
കേരള തിരുവോണം ബംബറിന് പ്രേക്ഷക പ്രീതി ഏറെയാണ്. ഇപ്പോൾ തിരുവോണം ബമ്പർ വിൽപന കുതിച്ചുയരുകയാണ്. ഇതുവരെയായി 23 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് വിൽപനയിൽ മുന്നിൽ ഉള്ളത് പാലക്കാട് ജില്ലയാണ്. 4 ലക്ഷം ടിക്കറ്റാണ് പാലക്കാട് ജില്ലയിൽ മാത്രം ഇതുവരെ വിറ്റ് പോയത്.
പിന്നാലെ മൂന്ന് ലക്ഷം ടിക്കറ്റുകൾ വിറ്റ തിരുവനന്തരപുരം ജില്ല ടിക്കറ്റ് വിൽപ്പനയിൽ തൊട്ട് പിന്നിലുണ്ട്.ഓണം പ്രമാണിച്ച് തിരുവോണം ബമ്പര്‍ ഓഗസ്റ്റ് ഒന്നിനാണ് പുറത്തിറക്കിയത്. അന്ന് ആകെ 10 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചിരുന്നത്. എന്നാല്‍, ടിക്കറ്റ് പുറത്തിറക്കിയ ദിവസം തന്നെ ആറു ലക്ഷത്തിന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റു പോയി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക ഒന്നാം സമ്മാനമായി നല്‍കുന്നത് ഓണം ബമ്പര്‍ നറുക്കെടുപ്പിലൂടെയാണ്. രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വില്പനയില്‍ ഇടിവുണ്ടാകുമെന്നായിരുന്നു വകുപ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ തന്നെ ടിക്കറ്റ് വില്‍പ്പന 23 ലക്ഷത്തിനടുത്തെത്തി.

ഇത്തവണ പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. കഴിഞ്ഞ തവണ 75,76,096 ടിക്കറ്റുകളാണ് ഓണം ബമ്പറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്.
ഇത്തവണയും തമിഴ്നാട്ടിൽ നിന്നടക്കം നിരവധി പേരാണ് അതിർത്തി കടന്ന് ടിക്കറ്റ് വാങ്ങാൻ കേരളത്തിൽ എത്തുന്നത്. കഴിഞ്ഞ ഓണം ബമ്പർ തമിഴ്നാട് സ്വദേശികൾക്കായിരുന്നു അടിച്ചത്. തിരിപ്പൂർ സ്വദേശികളായ നാല് പേർക്കായിരുന്നു ഭാഗ്യ സമ്മാനം ലഭിച്ചത്. അതുകൊണ്ട് തന്നെ അതിർത്തി പ്രദേശമായ വാളയാറിൽ ഭാഗ്യം തേടിയെത്തുന്നവരിൽ കൂടുതൽ പേരും തമിഴ്നാട്ടിൽ നിന്നുള്ളവരാണെന്നാണ് ലോട്ടറി കടയുടമകൾ പറയുന്നത്.
ടിക്കറ്റ് വില 500 രൂപയാണെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് പലരും ടിക്കറ്റ് എടുക്കുന്നതത്രേ. അടിച്ചാൽ 25 കോടിയാണെന്നത് കൊണ്ട് തന്നെ ഭാഗ്യപരീക്ഷണത്തിന് ആരും മടി കാണിക്കുന്നില്ലെന്നും ഇവർ പറയുന്നു. മാത്രമല്ല മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ സ്ത്രീകളാണ് ലോട്ടറിയെടുക്കുന്നവരിൽ കൂടുതലും. അതിൽ തന്നെ പലരും വലിയ കടകളിൽ നിന്ന് തന്നെ, നമ്പർ സമയമെടുത്ത് നോക്കിയാണ് വാങ്ങിപ്പോകുന്നത്.
ലോട്ടറി അടിച്ചാൽ ജീവിതം രക്ഷപ്പെട്ടില്ലേയെന്നാണ് തമിഴ്നാട്ടുകാർ പറയുന്നത്. തമിഴ്നാട്ടിൽ ലോട്ടറി ഇല്ല. അതുകൊണ്ടാണ് ഇവിടെ വന്ന് എടുക്കുന്നത്. 25 കോടിയല്ലേ സമ്മാനം, അടിച്ചാൽ ജീവിതം ജോളിയായി പോവില്ലേ’, എന്നാണ് തമിഴ് നാട്ടിൽ നിന്നും ടിക്കറ്റ് എടുക്കാൻ കേരളത്തിൽ വരുന്നവരുടെ വാക്കുകൾ.
സ്ഥിരം ടിക്കറ്റെടുത്ത് ചെറിയ സമ്മാനങ്ങൾ നേടിയവരും ആവേശത്തിൽ തന്നെയാണ്. അതേസമയം ഈ പോക്ക് തുടർന്നാൽ ടിക്കറ്റ് വിൽപ്പന കുതിച്ചുയരുമെന്നാണ് ലോട്ടറി കടക്കാർ പറയുന്നത്. കഴിഞ്ഞ തവണ 80 ലക്ഷം ടിക്കറ്റ് അച്ചടിച്ചപ്പോൾ 756000 ടിക്കറ്റുകൾ വിറ്റ് പോയിരുന്നു. ഇത്തവണ അതിലും കടക്കുമെന്നാണ് ടിക്കറ്റ് വിൽപ്പനക്കാർ പറയുന്നത്.
ഇത്തവണ 20 പേർക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിക്കുക. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. ബിആർ 99 ഓണം ബമ്പർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
ഓണം ബമ്പർ സമ്മാനം 25 കോടിയാണെങ്കിലും വിജയിക്ക് കൈയ്യിൽ കിട്ടുക ഇതിന്റെ പകുതി മാത്രമായിരിക്കും. അതായത് ഏകദേശം 12.88 കോടി രൂപ. ഏജന്റിന്റെ കമ്മീഷനും നികുതിയുമൊക്കെ കുറച്ചിട്ടുള്ളതാണ് ഈ തുക. 2024 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സമ്മാന ഇനത്തില്‍ മാത്രം ലോട്ടറി വകുപ്പ് വിതരണംചെയ്തത് 2400 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു. ഓണം ബമ്പര്‍ മുതലായവയുടെ സമ്മാനത്തുക കൂടെ ഇനി കണക്കാക്കുമ്പോള്‍ ഈ വര്‍ഷവും സമ്മാനത്തുകയില്‍ ഭാഗ്യക്കുറി റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് കരുതുന്നത്.











