അജു അലക്സിന്റെ അറസ്റ്റിനെപ്പറ്റി സിദ്ധീഖ്, ഞങ്ങൾ ചെയ്യ്തത്‌പോലെ നിങ്ങൾ ചെയ്താലും പോലീസ് ആക്ഷനെടുക്കും 

കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ചെകുത്താന്‍ എന്നറിയപ്പെടുന്ന യുട്യൂബർ അജു അലക്സിന്റെ അറസ്റ്റ്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾ പൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തിയ്ത, മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ  ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഇപ്പോഴിതാ അജു അലക്സ് വിഷയത്തിൽ സിദ്ദിഖ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

നുണക്കുഴി എന്ന ഏറ്റവും പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു നടൻ , അമ്മയുടെ സ്ഥാനത്ത് ഒരു കാരണവർ വന്നപ്പോൾ കാര്യങ്ങൾക്കൊക്കെ നടപടിയായി തുടങ്ങിയെന്നൊക്കെയുള്ള തരത്തിൽ കമന്റുകൾ വന്നിരുന്നു. അത്തരം കമന്റുകൾ ശ്രദ്ധിച്ചിരുന്നുവോയെന്ന് ചോദിച്ചപ്പോഴായിരുന്നു സിദ്ദിഖ് അജു അലക്സിന്റെ അറസ്റ്റിനെ കുറിച്ച് സംസാരിച്ചത്. നമ്മുടെ ഭാ​ഗത്ത് നിന്ന് വീഴ്ച സംഭവിച്ചാലും നെ​ഗറ്റീവ് കമന്റുകൾ വരും. നമ്മൾ ചെയ്ത കാര്യം വലിയൊരു കാര്യമായി തനിക്ക് തോന്നുന്നില്ല എന്നാണ് സിദീഖ് പറയുന്നത്. ‍

തങ്ങൾ‌ ചെയ്തതു പോലെ നിങ്ങൾ ചെയ്താലും പോലീസിന്റെ ഭാ​ഗത്ത് നിന്ന് ആക്ഷനുണ്ടാവും. തങ്ങളുടെ വാർത്തയ്ക്ക് താഴെ പോസിറ്റീവ് കമന്റുകൾ വന്നിട്ടുണ്ടെങ്കിൽ അത്രയധികം ഒരു പബ്ലിക്ക് ന്യൂയിസൻസാണ് അയാളെന്ന് കമന്റ് എഴുതിയവർക്കും തോന്നിയതു കൊണ്ടാകും, താൻ പരാതിപ്പെട്ടതു പോലെ ആര് പരാതിപ്പെട്ടാലും ഇതേ നിയമ നടപടികൾ തന്നെയുണ്ടാവും, മാത്രമല്ല താൻ ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നതു കൊണ്ട് നമ്മുടെ സംഘടനയിൽപ്പെട്ടൊരാളെ പറ്റി ഇത്തരത്തിൽ പറഞ്ഞ് കേട്ടപ്പോൾ പരാതിപ്പെട്ടുവെന്ന് മാത്രമെന്നും സിദീഖ് പറയുന്നു. അതുപോലെ തന്നെ നല്ല കമന്റ് വന്നതുപോലെ മോശം കമന്റ് വരാനും ചെറിയൊരു പിഴവ് മതി. നിങ്ങളുടെ മുമ്പിൽ ഇരുന്ന് സംസാരിക്കുമ്പോൾ താൻ പ്രാർത്ഥിക്കുന്നത് തന്റെ വായിൽ നിന്നും ഒരു അവിവേകവും വീഴരുതെന്നാണ്. ഒരുപാട് ആലോചിച്ചതിനു ശേഷമാണ് ഓരോ പ്രവൃത്തിയും താൻ ചെയ്യുന്നത്. അമ്മയുടെ ഭാരവാ​ഹിയായതു കൊണ്ട്‌ ഇനിയിപ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നാണ് സിദ്ദിഖ് പറയുന്നത്