അധിക കാലം ഇത് മുന്നോട്ട് പോകില്ല! നിങ്ങളെയും നാഗചൈതന്യ വഞ്ചിക്കും, നടി ശോഭിതക്ക് മുന്നറിയിപ്പുമായി ആരാധകർ 

തെന്നിന്ത്യൻ താരകുടുംബമാണ് നടൻ നാഗാചൈതന്യയുടെ, നടൻ ആദ്യം വിവാഹം കഴിച്ചത് നടി സാമന്തയെ ആയിരുന്നു, എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം അധിക കാലം തുടർന്ന്പോയിരുന്നില്ല, ഇതിനിടക്ക് നാഗചൈതന്യ നടി ശോഭിത ധൂലി പാലുമായി പ്രണയത്തിൽ ആണെന്നുള്ള വാർത്ത എത്തിയിരുന്നു, എന്നാൽ ആരാധകർ ആദ്യം ഈ കാര്യം വിശ്വസിക്കാതെയും നടി സാമന്തയെ കുറ്റം പറയുകയും ചെയ്യ്തിരുന്നു, അതേസമയം കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുൻപായിരുന്നു നാഗചൈതന്യയും, ശോഭിതയും തമ്മിലുള്ള  വിവാഹനിശ്ചയം നടന്നിരുന്നത്, ചിത്രങ്ങൾക്ക് താഴെ നിരവധി ആശംസകളും ഒപ്പം വിമർശനവും എത്തുന്നുണ്ട്,

എന്നാൽ കഴിഞ്ഞ ദിവസം ശോഭിത പങ്കുവെച്ച വിവാഹ വീഡിയോയുടെ താഴെ നിരവധി വിമർശനങ്ങളാണ് എത്തുന്നത്, മേക്കപ്പ് ഇടുന്നതും പിന്നീട് വധുവായി ഒരുങ്ങുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. ഇതിന് താഴെ നടിയെ അധിക്ഷേപിച്ച് കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്,അവരുടെ മുഴുവന്‍ കുടുംബത്തിനും   ധാര്‍മികതയില്ല. ഈ അന്നബെല്ലെ നേടിയെടുക്കാന്‍ നാഗ ചൈതന്യയ്ക്ക് ഒരു രാജകുമാരിയെ നഷ്ടമാക്കി, സാമന്തയ്ക്ക് പകരം വയ്ക്കാന്‍ ആര്‍ക്കും കഴിയില്ല, നിങ്ങള്‍ രണ്ടുപേരേക്കാളും സാമന്ത വിജയിച്ചിരിക്കുന്നു

നിങ്ങളുടെ ബന്ധം ഒരിക്കലും മുന്നോട്ട് പോകില്ല, അവൻ നിങ്ങളെയും വഞ്ചിക്കും, അന്നേരം വിഷമിക്കരുത് എന്നുള്ള മുന്നറിയിപ്പാണ് ശോഭിതക്ക് ആരാധകർ നൽകുന്നത്, സാമന്തയെ സ്വര്‍ണമായിട്ടും ശോഭിതയെ കല്‍ക്കരി ആയിട്ടുമാണ് ചിലര്‍ ഉപമിക്കുന്നത്. എന്നാൽ ചില ആരധകർ പറയുന്നത് എല്ലാവര്‍ക്കും അവരുടെ പങ്കാളികളെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. അവരവരുടെ ജീവിതത്തില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അവര്‍ക്കല്ലേ അറിയുകയുള്ളു എന്നാണ്