മംമ്തയുടെയും , പ്രിയാമണിയുടെയും സ്വഭാവരീതികൾ വത്യസ്തമാണെങ്കിലും ഈ ഒരു കാര്യത്തിൽ അവർ തുല്യരാണ് ; രഞ്ജു രഞ്ജിമാർ 

സെലിബ്രെറ്റി  മേക്കപ്പ് രംഗത്തു അറിയപ്പെടുന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമർ, മിക്ക സിനിമ താരങ്ങളും രഞ്ജുവിന്റെ സുഹൃത്തുക്കളാണ്, ഇപ്പോൾ തന്റെ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് രെഞ്ചു രഞ്ജിമാർ, താൻ കൂടുതൽ സംതൃപ്തി ആയി തോന്നിയിട്ടുള്ളത് വിവാഹമേക്കപ്പുകൾ ചെയ്യുമ്പോളാണ്, കാരണം അവർ വെത്യസ്ത രീതിയിലുള്ളവർ ആയിരിക്കും, എന്നാൽ സെലിബ്രറ്റി എന്ന് പറയുമ്പോൾ അതൊരു സ്‌പെഷ്യൽ ഏരിയ ആണ്, എനിക്ക് ഇപ്പോൾ തോന്നുന്ന കാര്യം ഇപ്പോൾ മോളിവുഡ് ഒരു ഹോളിവുഡ് ആയികൊണ്ടിരിക്കുന്നു എന്നതാണ്

കാരണം പണ്ട് കാണാറുള്ള ഒരുക്കമല്ല ഇപ്പോൾ കാണുന്നത്, ഡ്രസ്സിങ്ങിലും, ഹെയർ സ്റ്റെയിലിലും അങ്ങനെ എല്ലാത്തിലും മൊത്തം മാറ്റം ഉണ്ട്, അതുപോലെ ഒരുപാട് നടിമാർക്ക് താൻ മേക്കപ്പ് ചെയ്യ്തിട്ടുണ്ട്, ഇപ്പോൾ മംമ്തയുടെയും പ്രിയാമണിയുടെയും സ്വഭാവരീതികൾ വ്യത്യസ്തമാണ്. രണ്ട് പേരും രണ്ട് ധ്രുവങ്ങളാണ്. എന്നാൽ ഈ ഒരു കാര്യത്തിൽ അവർ ഒന്നാണ് , പെർഫെക്ഷന്റെ കാര്യത്തിലും, പ്രൊഫഷണലിസത്തിന്റെ കാര്യത്തിലും രണ്ട് പേരും തുല്യരാണ്,

ഒരു ഫൗണ്ടേഷൻ ചെയ്യുമ്പോഴും ഹെയർ സ്റ്റെെൽ ചെയ്യുമ്പോഴും അതിന്റെ എല്ലാ കറക്ഷനുകളോടെ ചെയ്യണമെന്ന് നിർബന്ധമുള്ളവരാണ്. ഇവർ എപ്പോഴും എനിക്ക് മോട്ടിവേഷനാണ്. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ഇൻസ്റ്റിറ്റ്യൂട്ട് ആണ് എനിക്കെന്റെ ആർട്ടിസ്റ്റുകൾ. പ്രത്യേകിച്ചും മംമ്തയും പ്രിയാമണിയും, ഞങൾ ഒരുപാട് വർക്ക് ചെയ്യ്തിട്ടുള്ളവരാണ്. അതിൽ എടുത്തു പറയാവുന്നത് ഡി ഫോർ ഡാൻസ് ആണ് പിന്നെ അവാർഡ് നൈറ്റ്‌സും,  ഇവർ ഒരേ ജനറേഷനിൽ വരുന്ന നടിമാരാണെങ്കിലും ഇവരിൽ ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞത് പ്രിയാമണിക്കാണ്.  മംമ്ത കുറച്ച് നാൾ ബ്രേക്ക് എടുത്തത് മംമ്തയുടെ കരിയറിനെ ഒരുപാട് ബാധിച്ചിട്ടുണ്ട്. ഇന്ന് ബോളിവുഡിലെ ഒരാൾക്കൊപ്പം നിൽക്കാനുള്ള കഴിവുള്ള നടിയാണ് മംമ്ത രെഞ്ചു പറയുന്നു