
മലയാളത്തിലും, തമിഴിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടനാണ്ബാ ല, ഇപ്പോൾ മലയാള സിനിമയിലേക്ക് വന്നതിനെകുറിച്ച് പറയുകയാണ് നടൻ. തമിഴിൽ ചില സിനിമകൾ ചെയ്തയുടൻ മലയാളത്തിൽ കളഭം എന്ന സിനിമയിലേക്ക് അവസരം വന്നു. താൻ കരുതിയത് ആ ചിത്രം വമ്പൻ ഹിറ്റാവുമെന്നാണ്. പക്ഷേ പ്രതീക്ഷിച്ച വിജയം നേടാനായില്ല. വീണ്ടും തമിഴിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുമ്പോഴാണ് മമ്മൂട്ടിക്കൊപ്പം ബിഗ് ബിയിലേക്ക് അവസരം കിട്ടിയത്.അത് സൂപ്പർ ഹിറ്റായി . ബിഗ് ബിയിലെ മുരുകനെ മലയാളികൾ ആരും തന്നെ മറക്കില്ല. മമ്മൂട്ടിക്കൊപ്പമുള്ള ബിഗ് ബിയിലെ ഒരു രംഗത്തെപ്പറ്റിയും ബാല ഈയൊരു അഭിമുഖത്തിലൂടെ സംസാരിക്കുന്നു

ബിഗ് ബിയിൽ സഹോദരൻ മരിച്ച സീനിൽ താനും മമ്മൂട്ടിയും മനോജ് കെ ജയനും മംമ്ത മോഹൻദാസും ഉണ്ട്. പൊതുവേ തമിഴിൽ ഇത്തരം കരയുന്ന പോലെയുള്ള ആ ഒരു സീനിൽ താൻ ഇരുന്നു കരയുകയാണ്. അപ്പോൾ പെട്ടെന്ന് മമ്മൂട്ടി തന്റെ പുറത്ത് അടിച്ചു എന്നിട്ട് തന്നെ തന്നെ നോക്കി നിന്നു , എന്നാൽ മമ്മൂട്ടി തന്നെ അടിച്ചത് എന്തിനാണെന്ന് പോലും മനസിലാവാതെ താൻ നിൽക്കുമ്പോഴാണ് തനിക്ക് തന്നെ മനസിലായത് അദ്ദേഹം ആ സീനിൽ അഭിനിയച്ചതാണെന്നത്.

ആണുങ്ങൾ കരയാൻ പാടില്ല എന്ന രീതിയിലാണ് മമ്മൂട്ടിയുടെ ആ നോട്ടം അർത്ഥമാക്കിയത് ബാല പറയുന്നു ,ആ സീൻ തിയേറ്ററിൽ കണ്ടപ്പോഴാണ് അതിന്റെ ഭംഗി തനിക്ക് മനസിലാകുന്നത് നടൻ പറയുന്ന. ആദ്യ മലയാള സിനിമയായ കളഭത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ ബാലയ്ക്ക് മലയാളം ഒട്ടും അറിയില്ലായിരുന്നു. തുടക്കത്തിൽ ഭാഷാപരമായ പ്രതിസന്ധികൾ ബാലക്കുണ്ടായിരുന്നു. തമിഴും മലയാളവും മിക്സ് ചെയ്ത് തലയാളം പോലെയായിരുന്നു സിനിമയുടെ സെറ്റിൽ വെച്ച് ബാലയോട് എല്ലാവരും ഇടപെട്ടിരുന്നത്











