മദ്യപിക്കുന്ന സീനിൽ അദ്ദേഹം മദ്യപിക്കില്ലായിരുന്നു! എന്നാൽ ഇന്ന് എല്ലാം സീനിലും മദ്യപാനം അല്ലേ; ഷീല 

ഒരു കാലത്തു മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നടി ആയിരുന്നു ഷീല, ഇപ്പോൾ താരം സിനിമയിലെ ഇന്നത്തെ മദ്യപാന സീനിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. സിനിമയിലെ കഥ എപ്പോളും നല്ലതായിരിക്കണം, അതുപോലെ തന്നെ ഹീറോയും, ഹീറോയിനും ഈ കഥക്ക് തുല്യരാകണമെന്നും നടി പറയുന്നു, ഇന്നത്തെ സിനിമകളിൽ ആറോ ഏഴോ പേരോ ഒന്നിച്ചു കൂടും, അവരൊക്കെ ചേർന്ന് കുടിക്കുന്നതാണ് കാണിക്കുന്നത്.

ഇന്നുള്ള സിനിമകളിൽ കൂടുതലും മദ്യപാന സീൻ, എന്നാൽ എല്ലാ സീനിലും കുടിച്ചുകൊണ്ടിരിക്കണോ ഷീല ചോദിക്കുന്നു, എന്തിന് കുടി നിർത്തണമെന്നു തീരുമാനിച്ചവർ സിനിമ കണ്ടു കഴിയുമ്പോൾ പിന്നെ ബാറിലേക്ക് പോകണമെന്നാണ് ചിന്ത, എന്നാൽ മുൻപുള്ള സിനിമകളിൽ അങ്ങനെയല്ല, എന്തിന് എം ജി ആർ ഒന്നും ഒരു സിനിമകളിൽ പോലും കുടിക്കുന്ന സീൻ ചെയ്യ്തിട്ടില്ല.

അദ്ദേഹം മദ്യപിക്കുന്ന സീനിൽ പോലും മദ്യപിക്കില്ലായിരുന്നു, എന്നാൽ ഇന്ന് എല്ലാ സീനിലും മദ്യപാനം തന്നെ, ഇന്ന് അങ്ങനെ മദ്യപിക്കുന്ന സീനിൽ മദ്യപിക്കാതെ കഴിയില്ല ഷീല പറയുന്നു,