
മലയാളത്തിൽ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ശ്രീജ ചന്ദ്രൻ. ദേവിയായും, നായികയായും സീരിയലിൽ തിളങ്ങുമ്പോൾ തന്നെ സിനിമകളിലും ചെറിയ വേഷങ്ങളിലൂടെ ശ്രീജ അഭിനയിച്ചിട്ടുണ്ട്. ശ്രീജ അഭിനയിച്ച തമിഴ് സീരിയലിലെ ജോഡിയായ സെന്തിൽ കുമാറിനെ തന്നെയാണ് ശ്രീജ വിവാഹം ചെയ്തത്. ആ സീരിയലും ഈ ജോഡിയും വലിയ ഹിറ്റായി. വിവാഹത്തിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ശ്രീജയും സെന്തിലും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നു. വിവാഹം കഴിഞ്ഞയുടനെ തന്നെ കുട്ടികളുടെ കാര്യത്തിൽ തീരുമാനം എടുക്കണമെന്നും ഒരു കാരണവശാലും കുട്ടികൾക്കു വേണ്ടി സമയം നീട്ടി കൊണ്ടു പോകരുതെന്നും സെന്തിൽ പറഞ്ഞു. അങ്ങനെ വേഗം കുട്ടികൾ ഉണ്ടായാൽ ഭാര്യ-ഭർതൃ ബന്ധം കുറച്ചു കൂടി ശക്തമാവും എന്നും സെന്തിൽ പറയുന്നു. എന്നാൽ തനിക്ക് അത്തരം അഭിപ്രായമില്ലെന്നാണ് ശ്രീജ തുറന്നു പറഞ്ഞത്. “അതായത് കുട്ടികൾ വേഗം ഉണ്ടാവുന്നതിനാൽ കുടുംബം വളരെ സന്തോഷത്തോടെ ഇരിക്കുമെന്ന് ഇല്ലയെയും കുട്ടികൾ ഇല്ലാതെയും വർഷങ്ങളായി സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ ആളുകൾ ഉണ്ട് എന്നും കുട്ടികൾ ഉണ്ടായാൽ പോലും ജോലിക്ക് പോകരുത്, കുട്ടികളെ നോക്കി വീട്ടിൽ ഇരിക്കണം എന്നൊക്കെ ചിന്തിക്കുമ്പോഴാണ് അവിടെ വഴക്കും പ്രശ്നങ്ങളും ഉണ്ടാവുന്നതെന്നും ശ്രീജ പറയുന്നു.

താനും കരുതിയത് കുട്ടികൾ ഉണ്ടായാൽ എല്ലാ പ്രശ്നങ്ങളും മാറുമെന്നാണ് പക്ഷേ ഒന്നും മാറിയിട്ടില്ലയെന്നും ഒരാൾ എങ്ങനെ ജീവിക്കണമെന്ന് മറ്റൊരാൾ തീരുമാനിക്കുന്നിടത്താണ് പ്രശ്നങ്ങൾ ഉണ്ടാവുന്നതെന്നും ഒരാൾ മറ്റൊരാളുടെ കാര്യത്തിൽ ഒരു പരിധിയിൽ കൂടുതൽ ഇടപെടാതിരിക്കുന്നതാണ് എപ്പോഴും നല്ലതെന്നും ശ്രീജ പറഞ്ഞു. 2014ലാണ് സെന്തിലും ശ്രീജയും വിവാഹം ചെയ്യുന്നത്. എന്നാൽ 2023 ലാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് ജനിക്കുന്നത്. കുഞ്ഞ് ജനിച്ചതിനു ശേഷം നിരവധി പേർ ചോദിക്കുന്നത് അടുത്ത കുഞ്ഞിനെ കുറിച്ചാണ്. ഏത് പരിപാടികൾക്ക് പോയാലും മറ്റുള്ളവർ പറയുന്നത് ആദ്യത്തെ കുഞ്ഞ് ജനിക്കാൻ ഏകദേശം 8 വർഷത്തോളം എടുത്തു, രണ്ടാമത്തെ കുഞ്ഞിനെ കുറിച്ച് പെട്ടെന്ന് നോക്കൂവെന്നന്നെന്നും ആദ്യത്തെ കുഞ്ഞിന് ഒരു അനുജത്തിയോ അനുജനോ വേണ്ടേ എന്നാണ് ആളുകൾ ചോദിക്കുന്നതെന്നും എന്നാൽ ഈ ചോദ്യത്തേക്കാൾ ദേഷ്യം വരുന്ന മറ്റൊന്നില്ലയെന്നും ശ്രീജ പറയുന്നു. എന്തെല്ലാം വേദന അനുഭവിച്ചാണ് ആദ്യത്തെ കുഞ്ഞ് ഉണ്ടായതെന്ന് ആർക്കും അറിയില്ല. എന്നിട്ട് ഇപ്പോൾ വന്ന് ഇങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട് എന്ന് സെന്തിലും പറഞ്ഞു.

മാത്രമല്ല വിവാഹം കഴിഞ്ഞ് ആദ്യ ഒരു വർഷം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ആ സമയത്ത് സെന്തിൽ തന്നോട് ഒരുപാട് ദേഷ്യപ്പെടാറുണ്ടായിരുന്നുവെന്നും എന്നാൽ താൻ അങ്ങനെ തിരിച്ച് സെന്തിലിനോട് ദേഷ്യ കാണിച്ചില്ല, എല്ലാ കേട്ടിരുന്നുവെന്നും അതെല്ലാം കഴിഞ്ഞ് കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ തന്റെ ദേഷ്യം മുഴുവനായും പ്രകടിപ്പിക്കാൻ തുടങ്ങിയെന്നും അപ്പോഴാണ് സെന്തിലിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയതെന്നും ശ്രീജ പറയുന്നു. കല്യാണത്തിനു മുന്നേ വളരെ സ്നേഹത്തോടെ ബഹുമാനത്തോടെ തന്നെയായിരുന്നു സെന്തിൽ ഇടപഴകിയിരുന്നത്. എന്നാൽ കല്യാണ സമയത്ത് തൊട്ട് ഭയങ്കര ദേഷ്യം ആയിരുന്നുവെന്നും അന്ന് തിരുപ്പതിയിൽ താലി ചാർത്തുന്നതിനു മുന്നേ വരെ ഈ കല്യാണം വേണോ എന്നു പോലും ഒരു നിമിഷം ചിന്തിച്ചുവെന്നും ഇങ്ങനെ സ്വഭാവം മാറുമെന്ന് കല്യാണത്തിനു മുന്നേ ചിന്തിച്ചിരുന്നില്ലയെന്നും ശ്രീജ പറഞ്ഞു. അതേസമയമാ തമിഴ് സീരിയൽ പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് സെന്തിൽ കുമാറും ശ്രീജയും. സീരിയലിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചതാണ്. ഒരു മകനും ദമ്പതികൾക്കുണ്ട്. വിവാഹ ശേഷം ശ്രീജ കരിയറിൽ സജീവമായില്ല. മലയാളിയായ ശ്രീജ നേരത്തെ ചില സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ തമിഴ് ടെലിവിഷൻ രംഗത്താണ് ശ്രീജയ്ക്ക് കൂടുതൽ ശ്രദ്ധിക്കപ്പെടാനായത്.











