താൻ എപ്പോഴും ഭംഗിയായി ഇരിക്കണം എന്നായിരുന്നു ശ്രീദേവിയുടെ ആഗ്രഹം

ഇന്ത്യൻ സിനിമ ലോകത്തെ വിസ്മയമായിരുന്നു അന്തരിച്ച നടി ശ്രീദേവി. വശ്യമായ സൗന്ദര്യവും അഭിനയ മികവും ശ്രീദേവിയെ ഉയരങ്ങളിൽ കൊണ്ടെത്തിച്ചു. കരിയറിൽ പേരും പ്രശസ്തിയും ലഭിച്ചപ്പോഴും ശ്രീദേവിയെ തേടി ഗോസിപ്പുകൾ തുടരെ വന്നു. ശ്രീദേവിയെക്കുറിച്ച് നടി കുട്ടി പത്മിനി പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ബാലതാരമായി അഭിനയിക്കുന്ന കാലം മുതൽ ശ്രീദേവിയെ അടുത്തറിയുന്ന ആളാണ് കുട്ടി പത്മിനി. ശ്രീദേവി വളരെ പോപ്പുലറായി മാറിയപ്പോൾ തന്റെ മകൾ കൈവിട്ട് പോകുമോ എന്ന് ശ്രീദേവിയുടെ അമ്മ ഭയന്നിരുന്നു. അക്കാലത്ത് വൈകുന്നേരം ആറ് മണിക്ക് ഷൂട്ടിംഗ് തീരും. വൈകുന്നേരം പുറത്ത് പോകരുത്, നീ വൈൻ കഴിക്ക്, ശരീരത്തിന് നല്ലതാണ് വൈൻ , ഇത് കഴിച്ച് നീ എട്ട് മണിക്ക് തന്നെ ഉറങ്ങെന്ന് അമ്മ ഉപദേശിക്കുമായിരുന്നു എന്നും എന്നാൽ പക്ഷെ പെറ്റമ്മ ചെയ്തതാണെങ്കിലും അത് തെറ്റ് തന്നെയാണ് എന്നും കുട്ടി പത്മിനി പറയുന്നു എന്തെന്നാൽ പിൽക്കാലത്ത് വൈൻ ഇല്ലാതെ ശ്രീദേവിക്ക് പറ്റാതായി. വൈൻ അവളുടെ ജീവിതത്തിലെ ഒരു അംഗമായി എന്ന് പറയാമെന്നും കുട്ടി പത്മിനി വെളിപ്പെടുത്തി. അതേപോലെ ശ്രീദേവി സൗന്ദര്യത്തിന് നൽകിയ ശ്രദ്ധയെക്കുറിച്ചും കുട്ടി പത്മിനി സംസാരിക്കുന്നു.

അധികം സംസാരിക്കാത്ത ഒതുങ്ങിയ പ്രകൃതക്കാരിയായിരുന്നു ശ്രീദേവി എങ്കിൽ പോലും തന്റേതായ ചില ഈഗോകളും നടിക്കുണ്ടായിരുന്നു. ശ്രീദേവിക്ക് താനെപ്പോഴും ഭംഗിയായിരിക്കണമെന്നായിരുന്നു ആഗ്രഹം. ഇൻസെക്യൂരിറ്റി കൂടുതലായിരുന്നു ശ്രീദേവിക്ക്. അത്രയും പ്ലാസ്റ്റിക് സർജറികൾ ചെയ്തു. ശ്രീദേവിയുടെ അടുത്ത ബന്ധുവാണ് തന്നോട് ഇക്കാര്യം പറഞ്ഞത് എന്നും കുട്ടി പത്മിനി പറയുന്നു. ലണ്ടനിൽ ഒരു വലിയ പ്ലാസ്റ്റിക് സർജൻ ഉണ്ട്. മുഖത്ത് ഒരുപാട് മാറ്റങ്ങൾ വരുത്തി. ഭർത്താവിനോട് പോലും അതൊന്നും പറയില്ല. ഷോപ്പിംഗിന് പോകുകയാണെന്ന് പറഞ്ഞ് പ്ലാസ്റ്റിക് സർജറി ചെയ്ത് വരും എന്നാണ് അവർ പറഞ്ഞത്. എപ്പോഴും ഡയറ്റിംഗായിരുന്നു ശ്രീദേവിക്ക്. അവസാനം വരെയും ഡയറ്റിംഗിൽ ആയിരുന്നു ശ്രീദേവിയെന്ന് കുട്ടി പത്മിനി പറയുന്നു. അതേസമയം സിനിമ കഥ പോലെ നാടകീയമായാണ് പലപ്പോഴും ശ്രീദേവിയുടെ ജീവിതം മുന്നോട്ട് പോയത്. അതേസമയം ആഘോഷിക്കപ്പെട്ട നടിയാണെങ്കിൽ പോലും വിവാഹിതനായ നിർമാതാവ് ബോണി കപൂറുമായുള്ള അടുപ്പവും വിവാഹവും ശ്രീദേവിക്ക് നേരെ സിനിമ രംഗത്തും പുറത്തും വിമർശനങ്ങൾ വരാൻ കാരണമായി. ബോണി കപൂറിന്റെ ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ശ്രീദേവി ഇദ്ദേഹവുമായി അടുക്കുന്നത്. ശ്രീദേവി ഗർഭിണിയായതോടെ ആദ്യ ഭാര്യ ബന്ധം പിരിഞ്ഞെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ജാന്വി കപൂറും ഖുശി കപൂറൂമാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മക്കൾ. 2018 ൽ നടി അപ്രതീക്ഷിതമായി മരണപ്പെട്ടപ്പോൾ പല അഭ്യൂഹങ്ങളും ഇതിന്റെ പിന്നാലെ വന്നു.

മരണ സമയത്ത് ശ്രീദേവി മദ്യപിച്ച് അബോധാവസ്ഥയിൽ ആയിരുന്നെന്നുള്ള റിപ്പോർട്ടുകൾ വന്നു. പിന്നീടാണ് അധികമാരുമറിയാത്ത ശ്രീദേവിയുടെ ജീവിതത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പുറത്ത് വന്നത്. ആഡംബര ജീവിതമാണ് നടി ശ്രീദേവി നയിച്ചിരുന്നത്. സൗന്ദര്യം നിലനിർത്താൻ നിരവധി തവണ ശ്രീദേവി പ്ലാസ്റ്റിക് സർജറികൾ ചെയ്ത വിവരം പുറത്ത് വന്നിരുന്നു. ശ്രീദേവിയുടെ മരണത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിക്കുന്നു. ശ്രീദേവിയുടെ മരണം തനിക്ക് വലിയ ഞെട്ടലായെന്നും വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും കുട്ടി പത്മിനി പറഞ്ഞു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ബന്ധുവിന്റെ വിവാഹത്തിനെത്തിയായിരുന്നു നടി. ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ മുങ്ങിയാണ് മരണം. മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങൾ വന്നു. ശ്രീദേവിയുടെ രണ്ട് പെൺമക്കളും ഇന്ന് സിനിമയിൽ സജീവമാണ്. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ യുവനിരയിലെ മുൻനിര താരമാണ്. ഇളയ മകൾ ഖുശി കപൂറും സിനിമാ രംഗത്തേക്ക് കടന്ന് വന്നു. ആർച്ചീസ് എന്ന സിനിമയിലൂടെയാണ് ഖുശി കപൂർ അഭിനയ രംഗത്ത് തുടക്കം കുറിച്ചത്.