ഉപ്പും മുളകും താരം മുടിയൻ വിവാഹിതനായി ; വിവാഹഫോട്ടോ പങ്കുവെച്ചു ഋഷി

ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം. ഉപ്പും മുളകും താരം ഋഷി എസ് കുമാർ വിവാഹിതനായി. നടിയും നർത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ വധു. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും ഹാൻഡി ചടങ്ങ് ഏവരും ആഘോഷമാക്കിയത്. എന്നാൽ വിവാഹ തീയരി താരങ്ങൾ പുറത്തു വിട്ടിരുന്നില്ല.

ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഋഷി. മൈ പാർട്ണർ എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് ഐശ്വര്യയ്ക്കൊപ്പമുള്ള ഋഷി തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വളരെ ലളിതമായിട്ടായിരിക്കുന്നു വിവാഹമെന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാകുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.

വളരെ ലളിതമായ രീതിയിൽ പെരുമ്പാവൂർ മഹാദേവ ക്ഷേത്രത്തിൽ വെച്ച് ഋഷി അശ്വര്യയെ താലി ചാർത്തി. അവസാനം എന്റെ ബൂബു എന്റെ സ്വന്തമായി എന്ന ക്യാപ്ഷനോടെയാണ് ഋഷി വിവാഹ ചിത്രങ്ങൾ സോർഷ്യൽ മീഡിയയിലൂടെ പണ്ട് വെച്ചത് .

കസവ് മുണ്ടും ഇളം പിങ്ക് നിറത്തിലുള്ള കുർത്തയും ധരിച്ചാണ് ഋഷി മണ്ഡപത്തിലേക്ക് എത്തിയത്. കസവ് ചെക്ക് ഡിസൈന്‍ വരുന്ന ദാവണിയായിരുന്നു ഐശ്വര്യയുടെ വേഷം. ബ്ലൗസിന്റെ സ്ലീവിലും ഷാളിന്റെ ബോര്‍ഡറിലും ഗോള്‍ഡന്‍ വര്‍ക്കും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ആന്റിക് ജ്വല്ലറിയാണ് അണിഞ്ഞത്.

നേരത്തെ പ്രൊപ്പോസല്‍, ഹല്‍ദി വീഡിയോകള്‍ റിഷി തന്റെ യുട്യൂബില്‍ പങ്കുവെച്ചിരുന്നു. ‘വളരെ വ്യത്യസ്തമായ രീതിയിൽ ട്രഷർ ഹണ്ട് രീതിയിലാണ് ഋഷി ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തത്. ബൂബു എന്നാണ് ഐശ്വര്യയെ താന്‍ വിളിക്കുന്നതെന്നും ആറ് വര്‍ഷമായുള്ള പ്രണയമാണെന്നും വീഡിയോയില്‍ റിഷി പറയുന്നുണ്ട്. കൂടാതെ ഉപ്പും മുളകും സെറ്റിൽ എത്തി ഋഷി തന്റെ സഹപ്രവർത്തകരെ ക്ഷണിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രെധിക്കപ്പെട്ടു.