ഇതുപോലെ സഹതാപമുള്ള മനുഷ്യൻ! അദ്ദേഹം ആരെയും അറിയിക്കാതെയാണ് ഇതുപോലുള്ള കാര്യങ്ങൾ ചെയുന്നത്; മമ്മൂട്ടിയെ കുറിച്ച് അബു സലിം 

സഹജീവികളോട് സഹതാപവും സഹായിക്കാനുള്ള മനസുമുള്ള  മനുഷ്യനാണ് മമ്മൂക്കഎന്നും  പക്ഷെ ആരെയും അറിയിക്കാതെയാണ് പലതും ചെയ്യുകഎന്നുംപറയുകയാണ് നടൻ അബു സലിം. മമ്മൂട്ടിയുമായി തനിക്ക് നല്ല സൗഹൃദമാണ്, അത് സിനിമയിലൂടെ മാത്രമുള്ള ബന്ധമല്ല, മറ്റുള്ളവരോട് സഹതാപവും അവരെ സഹായിക്കാനുള്ള മനസുമുള്ള മനുഷ്യനാണ് മമ്മൂട്ടി അബു സലിം പറയുന്നു. അദ്ദേഹം ആളുകളുമായി അടുക്കാന്‍ കുറച്ച് സമയമെടുക്കു൦ അതും  ശരിക്കും മനസിലാക്കിയിട്ടേ അടുക്കൂ. നമ്മള്‍ വിളിക്കുമ്പോള്‍ ചിലപ്പോള്‍ മമ്മൂക്ക തിരക്കിലാകും. അങ്ങനെയെങ്കില്‍ അദ്ദേഹം ഫോണ്‍ എടുക്കില്ല. രണ്ടോ മൂന്നോ തവണ വിളിച്ചാലും ചിലപ്പോള്‍ കോള്‍ എടുത്തെന്ന് വരില്ല

പക്ഷെ അദ്ദേഹം സംസാരിക്കാനുള്ള സമയം കിട്ടിയാല്‍ ഉടനെ തിരിച്ചു വിളിക്കു൦, അങ്ങനെ തിരികെ  വിളിച്ചാല്‍ പത്തോ ഇരുപതോ മിനിട്ട് സംസാരിക്കും. കുടുംബകാര്യങ്ങളെ കുറിച്ചും സിനിമയെ കുറിച്ചും പൊതുകാര്യങ്ങളുമൊക്കെ സംസാരിക്കും. വയനാട് ദുരന്തം സംഭവിച്ചപ്പോള്‍ എന്നെ ഓരോ ദിവസവും വിളിക്കുമായിരുന്നു. നമ്മുടെ കാര്യങ്ങളൊക്കെ അന്വേഷിച്ചു. സഹതാപവും സഹായിക്കാനുള്ള മെന്റാലിറ്റിയുമുള്ള മനുഷ്യനാണ് മമ്മൂക്ക.

പക്ഷെ ആരെയും അറിയിക്കാതെയാണ്അദ്ദേഹം പലതും ചെയ്യുക. വയനാടൊക്കെ എനിക്ക് അറിയുന്ന ഒരുപാട് കുട്ടികളുടെ ഓപ്പറേഷനും മറ്റ് കാര്യങ്ങളുമൊക്കെ അദ്ദേഹം ഏറ്റെടുത്ത് ചെയ്തിട്ടുണ്ട്. താൻ  അത് മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടി പറയുകയല്ല , മമ്മൂക്കയുടെ നല്ല മനസിനെ നമ്മള്‍ അംഗീകരിച്ചേ പറ്റൂ, പക്ഷെ  അദ്ദേഹത്തിന് ആളുകളുമായി അടുക്കാന്‍ കുറച്ച് സമയമെടുക്കും. ആളെ ശരിക്കും മനസിലാക്കിയിട്ടേ അടുക്കുകയുള്ളൂ. ഇനി അവസാനം അടുത്തു കഴിഞ്ഞാല്‍ ചേര്‍ത്തു നിര്‍ത്തും.