ചിന്തിച്ച് കാടുകയറി പോകുന്നവരെ… ടെൻഷൻ അടിക്കാതെ ഇതൊന്ന് വായിക്കൂ; പരിഹാരങ്ങളുണ്ട്…

എന്തെങ്കിലും ഒക്കെ ചിന്തിച്ച്‌ ടെന്‍ഷനടിക്കുന്ന ശീലമുള്ളവരാണോ? നെഗറ്റീവ്‌ ചിന്തകൾ കാരണം സമാധാനം കിട്ടുന്നില്ലെങ്കിൽ ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചേ മതിയാകൂ. അമിതമായ ചിന്തകൾ നിയന്ത്രിക്കാൻ സ്വയം ചില കാര്യങ്ങൾ ചെയ്യാൻ കഴിയും.

1. ചിന്തകള്‍ പങ്കുവയ്‌ക്കാം: നിങ്ങളെ ഏറ്റവും മനസിലാക്കുന്ന ഒരാളോട്‌ ഉത്‌കണ്‌ഠകളും ഭയാശങ്കകളുമൊക്കെ പങ്കു വയ്‌ക്കുന്നത് നല്ലതാണ്.

2. മനസിനെ വഴിതിരിച്ച് വിടാം: അമിതമായി ചിന്തിക്കാന്‍ തുടങ്ങുമ്പോഴെ വേറെ എന്തെങ്കിലും കാര്യത്തിലേക്ക്‌ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ ഈ സമയത്ത്‌ ചെയ്യാം. കൂട്ടുകാരുടെ ഒപ്പം പുറത്ത്‌ പോവുകയോ, ഷോപ്പിങ്‌ ചെയ്യുകയോ, സിനിമ കാണുകയോ അങ്ങനെ ഓവർ തിങ്ക് ചെയ്യാനുള്ള അവസരം കുറയ്ക്കാം.

3. നെഗറ്റീവ്‌ കൂട്ടുകെട്ടുകളില്‍ നിന്ന്‌ അകലാം: എപ്പോഴും പരാതിപ്പെടുകയും നെഗറ്റീവിറ്റി പരത്തുകയും ചെയ്യുന്ന കൂട്ടുകാരില്‍ നിന്ന്‌ അകലം പാലിക്കാൻ ശ്രമിക്കാം.

4. ഡയറി എഴുതുക: ചെറിയൊരു ഡയറി എപ്പോഴും കൈയ്യില്‍ കരുതി നിങ്ങളുടെ നെഗറ്റീവ്‌ ചിന്തകളും ആശങ്കകളുമൊക്കെ കുറിച്ച്‌ വയ്‌ക്കാം. എന്ത്‌ സാഹചര്യമാണ്‌ നിങ്ങളുടെ അമിത ചിന്തകള്‍ക്ക്‌ കാരണമാകുന്നതെന്ന്‌ കണ്ടെത്താന്‍ ചിലപ്പോള്‍ സാധിച്ചേക്കാം.

5. യാത്ര ചെയ്യാം: യാത്രകള്‍ മനസിനെ തണുപ്പിക്കുകയും പോസിറ്റീവ്‌ ചിന്തകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതിനാല്‍ പറ്റുന്നിടത്തോളം യാത്രകള്‍ ചെയ്യാൻ ശ്രമിക്കണം. പ്രശ്നങ്ങൾ അന്നിട്ടും മാറിയില്ലേൽ ഒരു മനശാസ്‌ത്ര വിദഗ്‌ധന്റെ സഹായം തേടാനും മടിക്കരുത്‌.