
ദീപു കരുണാകരൻ സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്ലർ എന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
‘പതിത ഹൃദയ’ എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. മഹേഷ് ഗോപാലിന്റെ വരികൾക്ക് അതിരൻ, സന്തോഷം, സോമന്റെ കൃതാവ് എന്നീ സിനിമകളുടെ സംഗീത സംവിധായകനായ പിഎസ് ജയഹരി ആണ് ഈണം നൽകിയിരിക്കുന്നത്. ജെ മൈമയും, മീന മേലത്തും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
സനൂപ് പ്രദീപ് (റാബിറ്റ് ബോക്സ് ആഡ്സ്) ആണ് ലിറിക്കൽ വീഡിയോ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 23ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അർജുൻ ടി സത്യൻ ആണ്. ഡയാന ഹമീദ്, റോസിൻ ജോളി, ബൈജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- പ്രദീപ് നായർ, എഡിറ്റിംഗ്- സോബിൻ കേ സോമൻ, കലാ സംവിധാനം- സാബു റാം, സംഗീതം- പിഎസ് ജയഹരി, വസ്ത്രാലങ്കാരം- ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുഗൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബാബു ആർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ- ശരത് വിനായക്, ചീഫ് അസോസിയേറ്റ്- സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ- ശ്രീരാജ് രാജശേഖരൻ, മേക്കപ്പ്- ബൈജു ശശികല, പിആർഒ- വാഴൂർ ജോസ്, ശബരി, മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡിംഗ്- റാബിറ്റ് ബോക്സ് ആഡ്സ്, പബ്ലിസിറ്റി ഡിസൈൻ- മാ മി ജോ, സ്റ്റിൽസ്- അജി മസ്കറ്റ്.











