എനിക്ക് ഒരു സഹായം അമ്മയിൽ നിന്നുമുണ്ടാകുമെന്ന് തോന്നിയില്ല! ഇത് പണ്ടേ ഉണ്ടാകേണ്ട കാര്യം, ഐശ്വര്യ ലക്ഷ്മി 

മലയാള സിനിമയിലെ ലൈംഗിക അതിക്രമ പരാതികളിൽ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്നും വലിയൊരു മാറ്റത്തിലേക്കുള്ള തുടക്കമാണ് ഉണ്ടാവുന്നത് എന്നാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ നിന്ന് മനസ്സിലാകുന്നതെന്നും പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സ്ത്രീകൾക്ക് ഒരുക്കേണ്ടത് പണ്ടുപണ്ടേ നടക്കേണ്ടതായിരുന്നു, ശരിക്കും മലയാള സിനിമയിൽ ഇത് പണ്ടേക്ക് ചെയേണ്ട  കാര്യമായിരുന്നു  എന്നാൽ ഇപ്പോഴാണ് അത് നടക്കുന്നത് എന്നാണ് നടി പറയുന്നത്. ഇപ്പോൾ ഡബ്ല്യു സി സിയും സർക്കാറുമൊക്കെ ഇടപെട്ട് വ്യക്തമായി കാര്യങ്ങൾ പറയുകയാണ്. മാത്രമല്ല മലയാള സിനിമയിലെ ലൈം​ഗികാതിക്രമ പരാതികളിൽ മാതൃകപരമായ ശിക്ഷയുണ്ടാകണം

സിനിമ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവർ നേതൃത്വത്തിൽ എത്തണ൦ ,  തീരുമാനം എടുക്കാനാവുന്ന പദവികളിൽ സ്ത്രീകൾ ഉണ്ടാവണം,താൻ സിനിമയിൽ വന്നിട്ട് രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ ചെയ്യുന്ന സമയം മുതൽ കാണുന്നത് ആണ് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ. ഏതൊക്കെ സിനിമ സംഘടന, എങ്ങനെയൊക്കെയാണ് പ്രതികരിക്കുന്നത് എന്നൊക്കെ താൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, എന്തുകൊണ്ടാണ് അമ്മയിൽ താൻ  അംഗത്വം എടുക്കാത്തത് എന്ന ചോദ്യത്തിനും നടി ഉത്തരം പറഞ്ഞു.

അമ്മയിൽ അംഗമാകണമെന്ന് തനിക്ക് തോന്നിയിട്ടില്ലാ കാരണം ഞാൻ അമ്മയിൽ അംഗമായത് കൊണ്ട് എനിക്ക് എപ്പോഴെങ്കിലും ഒരു സഹായം കിട്ടുമോ ഇല്ലയോ എന്ന് അവരുടെ പ്രവർത്തനങ്ങളിൽ നിന്നാണ് കാണേണ്ടത് , അം​ഗത്വം എടുത്തത് കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നം വന്നാൽ അവർ ഇടപെടുമെന്ന് അവരുടെ പ്രവർത്തനം കൊണ്ട് തോന്നിയില്ല അതുകൊണ്ട് തന്നെ അമ്മയിൽ അംഗം ആകേണ്ട ആവശ്യം ഉണ്ടെന്ന് തനിക്ക് തോന്നിയില്ലയെന്നും  ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ആർക്കാണോ താല്പര്യം ഉള്ളത് ആർക്കാണോ കമിറ്റമെന്റ് ഉള്ളത് അവരാണ് സംഘടനയുടെ തലപ്പത്ത് വരേണ്ടതെന്നും നല്ലൊരു വ്യക്തിക്ക് ഒരു സംഘടന നന്നായി നടത്തിക്കൊണ്ടുപോകാൻ പറ്റും അതിന് തയ്യാറായ ആളാണ് വരേണ്ടത് എന്നും നടി പറഞ്ഞു.