w c c  യെ പ്രശംസിക്കുന്നവർ ഒരുപാടുണ്ട് എന്നാൽ താൻ തയ്യാറല്ല! ഇതിലും പ്രമുഖർ ഉണ്ട്; എനിക്കെതിരെ ഇതിൽ കളിച്ചവരുണ്ട്; ഭാഗ്യലക്ഷ്‌മി 

സിനിമ മേഖലയിൽ വനിതകളുടെ സംഘടനയായ w c c യിൽ നിന്നും വിട്ടുമാറിനിൽക്കുന്ന ഒരു അംഗമാണ് ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മി, ഇപ്പോൾ താരം വനിതകളുടെ ഈ സംഘടനയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോട്  w c c  യെ പ്രശംസിക്കുന്നവർ ഒരുപാടുപേരുണ്ട് എന്നാൽ താൻ അതിന് തയ്യാറല്ല എന്നാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്, അവരോടുള്ള എന്റെ എതിർപ്പുകൾ ഞാൻ പറഞ്ഞതിനാണ് അവർ എന്നെ ശത്രുക്കളായി കണ്ടത്.

ഏത് സംഘടനയായാലും തെറ്റുകൾ സംഭവിക്കും. ആ തെറ്റുകൾ നമ്മൾ ചൂണ്ടിക്കാണിക്കുക തന്നെ വേണം. ഡബ്ല്യുസിസിയുടെ പല വിഷയങ്ങളിലും തനിക്ക് എതിർപ്പുണ്ട്. അവർക്ക് പ്രിയപ്പെട്ട ആളുകൾക്ക് നേരെ ആരോപണം വരുമ്പോൾ അവർ നിശബ്ദരായിരിക്കും. അവരുടെ എതിരാളികൾക്ക് നേരെ എന്തെങ്കിലും വരുമ്പോൾ അവർ പുറത്തേക്ക് വരും. സംവിധായകൻ രഞ്ജിത്തിനെതിരെ ട്രാൻസ്ജെൻഡറുടെ ആരോപണം വന്നു. അതിൽ വ്യക്തമായി ആർട്ടിസ്റ്റിന്റെ പേര് പറയുന്നുണ്ട്. അവർ ഡബ്ല്യുസിസിയിലുള്ള ആളാണ്. പക്ഷെ പറയുന്നില്ല.എനിക്കെതിരെ  കളിച്ചവർ ഇതിലുണ്ട് ഭാഗ്യലക്ഷ്മി.

w c c യിലെ  അം​ഗത്തോട് കാരവാൻ ചോദിച്ചപ്പോൾ ബുദ്ധിമുട്ടാണെന്ന് പറഞ്ഞെന്ന് നടി  മാല പാർവതി പറഞ്ഞിട്ടുണ്ട്. പ്രമുഖർ എന്ന് പറയുമ്പോൾ പ്രമുഖരിൽ അവരുമുണ്ട്. പ്രമുഖരിൽ പുരുഷൻമാർ മാത്രമല്ല, സ്ത്രീകളും ഒരുപാട് പേരുണ്ട്  .അവർ ഹേമ കമ്മിറ്റിക്ക് മുന്നിൽ ആരുടെയെങ്കിലും പേര് പറഞ്ഞോയെന്ന് അറിയില്ല. പക്ഷെ അവർ ധൈര്യത്തോടെ മുന്നോട്ട് വന്നാൽ ഒരുപാട് പേർക്ക് പ്രചോദനമാകും.പക്ഷെ ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളിൽ തനിക്ക് നിരാശയാണുണ്ടായതെന്ന് ഭാ​ഗ്യലക്ഷ്മി പറയുന്നു.