
ഒരു കാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയായിരുന്നു ഉഷ, കിരീടം എന്ന ചിത്രത്തിൽ സേതുമാധവന്റെ പെങ്ങൾ വേഷം തനറെ കരിയർ തന്നെ ഉയർത്തിയ വേഷമായിരുന്നു എന്നും നടി മുൻപ് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ തന്റെ മോശം നാളുകളെ കുറിച്ച് നടി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്ക് പ്രതിസന്ധിയുള്ള സമയത്തു തന്നെ സിനിമയിൽ ഒരാൾ പോലും സഹായിച്ചിട്ടില്ല. മുന്പുണ്ടയിരുന്ന സുഹൃത്തുക്കൾ ഞാനും എന്റെ വീടുമായും നല്ല ബന്ധമുള്ളവർ ആയിരുന്നു.

ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് പുലികള്‍ എന്ന പേരില്‍ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയിരുന്നു. എന്നെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഗ്രൂപ്പില്‍ കാണാതായി. എന്തുപറ്റി എന്നറിയാന്‍ തെസ്നി ഖാന്‍ വിളിച്ചു. ഞാന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് തെസ്നിയോട് സങ്കടങ്ങള്‍ പറഞ്ഞു. ആ സമയത്ത് കൂടുതല്‍ സഹായിച്ചത് തെസ്നിയും സീമ ജി നായരുമാണ്, പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇനിയും സിനിമയിലേക്ക് വേണ്ടാന്ന്,

സിനിമയിൽ എനിക്ക് പിന്തുണ നല്‍കിയത് ഗണേഷേട്ടനാണ്. ഒരു സഹോദരനെ പോലെ അദ്ദേഹം കൂടെ നിന്നു. അഭിനയിക്കാതിരുന്ന കാലത്തും സിനിമയില്‍ നിന്ന് വിളിക്കുന്നുണ്ടായിരുന്നു.തന്നെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്, ഒരു പ്രമുഖ നടൻ കാരണം സിനിമയിൽ നിന്നും മാറ്റിനിര്ത്തി ഇത് താനും കേട്ടിട്ടുണ്ട് പക്ഷെ ഞാൻ ചോദിച്ചിട്ടില്ല, ഞാനെന്തിന് പേടിക്കണം. ഞാനാരേയും ദ്രോഹിച്ചിട്ടില്ല എന്നാണ് ഉഷ പറയുന്നത്. എനിക്കുള്ളത് എന്നെ തേടി വരും. പുകഴ്ത്തിയവരാണ് പിന്നീട് വിമര്‍ശനങ്ങളുമായെത്തിയത് ഉഷ പറയുന്നു, ഇപ്പോൾ ഒരു ഇടവേളക്ക് ശേഷം നടി ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്












