
എപ്പോഴും ക്ഷീണം തോന്നുന്നുണ്ടോ… ഊർജക്കുറവും ഒരു ഉന്മേഷവും ഇല്ലാത്ത പോലെയും ഫീൽ ചയ്യുന്നുണ്ടോ.. ഇതിന് പല കാരണങ്ങൾ ഉണ്ടാകാം. ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. ഇങ്ങനെ ഉള്ളപ്പോൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
1. വാഴപ്പഴം
കാർബോഹൈട്രേറ്റിൻറെ മികച്ച ഉറവിടമായ വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് നല്ല ഊർജ്ജം ലഭിക്കാൻ സഹായിക്കും.
2. ഈന്തപ്പഴം
വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും ശരീരത്തിന് വേണ്ട എൻർജി ലഭിക്കാൻ സഹായിക്കും.
3. മുട്ട
പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊർജ്ജം ലഭിക്കാൻ സഹായിക്കും.
4. നട്സ്
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അയേണും ഫൈബറും മറ്റ് വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ നട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊർജ്ജം ലഭിക്കാൻ സഹായിക്കും. ഇതിനായി ബദാം, വാൾനട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.
5. പയറുവർഗങ്ങൾ
പ്രോട്ടീനും അയേണും വിറ്റാമിനുകളായ ബി, സി, ഇ തുടങ്ങിയവ അടങ്ങിയ പയറുവർഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊർജ്ജം ലഭിക്കാൻ സഹായിക്കും
6. കറുത്ത ഉണക്കമുന്തിരി
കറുത്ത ഉണക്കമുന്തിരിയിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകൾ അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്നുള്ള ഊർജ്ജം നൽകാൻ സഹായിക്കുന്നു. കൂടാതെ ഉണക്കമുന്തിരിയിൽ അയേൺ അടങ്ങിയിട്ടുണ്ട്. ഇത് വിളർച്ചയെ തടയാനും അതുമൂലമുള്ള ക്ഷീണത്തെ അകറ്റാനും സഹായിക്കും.











