റിമയുടെ പാർട്ടി സുചിത്രയുടെ തോന്നലോ? കടുത്ത മാനസിക പ്രശ്നനമെന്ന് സഹോദരി 

കഴിഞ്ഞ ദിവസമാണ് ​ഗായിക സുചിത്ര നടി റിമ കല്ലിങ്കലിനും ആഷിഖ് അബുവിനും എതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. റീമാകല്ലിങ്കലിന്റെ വീട്ടിൽ ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്നും റിമ കല്ലിങ്കലിന്റെ കരിയറിനെ ബാധിച്ചത് ലഹരി ഉപയോ​ഗമാണെന്നും സുചിത്ര ആരോപിച്ചു. ആരോപണത്തിന് പിന്നാലെ റിമയ്ക്കും ആഷിഖ് അബുവിനും നേരെ വ്യാപകമായി ട്രോളുകളും വരുന്നുണ്ട്.

എന്നാൽ ആരോപണത്തിന്റെ സത്യാവസ്ഥ മനസിലാക്കാൻ ആരും തയ്യാറാകുന്നില്ലെന്നും അഭിപ്രായമുണ്ട്. അടിസ്ഥാന രഹിതമായ പല ആരോപണങ്ങളും ഉന്നയിക്കുന്ന വ്യക്തിയാണ് സുചിത്രയെന്നാണ് ചിലരുടെ അഭിപ്രായം. അടുത്തിടെയാണ് തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാറിനെതിരെയും ധനുഷ്, തൃഷ തുടങ്ങിയ തമിഴ് താരങ്ങൾക്കെതിരെയും വലിയ ആരോപണങ്ങൾ സുചിത്ര ഉന്നയിച്ചത്.

തന്റെ ഭർത്താവ് കാർത്തിക് കുമാർ ​ഗേ ആണെന്നും വിവാഹത്തിന് ശേഷമാണ്  താനിക്ക് ഇക്കാര്യം മനസിലാക്കിയെന്നും സുചിത്ര ആരോപിചിരുന്നു. വിവാഹം കഴിഞ്ഞ ശേഷവും തന്റെ രണ്ട് ആൺ സുഹൃത്തുക്കളുമായി കാർത്തിക് രഹസ്യ ബന്ധം വെച്ചുവെന്നും താൻ ഇക്കാര്യം കാർത്തിക്കിനോട് നേരിട്ട് ചോദിച്ചു. എന്നാൽ കാർത്തിക് ഒഴിഞ്ഞ് മാറുകയാണ് ചെയ്തതെന്നും തന്റെ ‌സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സുചി ലീക്ക്സ് എന്ന പേരിൽ വിവാദ ഫോട്ടോകൾ പ്രചരിപ്പിച്ചത് കാർത്തിക് കുമാറും ധനുഷും സംഘവും ചേർന്നാണെന്നും സുചിത്ര ആരോപിച്ചു. ഇതോടെയാണ് സുചിത്രയുടെ വ്യക്തി ജീവിതത്തിലേക്ക് ജന ശ്രദ്ധ പോയത്.

ടെലിവിഷൻ ആങ്കറിൽ നിന്നും പിന്നണി ​ഗായികയായി മാറിയ സുചിത്ര വളരെ പെട്ടെന്ന് തമിഴകത്തെ സെൻസേഷണൽ ​ഗായികയായി. എന്നാൽ 2017 ൽ സുചി ലീക്ക്സ് വിവാദത്തിൽ അകപ്പെട്ടതോടെ സുചിത്രയു‌ടെ കരിയർ ഇല്ലാതായി. അന്ന് സുചിത്രയുടെ ഭർത്താവായിരുന്ന കാർത്തിക് കുമാർ നൽകിയ വിശദീകരണവും ചർച്ചയായി. സുചിത്ര മാനസികമായി ചില ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോകുകയാണെന്ന് കാർത്തിക് തുറന്ന് പറഞ്ഞു. സുചിത്രയുടെ ആരോപണങ്ങൾ കാര്യമായെടുക്കരുതെന്നും കാർത്തിക് കുമാർ പറഞ്ഞു.

