
മലയാള സിനിമയുടെ ചരിത്രത്തിൽ തരംഗം സൃഷ്ടിച്ച സിനിമയാണ് 1978ൽ ഭരതൻ സംവിധാനം ചെയ്ത് ജയഭാരതി അഭിനയിച്ച ‘രതി നിർവേദം’. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം പ്രേക്ഷകരെ പെട്ടെന്ന് ആകർഷിക്കുന്ന തരത്തിലായിരുന്നു തയ്യാറാക്കിയത്. എന്നാൽ പോസ്റ്ററിനു വേണ്ടി ഒരു ഫോട്ടോ എടുക്കാൻ ജയഭാരതി അനുവദിച്ചിരുന്നില്ല. പക്ഷേ അവസാനം പോസ്റ്ററിൽ അതേ ഹോട്ട് ലുക്കിൽ ജയഭാരതിയുണ്ട്. ഇതിനു പിന്നിലെ രഹസ്യത്തെ കുറിച്ച് രതിനിർവേദത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്ത കുര്യൻ വർണ ശാല പറയുന്നു. രതി നിർവേദം എന്ന സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്തത് താനാണ്. പലരും തെറ്റിദ്ധരിച്ചത് സംവിധായകൻ ഭരതന്റെ ഡിസൈനാണ്ന്നാണ്

ഇതിൽ ജയഭാരതി നനഞ്ഞ് കിടക്കുന്ന ഒരു പോസ്റ്റർ വേണം. എന്നാൽ അതിനു സ്റ്റിൽസ് ഇല്ലായിരുന്നു, സ്റ്റിൽസിനെ കുറിച്ച് ഭരതനോട് താൻ ചോദിച്ചു. എന്നാൽ സ്റ്റിൽസ് എടുക്കാൻ ജയഭാരതി സമ്മതിച്ചില്ല. നനഞ്ഞ് നിൽകുന്ന വേഷത്തിൽ അരഞ്ഞാണം കാണിച്ചു കൊണ്ടുള്ള ലുക്കിൽ ഫോട്ടോ എടുക്കാൻ സാധിക്കില്ലെന്ന് ജയഭാരതി പറഞ്ഞ. പക്ഷേ ആ പോസ്റ്റർ തീർച്ചയായും ആവശ്യമാണെന്ന് സംവിധായകൻ ഭരതനും പറഞ്ഞു.

ചിത്രത്തിൽ ഒരു പാട്ടിലെ രംഗമുണ്ട്, അതിന്റെ സ്റ്റിൽസായിരുന്നു എടുക്കേണ്ടിയിരുന്നത്. ആ പാട്ടിൽ ജയഭാരതി കിടക്കുന്ന ഫ്രെയിം മാത്രം കട്ട് ചെയ്ത് തരാൻ താൻ ആവശ്യപ്പെട്ടു, അതിൽ നിന്നും ഒരു ഫ്രെയിം എഡിറ്റർ കട്ട് ചെയ്തു. അത് ഞാൻ എൻലാർജ് ചെയ്തു, എന്നിട്ട് തല ഭാഗം മാത്രം ഒന്ന് കളർ ചെയ്തു ബാക്കിയെല്ലാം വരച്ചുണ്ടാക്കി, ചിത്രത്തിന്റെ നിർമ്മാതാവ് ഹരി പോത്തൻ ആയിരുന്നുവെന്നും ജയാഭാരതിയും ഹരി പോത്തനും നല്ല അടുപ്പത്തിൽ ആയിരുന്നു. മാത്രമല്ല ഇരുവരും ഒന്നിച്ചു താമസിക്കുകയായിരുന്നു. ജയഭാരതിയുടെ അനുവാദമില്ലാതെ സ്റ്റിൽസ് പോലുമില്ലാതെ ഒരു പോസ്റ്റർ തയ്യാറാക്കിയെന്ന് അറിഞ്ഞാൽ പ്രശ്നമാവുമോ എന്ന് താൻ പേടിച്ചു, എന്നാൽ ഹരി പോത്തൻ ധൈര്യം തന്നു. നിർമ്മാതാവുൾപ്പെടെ പോസ്റ്റർ കണ്ട് എല്ലാവരും തന്നെ അഭിനന്ദിച്ചു. അങ്ങനെ കേരളത്തിലുടനീളം ഈ പോസ്റ്റർ ഒട്ടിച്ചു. സ്റ്റിൽസ് എടുക്കാതെ പോസ്റ്റർ വന്നത് ജയഭാരതി അറിഞ്ഞു. താൻ ആണ് ഇതിനു പിന്നിൽ എന്ന് ജയഭാരതിക്കു മനസിലായി കുര്യൻ പറയുന്നു.











