
മലയാളത്തിലും മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന നടിയായിരുന്നു ഭാനു പ്രിയ, ഇപ്പോൾ താരത്തെ കുറിച്ച് നടി കുട്ടി പദ്മിനി പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. നടി ശ്രീദേവി ബോളിവുഡിലേക്ക് ശ്രദ്ധ കൊടുത്തപ്പോൾ തെന്നിന്ത്യയിൽ നടിയുടെ സ്ഥാനത്തേക്ക് പകരമെത്തിയത് ഭാനുപ്രിയയാണ്, ആന്ധ്രയിൽ നിന്നും വന്ന പല നടിമാർക്കും തവിട്ട് നിറമാണ്, ഭാനുപ്രിയയും അങ്ങനെയുള്ള നടിയായിരുന്നു. മേക്കപ്പിൽ അതീവ ശ്രെദ്ധ പുലർത്തുന്ന നടിയാണ് ഭാനുപ്രിയ കുട്ടി പദ്മിനി പറയുന്നു

ശരീരം മുഴുവൻ പാൻ കേക്ക് ഇടണം. അതിന് വലിയ ക്ഷമയും കാണിച്ചു. മറ്റ് ആർട്ടിസ്റ്റുകൾ ഇതിന് തയ്യാറായിരുന്നില്ല. എന്നാൽ ഭാനുപ്രിയ ഇടുപ്പിലും കഴുത്തിലും മുതുകിലുമെല്ലാം മേക്കപ്പ് ചെയ്യും, ഭാനുപ്രിയക്ക് മേക്കപ്പ് ചെയ്യാനും ഹെയർ സ്റ്റെെൽ ചെയ്യാനും യൂണിറ്റിലുള്ളവർക്ക് സന്തോഷമാണ്. കാരണം പല ആർട്ടിസ്റ്റുകളും മേക്കപ്പ് ചെയ്യുമ്പോൾ ദേഷ്യപ്പെടും എന്നാൽ നടി അങ്ങനെയായിരുന്നില്ല. പല ആർട്ടിസ്റ്റുകളിൽ നിന്നും വളരെ വെത്യസ്തത പുലർത്തുന്ന നടി ആയിരുന്നു ഭാനുപ്രിയ

എല്ലാ പെൺകുട്ടികൾക്കും വരുന്ന പ്രണയം ഭാനുപ്രിയക്കും ഉണ്ടായിരുന്നു, ഒരു നടനെയാണ് പ്രണയിച്ചത്. എന്നാൽ ഭാനുപ്രിയയുടെ അമ്മ ഈ ബന്ധം ഇല്ലാതാക്കി. അമ്മ ചെയ്തതാണ് ശരി. കാരണം ആ നടന് അക്കാലത്ത് നിരവധി നടിമാരുമായി പ്രണയമുണ്ട്. ഒരു ഘട്ടത്തിൽ ഭാനുപ്രിയയും അമ്മയും തമ്മിൽ വഴക്കുണ്ടായി. ഭാനുപ്രിയ വീട് വിട്ടിറങ്ങി, തന്റെ ഒരു സീരിയലിൽ ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്. നല്ല രീതിയിൽ അവർ അഭിനയിച്ചു. അതിന് ശേഷം അവരുമായി എനിക്ക് ടച്ചില്ല. പിന്നീട് ഭാനുപ്രിയ വിവാഹം ചെയ്ത് അമേരിക്കയിൽ സെറ്റിലായെന്നാണ് കേട്ടത്. അമേരിക്കയിൽ എന്താണം സംഭവിച്ചതെന്തെന്ന് അറിയില്ല. ഭർത്താവ് ജീവനോടെയില്ലെന്ന് ചിലർ പറയുന്നു. സത്യം ആർക്കും അറിയില്ല.












