
മലയാളത്തിന്റെ താര രാജാക്കന്മാർ എന്ന് പറയപ്പെടുന്ന താരങ്ങളാണ് മമ്മൂട്ടിയും, മോഹൻലാലും, ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ചു അഭിനയിച്ചു പ്രേഷകരുടെ കയ്യടി നേടിയ താരങ്ങളാണ്, ഇപ്പോൾ ഇപ്പോൾ മോഹൻലാലിൻറെ അച്ഛനായി മമ്മൂട്ടി അഭിനയിക്കാൻ എത്തിയ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ സിബി മലയിൽ, പടയോട്ടം എന്ന ചിത്രത്തിൽ സോമനൊരു വേഷമുണ്ടായിരുന്നു, എന്നാൽ മറ്റെന്തോ തിരക്ക് കാരണം കൊണ്ട് അദ്ദേഹം ആ വേഷം ചെയ്യ്തില്ല, സിനിമ തുടങ്ങാൻ കുറച്ചു ദിവസങ്ങൾ ഉള്ളപ്പോളാണ് ഈ ഒരു പ്രശ്നം ഉണ്ടായത് സിബി മലയിൽ പറയുന്നു.,

ഒരിക്കൽ വീട്ടില്‍ നിന്നും ഞങ്ങളെല്ലാവരും കൂടി വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമ കണ്ടിരുന്നു. പുതിയ നടനെ തേടുന്ന കാര്യം പറഞ്ഞപ്പോള്‍ എന്റെ അമ്മ ചോദിച്ചു, ഈ സിനിമയില്‍ കുടിയനായി അഭിനയിച്ച ചെറുപ്പക്കാരനെ നോക്കിക്കൂടെ എന്ന്, അപ്പോൾ എനിക്കും തോന്നി അതുകൊള്ളാമെന്ന്, സിനിമാ വാര്‍ത്തകള്‍ തപ്പി നടന്റെ പേര് പിഐ മുഹമ്മദ് കുട്ടി എന്നാണെന്നും വക്കീലാണെന്നും കൊച്ചിയിലാണ് ഉള്ളതെന്നും അറിഞ്ഞു.പിന്നെ സെറ്റിലേക്ക് വിളിപ്പിച്ചു.

അങ്ങനെ അയാൾ വന്നു, മുഹമ്മദ് കുട്ടിയല്ലേ എന്ന് ഞാൻ ചോദിച്ചു, അദ്ദേഹം ആണെന്ന പറഞ്ഞു, ഞാന്‍ ആരാണെന്നും സിനിമയില്‍ പുള്ളിയുടെ വേഷം എന്താണെന്നുമൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു, ഞാൻ പടയോട്ടം സിനിമയെ കുറിച്ച് പറഞ്ഞു, നസീര്‍ സാറിനൊപ്പമുള്ള വേഷമാണെന്നും കഥാപാത്രത്തിന്റെ രണ്ട് കാലങ്ങളാണ് സിിമയില്‍ ഉള്ളതെന്നും പറഞ്ഞു. പ്രായമാകുമ്പോള്‍ മകനായി മോഹന്‍ലാലും ഉണ്ടെന്ന് പറഞ്ഞു. ങേ മോഹന്‍ലാലിന്റെ അച്ഛനോ! അദ്ദേഹം ഒന്ന് ഞെട്ടി. ആ മുഹമ്മദ് കുട്ടി പിന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായി വളര്‍ന്നു സിബി മലയിൽ പറയുന്നു.












