
സംവിധായകൻ വിപിൻ ദാസ് സംവിധാനം ചെയ്യ്ത പ്രേഷക ശ്രെദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പലനട’യിൽ, ഇപ്പോൾ ചിത്രത്തെ കുറിച്ച് വിപിൻ ദാസ് പറഞ്ഞ ഒരു കാര്യമാണ് ശ്രെദ്ധ ആകുന്നത്, ഈ ചിത്രത്തിൽ നായകന്മാരായി എത്തിയത് ബേസിൽ ജോസഫ്,പൃഥ്വിരാജ് എന്നിവരായിരുന്നു , എന്നാൽ പലരും തന്നോട് ചോദിച്ചിട്ടുണ്ട് ഈ ചിത്രം ഒരു പഴയതായിരുന്നെങ്കിൽ നന്നായേനെ എന്ന് വിപിൻ ദാസ് പറയുന്നു, ഈ ചിത്രത്തിൽ ശ്രെദ്ധിക്കപെട്ട മറ്റു രണ്ടു കഥപാത്രങ്ങൾ ആയിരുന്നു ജോമോനും, അശ്വിനും അവതരിപ്പിച്ചത്.

ജോമോനെ പകരം ജഗതി ശ്രീകുമാർ ചേട്ടനും, അശ്വിനെ പകരം പപ്പു ചേട്ടനും ആകുമായിരുന്നു, എനിക്ക് അങ്ങനെ തോന്നിയിരുന്നു ആ കാലഘട്ടത്തിൽ ഈ സിനിമ ചെയ്യുക ആണെങ്കിൽ ഈ കഥാപാത്രം ചെയ്യാൻ ഉചിതം ജഗതിച്ചേട്ടനു൦ പപ്പുച്ചേട്ടനും ആകുമെന്ന് വിപിൻ ദാസ് പറയുന്നു.

ഇന്ന് അവരെ പോലുള്ള അഭിനേതാക്കൾ ഇല്ലാത്തത് വളരെ വിഷമമാണ് എന്നാൽ ജോമോനും, അശ്വിനും ഗംഭീരമായി തന്നെ ഇതിൽ അഭിനയിച്ചിട്ടുണ്ട് വിപിൻ ദാസ് പറയുന്നു . പണ്ടുള്ളവർ ഇന്നത്തേതിന് അപേക്ഷിച്ചു ഒരുപാട് പെർഫോ൦ ചെയ്യുന്നവർ ആയിരുന്നു എന്നും സംവിധായകൻ കൂട്ടിച്ചേർത്തു












