
സിബി മലയിൽ സംവിധാനം ചെയ്യ്ത നവ്യയുടെ ആദ്യ ചിത്രമായിരുന്നു ‘ഇഷ്ട്ടം’, ഇപ്പോൾ ചിത്രത്തിന്റെ ഓഡിഷൻ പങ്കെടുക്കാൻ നവ്യയ്ക്കൊപ്പം നടി ഭാവനയും ഉണ്ടായിരുന്നു എന്നും എന്നാൽ താൻ നവ്യയെ തെരഞ്ഞെടുക്കാൻ കാരണമുണ്ടെന്നും തുറന്നുപറയുകയാണ് സംവിധായകൻ സിബി മലയിൽ, ഇഷ്ടം എന്ന ചിത്രത്തിൽ ഒരു പുതുമുഖ നായികയെയാണ് വേണ്ടിയിരുന്നത്, ആ സമയത്താണ് മനോരമയുടെ കവർ പേജിൽ താൻ ആദ്യമായി നവ്യയുടെ ഫോട്ടോ കണ്ടത്,

അപ്പോൾ നവ്യയുടെ ഫോട്ടോ കണ്ടപ്പോൾ തന്റെ സിനിമക്ക് പറ്റിയ നായിക ആണെന്ന് തോന്നി, അപ്പോൾ താൻ മനോരമയുടെ ഓഫീസിലേക്ക് വിളിച്ചു, അങ്ങനെ നവ്യയുടെ ഡീറ്റെയിൽസ് അറിഞ്ഞു, ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടത്തുള്ള ചേപ്പാട് എന്ന സ്ഥലത്താണ് വീട് എന്നറിഞ്ഞു, അങ്ങനെ നവ്യയുടെ വീട്ടുകാരുമായി കോണ്ടാക്ട് ചെയ്യ്തു, ഓഡിഷനെ പങ്കെടുക്കാൻ പറ്റുമോ എന്ന് ചോദിച്ചു, അപ്പോൾ ആ ഒഡിഷനിൽ നടി ഭാവനയും എത്തിയിട്ടുണ്ടായിരുന്നു.

എന്നാൽ താൻ നവ്യയെ സെലക്ട് ചെയ്യ്തു കാരണം, നവ്യയോട് എന്തെങ്കിലും പെർഫോ൦ ചെയ്യാമോ എന്ന് ചോദിച്ചു, കലോത്സവത്തിൽ പങ്കെടുത്തപ്പോൾ കാണിച്ച ഒരു തമിഴ് സ്കിറ്റ് ആണ് നവ്യ കാണിച്ചത്, അതി ഗംഭീരമായി തന്നെ നവ്യ അത് അഭിനയിച്ചു കാണിച്ചു തന്നു അതോടെ തനിക്ക് മനസിലായി ഇഷ്ട്ടം സിനിമക്ക് പറ്റിയ നടി നവ്യ ആണെന്ന് സിബി മലയിൽ പറയുന്നു












