
സോഷ്യൽ മീഡിയയിൽ കൂടി തനിക്ക് ലഭിച്ച അതിരു വിട്ട ഒരു കമന്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദര്‍. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അമ്മയെക്കുറിച്ചു മോശം പരാമർശം നടത്തിയ സുധീ എസ് നായർക്കെതിരെ പരാതി നൽകിയിരിക്കുകയാണ് ഗോപി സുന്ദർ. സൈബർ പൊലീസിൽ പരാതി നൽകിയ വിവരം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പരാതിയുടെ പകർപ്പും ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. തനിക്ക് കിട്ടിയ മോശം കമന്റിന്റെയും അതിരിട്ട സുധീ എസ് നായരുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവച്ചു കൊണ്ടായിരുന്നു ഗോപി സുന്ദർ പ്രതികരിച്ചത്.


കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള കമന്റാണ് താരം തുറന്നു കാണിച്ചിരിക്കുന്നത്. സുധി എസ് നായര്‍ എന്ന പേരിലുള്ള ഒരു ഫെയ്‌സ്‌ബുക്ക് യൂസറാണ് വളരെ മോശമായി സ്ത്രീത്വത്തെ അപമാനിക്കും വിധം ഗോപി സുന്ദറിന്റെ പോസ്റ്റിനു കീഴിൽ ഗോപി സുന്ദറിന്റെ അമ്മയെ മോശമായി പരാമർശിച്ചത്. മുൻപ് ഇത്തരം പ്രതികരണങ്ങളിൽ നിന്ന് അങ്ങേയറ്റം സംയമനം പാലിക്കുകയും സ്വയം അകന്നു നിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ വന്ന മൂന്ന് കമന്റുകൾ കണ്ട് ഞെട്ടിപ്പോയി. പ്രായമായ എന്റെ അമ്മയ്ക്കെതിരെയാണ് ഈ വ്യക്തി ഇത്രയും തരം താഴ്ന്ന കമന്റ് പോസ്റ്റ് ചെയ്തത്. അത് അങ്ങേയറ്റം അശ്ലീലവും ഭയപ്പെടുത്തുന്നതും അപകീർത്തികരവുമാണ്.

പത്തു ലക്ഷത്തിലേറെ പേർ പിന്തുടരുന്ന എന്റെ സോഷ്യൽ മീഡിയ ഹാൻഡിലില്‍ പലരും ഇത്തരം കമന്റുകൾ നടത്തിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അത്തരം അഭിപ്രായങ്ങൾ എന്റെ പ്രശസ്തിക്ക് ഹാനി വരുത്തി. എന്നെയും എന്റെ നിരപരാധിയായ അമ്മയെയും പൊതുജനങ്ങൾക്കു മുന്നിൽ അപമാനിച്ചു.ഈ അഭിപ്രായങ്ങൾ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ട്രോൾ വിഡിയോകളായും മറ്റും പ്രചരിച്ചു. അത് കൂടുതൽ ദോഷകരമായി ഭവിച്ചു, സുധി എസ് നായര്‍ക്ക് എന്റെ അമ്മയെ വേണം എന്നാണ് പറയുന്നത്. എന്ത് പറയണമെന്ന് എനിക്കറിയില്ല. നിഷ്‌കളങ്കയായ എന്റെ അമ്മയെ അവന്‍ അപമാനിച്ചതില്‍ എനിക്ക് സങ്കടമുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരേ, ഇവനെ നിങ്ങള്‍ തന്നെ എന്തെങ്കിലും ചെയ്യണം. ഞാന്‍ ഇല്ലേ. ദൈവം ഇവനെ അനുഗ്രഹിക്കട്ടെ” എന്നാണ് ഗോപി സുന്ദര്‍ പറയുന്നത്, പിന്നാലെ നിരവധി പേരാണ് ഗോപി സുന്ദറിന്റെ ഈയൊരു പോസ്റ്റിനു കീഴിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗോപി സുന്ദറിനോട് ഇയാൾക്കെതിരെ പരാതിപ്പെടാനാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആവശ്യപ്പെടുന്നത്.