സുചി ലീക്ക്സുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇവർ വേർപിരിയുകയും ചെയ്തു. പിന്നീട് ‘രാജ’ എന്ന അഭിഭാഷകനെ സുചിത്ര വിവാഹം ചെയ്തു. ഈ വിവാഹ ബന്ധവും തകർന്നെന്ന് അടുത്തിടെ തന്റെ യൂട്യൂബ് ചാനലിലൂടെ സുചിത്ര വ്യക്തമാക്കി. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സുചിത്ര ചിലപ്പോൾ വീഡിയോകളിൽ സംസാരിക്കാറുണ്ട് എന്നാണ് ചിലരുടെ വിമർശനം.

മാനസികമായി വലിയ ആഘാതമുണ്ടായ കുട്ടിക്കാലമായിരുന്നു സുചിത്രയുടേത്. സുചിത്രയുടെ അച്ഛനും അമ്മയും മരണപ്പെട്ടു. സുനിത എന്ന സഹോദരിയും  ​ഗായികയ്ക്കുണ്ട്. സുചിത്രയ്ക്ക് മാനസികമായി പ്രശ്നങ്ങളുണ്ടെന്ന് സഹോദരിയും ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരിക്കൽ സുചിത്രയെ കുറച്ച് മണിക്കൂറുകൾ കാണാതായിരുന്നു. അന്ന് പൊലീസിന് നൽകിയ പരാതിയിലാണ് സഹോദരി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ടും തുടർ പ്രശ്നങ്ങളും നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസമാണ് നടി റിമാ കല്ലിങ്കലിനും സംവിധായകന്‍ ആഷിക് അബുവിനും എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി ഗായിക സുചിത്ര എത്തിയത്. ഇവരുടെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടക്കാറുണ്ടെന്നും പെണ്‍കുട്ടികള്‍ ലൈംഗികമായി അവിടെ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സുചിത്രയുടെ തുറന്നുപറച്ചില്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു സുചിത്ര. റിമാ കല്ലിങ്കലിന്റെ കരിയര്‍ തന്നെ നശിച്ചത് അവര്‍ നടത്തിയ ലഹരി പാര്‍ട്ടികള്‍ കൊണ്ടാണെന്നും കൊച്ചിയില്‍ നടന്ന റെയ്ഡ് എല്ലാം ആരുടെ വീട്ടിലാണ് നടന്നതെന്നും റിമാ കല്ലിങ്കലും ആഷിക് അബുവുമാണ് ലഹരി പാര്‍ട്ടികള്‍ നടത്തുന്നതെന്നും അങ്ങനെയുള്ള റിമാ കല്ലിങ്കല്‍ ആണോ സ്ത്രീശക്തികരണത്തെക്കുറിച്ച് പറയുന്നതെന്നും സുചിത്ര ചോദിച്ചിരുന്നു.

മാത്രമല്ല എത്രയോ പെണ്‍കുട്ടികളെ ഇവര്‍ ലഹരിക്ക് അടിമയാക്കിയിട്ടുണ്ട് എന്നും ലഹരി ഒരിക്കല്‍പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെണ്‍കുട്ടികള്‍ക്ക് ലഹരി ആദ്യം നല്‍കിയത് റിമ കല്ലിങ്കലാണ് എന്നും റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ എത്ര പെണ്‍കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്നുമൊക്കെ സുചിത്ര പറയുകയുണ്ടായി.

എന്നാൽ  തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കലും എത്തിയിട്ടുണ്ട്. സുചിത്രക്കെതിരെ, സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് റിമ കല്ലിങ്കൽ പരാതി നൽകിയിരിക്കുകയാണ്. ഒപ്പം മാനന‌ഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടും നോട്ടീസ് അയച്ചു.