ആസിഫ് അലി നായകനാകുന്ന    ‘കിഷ്കിന്ധാ കാണ്ഡം’ സിനിമയുടെ ലിറിക്കൽ സോങ്ങ് പുറത്ത്  

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാ കാണ്ഡ’ത്തിന്റെ പുതിയ ലിറിക്കൽ സോങ് പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ഈ ചിത്രത്തിൽ ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരാണ് നായിക നായകന്മാരായി എത്തുന്നത്, ഓണക്കാല ചിത്രമായി എത്തുന്ന ഈ ചിത്രം സെപ്റ്റംബർ പന്ത്രണ്ടിനാണ് പ്രദർശനത്തിനെത്തുന്നത്, ദൂരെ ദൂരെ വാനരലോകം എന്ന ഗാനത്തിന്റെ ലിറിക്കൽ സോങ്ങാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്   ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്യാം മുരളീധരനാണ്. മുജീബ് മജീദ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനും മൈമയും ചേര്‍ന്നാണ്

ബാഹുൽ  രമേഷ് കഥ ,തിരക്കഥ, സംഭാഷണം ,ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവർക്കൊപ്പം വിജയരാഘവൻ, ജഗദീഷ്, നിഷാൻ, അശോകൻ, മേജർ രവി, വൈഷ്ണവി രാജ്  എന്നിവർ അഭിനയിക്കുന്നു.

ഗുഡ്‌വിൽ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് നിര്‍മ്മാണം. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ ചിത്രത്തിലൂടെ നീണ്ട കാലയളവിനൊടുവിൽ നിഷാൻ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോൾ തമിഴിലെ ഒട്ടുമിക്ക ചിത്രങ്ങളുടെയും ഭാ​ഗമായ നിഴൽകൾ രവി തീർത്തും ശക്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.