
ശ്രീനിവാസന് മോഹനലാലുമായുള്ള സ്വരച്ചേർച്ച വളരെ മുൻപേതന്നെ പ്രചരിച്ച ഒന്നാണ്. ശ്രീനിവാസൻ മോഹൻലാലിനെ കുറച്ച് മുൻപേ വിവാദപരമായ ചില കാര്യങ്ങൾ മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിരുന്നു. പക്ഷേ അതിനെ കുറിച്ചൊന്നും മോഹൻലാൽ തെറ്റായി പ്രതികരിച്ചിട്ടു പോലുമില്ല.
ശ്രീനിവാസനും മോഹൻലാലും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായെന്ന് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്.

തനിക്ക് ആരോടും പ്രശ്നങ്ങളില്ല. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഇപ്പോഴും യാതൊരു പ്രശ്നവുമില്ല. ഈ അടുത്ത കാലത്ത് പോലും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. അദ്ദേഹം എന്തോ പറയാൻ ശ്രമിച്ചു, പക്ഷേ അത് വേറെ രീതിയിൽ പുറത്ത് വന്നു എന്നതാണ് സത്യം.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിൽ താനും ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കാനിരുന്നതാണ്. അതിൽ പ്രണവിന്റെയും ധ്യാനിന്റെയും പ്രായമായ വേഷം ചെയ്യണമെന്ന് വിനീത് ആഗ്രഹം പ്രകടിപ്പിക്കുകയും തന്നോട് സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. തനിക്ക് അഭിനയിക്കാൻ മറ്റു പ്രയാസങ്ങൾ ഇല്ലായിരുന്നു. ആരോഗ്യമില്ലെങ്കിൽ ധാരാളം പ്രയാസങ്ങൾ നേരിടേണ്ടി വരും. അതിനാൽ അദ്ദേഹം തന്നെയാണ് ഇത് സാധിക്കില്ലെന്ന് പറഞ്ഞത്.
പണ്ടും ശ്രീനിവാസനെ താൻ സ്ഥിരമായി വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്യാറില്ല. പക്ഷേ അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം അറിയുമായിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ മക്കളും തന്റെ വീടുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ചെറുപ്പം മുതൽക്കേ വിനീതും ധ്യാനും വീട്ടിൽ വരാറുണ്ട്. തനിക്ക് അദ്ദേഹത്തിനോട് യാതൊരു നീരസവുമില്ലെന്നനാണ് മോഹൻലാൽ പറയുന്നത് .

‘വർഷങ്ങൾക്ക് ശേഷ’ത്തിലെ രണ്ടാം പകുതിയിൽ കഥാപാത്രങ്ങളെ ആദ്യം അവതരിപ്പിക്കാനിരുന്നത് മോഹൻലാലും ശ്രീനിവാസനും ആയിരുന്നുവെന്ന് ധ്യാൻ ശ്രീനിവാസനും തുറന്നു പറഞ്ഞിരുന്നു . ആ സമയത്ത് ശ്രീനിവാസന് വയ്യാതായതോടെ ആ പ്ലാൻ മാറ്റി എന്നും അന്ന് കഥയിൽ ഉൾപ്പടെ മാറ്റങ്ങൾ വന്നുവെന്നും ധ്യാൻ പറഞ്ഞിരുന്നു . അതേസമയം മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്തെ ഹിറ്റ് കോംബോ ആയിരുന്നു ഇരുവരും. നാടോടിക്കാറ്റ്, പട്ടണ പ്രവേശം, അക്കരെ അക്കരെ അക്കരെ, ചന്ദ്ര ലേഖ, കിളിച്ചുണ്ടൻ മാമ്പഴം, മിഥുനം, വരവേൽപ്പ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു… അങ്ങനെ ഇരുവരും ചേർന്ന് മലയാളികളെ ചിരിപ്പിച്ച നിരവധി സിനിമകളുണ്ട്.











