവ് പരുക്കുകളോടെ രക്ഷപ്പെട്ട ആശ്വാസ വാർത്തയും പങ്കുവെക്കുന്നു.പ്രണവിന്റെ വീട്ടുകാർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. പ്രകൃതി ദുരന്തത്തിൽ അണഞ്ഞുപോയ എല്ലാ സഹോദരങ്ങൾക്കും മലയാള ചലച്ചിത്ര പ്രവർത്തകരുടേയും, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെയും പ്രണാമം എന്നാണ് ഫെഫ്ക പങ്കു വച്ച കുറിപ്പിൽ പറയുന്നത്. സീരിയൽ താരം വരദ അടക്കമുള്ളവർ ഷിജുവിന് ആദരാഞ്ജലിയർപ്പിച്ചുകൊണ്ടുള്ള പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. അതേസമയം രണ്ട വര്ഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ ഷിജുവിന്റെ കുടുംബം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടിരുന്നു. അന്നുണ്ടായ സംഭവത്തിൽ വീടിന്റെ ഒരു ഭാഗം തകർന്നിരുന്നു. എന്നാലും ഷിജുവും കുടുംബവും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് ഇത്തവണ വീടും ജീവനും കവർന്ന് ദുരന്തമെത്തിയത്.