
ഗാനങ്ങൾ കൊണ്ടും, സ്വഭാവ സവിശേഷത കൊണ്ടും പ്രേഷകരുടെ ഇഷ്ട്ട ഗായിക ആയി മാറിയ താരമാണ് കെ എസ് ചിത്ര, എന്നാൽ തനിക്ക് ചില അവഗണനകൾ നേരിട്ടിട്ടുണ്ട് തുറന്നു പറയുന്നു ചിത്ര, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. ഹിന്ദിയിലടക്കം നിരവധി ഗാനങ്ങൾ പാടിയിട്ടുള്ളയാണ് താൻ, എന്നാൽ അവിടെ തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്നാണ് ചിത്ര പറയുന്നത് . പലപ്പോഴും സിനിമയിൽ വെക്കാതെ മറ്റുള്ളവരെ കൊണ്ട് പാടിപ്പിച്ച് തന്നെ മാറ്റി നിർത്തുന്നത് അനുഭവിച്ചിട്ടുണ്ടു ഗായിക പറയുന്നു.

ഹിന്ദിയിൽ അവഗണന നല്ല രീതിയിലുണ്ട്. നമ്മൾ പാടുന്ന സമയത്ത് നന്നായിട്ടുണ്ടെന്നും ,അടുത്ത പാട്ട് പാടാൻ താമസമില്ലാതെ വരണമെന്നും എന്നെല്ലാം പറഞ്ഞ് വലിയ സന്തോഷത്തോടെ സിനിമയുടെ ആള്ക്കാര് പറഞ്ഞ് അയക്കും, അതനുസരിച്ചു അടുത്തപാട്ട് പാടാൻ നമ്മൾ തിരിച്ച് വരു൦ , എന്നാൽ പാട്ടും പാടിക്കഴിഞ്ഞ് പിന്നീട് സിനിമ റിലീസ് ചെയ്ത് കഴിയുമ്പോൾ നമ്മൾ പാടിയ ആ പാട്ട് അതിലുണ്ടാവില്ല ,പകരം മറ്റാരെയെങ്കിലും വിളിച്ച് മാറ്റി പാടിപ്പിച്ചിട്ടുണ്ടാവു൦ , ശരിക്കും അത് തന്നെ വിഷമിപ്പിച്ചിട്ടുണ്ട്

അത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ട്. കണക്ക് നോക്കുകയാണെങ്കിൽ താൻ പാടി റിലീസ് ചെയ്തതിനേക്കാൾ കൂടുതൽ ഗാനങ്ങൾ ഹിന്ദിയിൽ താൻ പാടിയിട്ടുണ്ട്. പക്ഷെ പലതും അവർ മാറ്റി.അങ്ങനൊരു രീതി
ഹിന്ദിയിലുണ്ട് ചിത്ര പറയുന്നു. പിന്നെ താൻ ഉണ്ണേണ്ട ചോറിൽ തന്റെ പേരുണ്ടാകു൦ താൻഅങ്ങനെ വിചാരിക്കും. ഇപ്പോഴും താൻ വലിയൊരു ഗായികയായി അംഗീകരിച്ചിട്ടില്ല , തന്റെ കുറവുകൾ തനിക്ക് അറിയാം. ആരും കുറ്റം പറയാത്ത രീതിയിൽ നന്നായി പാടാൻ സാധിക്കണമെന്ന് മാത്രമെ തനിക്ക് ആഗ്രഹമുള്ളു, മരിക്കുന്നത് വരെ പാടാൻ സാധിക്കണമെന്ന ആഗ്രഹവുമുണ്ട് ചിത്രപറയുന്നു












