
കാര്‍ത്തി നായകനായി എത്തുന്ന മെയ്യഴകൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തമിഴകം. അരവിന്ദ് സ്വാമിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രേംകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ കാര്‍ത്തിയുടെ കുസൃതിത്തരങ്ങള്‍ നിറഞ്ഞ ഒരു ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. വളരെ രസകരമായാണ് ടീസർ ഒരുക്കിയിട്ടുള്ളത്.
കാര്‍ത്തിയുടെ ഹിറ്റായ സര്‍ദാറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുമുണ്ട്. മലയാളി താരം രജീഷ വിജയൻ രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചിരുന്നു. സര്‍ദാറില്‍ നടി രജിഷ അവതരിപ്പിച്ച കഥാപാത്രം മരിച്ചിരുന്നു. പിന്നെ എങ്ങനെ രണ്ടാം ഭാഗത്തിൽ താരം എത്തും എന്നുള്ളതാണ് കൗതുകം.
സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ ‘സര്‍ദാറി’ല്‍ കാര്‍ത്തി ഒരു സ്പൈയാണ്. വ്യത്യസ്ത ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്ണൻ സ്വാമിനാഥൻ, വിജയ് വരദരാജ് എന്നിവരുമുണ്ട്. പി ശിവപ്രസാദ് ആണ് സര്‍ദാര്‍ ചിത്രത്തിന്റെ കേരള പിആർഒ.











