
മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ച ഭാഗ്യ നായികയാണ് വിമല രാമൻ. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, സുരേഷ്ഗോപി അങ്ങനെ മലയാളത്തിന്റെ പ്രമുഖ താരങ്ങൾക്കൊപ്പം മികച്ച കഥാപാത്രങ്ങളെ തന്നെ വിമല രാമൻ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ വിമല മമ്മൂട്ടിയെക്കുറിച്ചു പറയുന്ന കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത് . താൻ വലിയൊരു മമ്മൂക്ക ഫാൻ ആണ്. എന്നാൽ ഇടക്ക് ഭയം തോന്നിയിരുന്നുവെന്നാണ് താരം പറയുന്നത് . നസ്രാണി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഒരിക്കൽ ഉണ്ടായ സംഭവത്തെപ്പറ്റിയും വിമല സംസാരിക്കുന്നുണ്ട്. . തനിക്ക് ഉഴുന്നു വട വലിയ ഇഷ്ടമാണ്. രാവിലെ ഭക്ഷണത്തിനൊപ്പം വടയും ഉണ്ടാവുമായിരുന്നു. ഒരു ദിവസം തന്റെ അസിസ്റ്റന്റിനോട് പറഞ്ഞു ഒരു വട എടുത്ത് അതിലെ എണ്ണ അൽപം തുടച്ച് മാറ്റുമോ എന്ന്. അങ്ങനെ അസിസ്റ്റൻ്റ് ടിഷ്യൂ വെച്ച് എണ്ണ തുടക്കുന്നത് മമ്മൂക്ക കണ്ടു. അദ്ദേഹം കാര്യം ചോദിച്ചറിഞ്ഞു. ഉടൻ തന്നെ ആ വട വാങ്ങി കൈ കൊണ്ട് പിഴിഞ്ഞു. ഒരുപാട് എണ്ണ ഉണ്ടായിരുന്നുവെന്നും , എന്നിട്ട് മമ്മൂക്ക പറഞ്ഞു ഇത് കഴിക്കണ്ട, എന്റെ വീട്ടിൽ നിന്ന് മസാല വട വരും. അതാണ് ബെസ്റ്റ് എന്നു. അങ്ങനെ അന്ന് മുതൽ താനും എന്നും ആ മസാല വടക്ക് വേണ്ടി കാത്തിരിക്കുമായിരുന്നുവെന്നാണ് വിമല രാമൻ പറയുന്നത് . മമ്മൂട്ടിക്കൊപ്പം നസ്രാണി എന്ന ചിത്രത്തിലെ വിമലയുടെ ഇന്റട്രോഡക്ഷൻ സീൻ ഗംഭീരമായിരുന്നു. കോളേജിൽ നിന്ന് ഹെലികോപ്റ്ററിൽ കേറി പോവുന്ന നായികയാണ് ആ സീനിൽ ഉണ്ടായിരുന്നത്.

ആ സീൻ ശരിക്കും ഒരു വ്യത്യസ്ഥത നിറഞ്ഞതായിരുന്നുവെന്നാണ് വിമല പറയുന്നത്. ഒന്നാമത് വാഗമൺ വെച്ചായിരുന്നു ആ സീനിന്റെ ഷൂട്ടിംഗ്. പിന്നെ താനും മമ്മൂട്ടിയും ഒരുമിച്ച് ഹെലികോപ്റ്ററിൽ പോകുന്നു. നല്ല സിനിമ കൂടിയായിരുന്നു നസ്രാണി എന്നാണ് വിമല രടാമം പറയുന്നത് . അതേസമയം മോഹൻലാലിന്റെ ഷൂട്ടിംഗ് സെറ്റിൽ എപ്പോഴും തമാശ ആയിരിക്കുമെന്നും അദ്ദേഹം എപ്പോഴും ആളുകെളെ ചിരിപ്പിക്കാൻ നോക്കുമെന്നും വിമല പറഞ്ഞു. അദ്ദേഹം വളരെ കൂളായിട്ടുള്ള ഒരു വ്യക്തിയാണ്. എന്നാൽ മമ്മൂട്ടിയെ ഇടക്ക് ഒരു ഭയം ഉണ്ടെന്നും വിമല കൂട്ടിച്ചേർത്തു. ടൈം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് വിമല രാമൻ മലയാളത്തിൽ എത്തുന്ന. വൈഗ എന്ന ആ കഥാപാത്രം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാവുന്നതും വിമല രാമൻ എന്ന നടിയുടെ വിജയമാണ്. വിമല രാമൻ മലയാളിയാണ് എന്ന് കരുതിയ പലരും ഉണ്ടായിരുന്നു. എന്നാൽ താൻ മലയാളി ആണെന്ന് പറയുന്നതിൽ ഒരുപാട് അഭിമാനം കൊള്ളാറുണ്ടെന്നും വിമല പറഞ്ഞിട്ടുണ്ട്.

കോളേജ് കുമാരന് ശേഷം വിമൾക്ക് വലിയൊരു ഗ്യാപ് മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതിനെ കുറിച്ച് വിമല പറയുന്നതിങ്ങനെയാണ് . “മലയാളത്തിൽ നിന്ന് മനപ്പുർവ്വം മാറി നിന്നിട്ടില്ല. മലയാളം സിനിമകളിൽ ബിസി ആയിരുന്നപ്പോൾ തമിഴിൽ നിന്ന് ഒരു ഓഫർ വന്നു. ‘രാമൻ തേടിയ സീതൈ’. അത് അവിടെ വലിയ ഹിറ്റായി. അതിനു ശേഷം കന്നട, തെലുഗു അങ്ങനെ ഓരോ ഇന്റസ്ട്രിയിലും ഓഫറുകൾ വന്നു. അപ്പോൾ മലയാളത്തിൽ നിന്ന് ഓഫറുകൾ വരുമ്പോൾ മറ്റു ഭാഷകളിലെ ഡെയ്റ്റ് ക്ലാഷ് ആകും.” ഏത് ഇന്റസ്ട്രിയിൽ ചെന്നാലും താൻ ഇപ്പോഴും ഒരു മലയാളി അഭിനേത്രി ആണെന്നാണ് അവർ പറയുന്നത്. സത്യത്തിൽ അത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. തൻ അതിൽ അഭിമാനിക്കുന്നു. തനിക്ക് മലയാളം ഇന്റസ്ട്രി അത്രക്കും ഇഷ്ടമാണ്. ഇവിടെ ഒരു ഹോംലി ഫീലിംഗ് ഉണ്ട്. ഇത്രയും ഗ്യാപ് വന്നിട്ടു പോലും താൻ വീണ്ടു തന്റെ വീട്ടിൽ തിരിച്ചു വന്ന പോലെയാണ് തോന്നുന്നത് എന്നും വിമല രാമൻ പറയുന്നു.











