മമ്മൂട്ടിയെപോലെ ,മോഹൻലാലിനെയും വെച്ച് സിനിമ ചെയ്യാൻ ആഗ്രഹിച്ചു!  ലാലേട്ടനോട് കഥ പറഞ്ഞു എന്നാലത് സിനിമയായില്ല! സേതു 

സച്ചി-സേതു എന്ന പേര് സ്ക്രീനിൽ കണ്ട മലയാളികൾ അവരുടെ സിനിമകളും ഒരിക്കലും  മറക്കില്ല. എന്നാൽ  ഇനിയുംസിനിമ  ചെയ്യാൻ ഏറെ ബാക്കിവച്ച് സച്ചി എന്ന അതുല്യ പ്രതിഭ വിടവാങ്ങുകയും ചെയ്യ്തു. സേതു സ്വന്തമായി ചെയ്ത ആദ്യത്തെ കഥ മല്ലുസിംങ് ആയിരുന്നു. സേതുവിന്റെ ഒരുപാട് സിനിമകൾ പല കാരണങ്ങളാൽ നടക്കാതെ പോയിട്ടുണ്ട്, എന്നാൽ ഇപ്പോൾ സേതു മമ്മൂട്ടിയെ പോലെ മോഹൻലാലിനെ വെച്ചും  സിനിമ ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നു എന്നും എന്നാൽ അത് നടന്നില്ല എന്നും പറയുകയാണ് ഒരു അഭിമുഖത്തിൽ.

ലാലേട്ടനോട് കഥ പറഞ്ഞു, അതെല്ലാം സിനിമയാകും എന്ന് ഉറപ്പുള്ളതായിരുന്നു. ഒന്ന് താനും സച്ചിയും ഒരുമിച്ച് അൻവർ റഷീദിന് വേണ്ടി ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞു. ലാലേട്ടനും അത് ഇഷ്ടമായിരുന്നു. ഛോട്ടാമുംബൈക്കു ശേഷമാണ് ഈ കഥ പറയുന്നത്.എന്നാൽ അൻവർ റഷീദ് ഈ കഥയിൽ മാറ്റം വരുത്താമെന്ന് പറഞ്ഞ് അവസാനം അത്  നടന്നില്ല. അതിനു ശേഷം സർക്കാർ എന്ന പേരിൽ താൻ ഒരു കഥ പറഞ്ഞിരുന്നു. അതും നടന്നില്ല. പിന്നീട് ബിലാത്തിക്കഥ എന്ന പേരിൽ ഒരു സ്റ്റോറി ഉണ്ടായിരുന്നു

രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിക്കുന്ന പ്രൊജക്ട് ആയിരുന്നു. അതിനു വേണ്ടി ലണ്ടനിൽ പോയി ലൊക്കേഷനെല്ലാം നോക്കിയിരുന്നു. ചില കാരണങ്ങളാൽ മമ്മൂട്ടിക്ക് പകരം പിന്നീട് ലാലേട്ടൻ വന്നു. എന്നാൽ അവസാനം രഞ്ജിത്ത് മേഹൻലാലിനെ വെച്ച് ഡ്രാമ എന്ന ചിത്രം ചെയ്തു. അത് വലിയ വിഷമം ഉണ്ടാക്കി,സേതു പറയുന്നു,