പ്രൊഫ. എം കെ സാനു  ഗുരുശ്രേഷ്ഠ അവാർഡ് ശ്രീമതി റേച്ചൽ ഇഗ്നേഷ്യസ്ന് 

പ്രശസ്ത സാഹിത്യകാരനും, നിരൂപകനും, മുൻ മഹാരാജാസ് കോളേജ് പ്രൊഫസറും ആയിരുന്ന പ്രൊഫ. എം. കെ സാനു മാസ്റ്ററുടെ പേരിൽ മികച്ച അധ്യാപകർക്കുള്ള   എം. കെ സാനു “ഗുരുശ്രേഷ്ഠ അവാർഡ് ” (2024) തൃപ്പൂണിത്തുറ  ചോയ്സ് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി റേച്ചൽ ഇഗ്നേഷ്യസ് ന് ലഭ്യമായി.  മനുഷ്യസ്നേഹത്തിനും, കുഞ്ഞുങ്ങളോടുള്ള കരുതലിനും,നന്മക്കും,മികച്ച അധ്യാപകധാർമിക ബോധത്തിനും. മാതൃകയായൊരു വ്യക്തി എന്ന നിലയിലാണ് ഈ അവാർഡ് നൽകിയിരിക്കുന്നത്.

ശ്രീമതി റേച്ചൽ ഇഗ്‌നേഷ്യസ് ഈ അവാർഡിന് അര്ഹയെന്ന് അവാർഡ് സമിതി അംഗങ്ങൾ ആയ ഡോ. ആശ, രേഖ , രഞ്ജിത്ത് എസ് ഭദ്രൻ, ഡോ. ഗീത എന്നിവർ പറഞ്ഞു. 10,000/- രൂപയും,പ്രശംസാ പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ 27 ന് എറണാകുളം ടൗൺ ഹാളിൽ വച്ചു നടക്കുന്ന വിപുലമായ ചടങ്ങിൽ പ്രൊഫ. എം. തോമസ് മാത്യുവും,പ്രൊഫ. എം കെ സാനുവും ചേർന്ന് അവാർഡ് സമർപ്പിക്കും. ഡോ ഗായത്രി, ഡോ. ആനന്ദ് കുമാർ, എസ്.കൃഷ്ണ, ,പ്രൊഫ. എം. തോമസ് മാത്യു, എന്നിവർ ആണ് മറ്റ് അവാർഡ് നിർണയ സമിതി അംഗങ്ങൾ