
സുരേഷ് ഗോപിയുടെ ഇളയമകനായ മാധവ് സുരേഷ് പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുള്ളയാളാണ് . സോഷ്യൽമീഡിയയിൽ ആക്ടീവായ മാധവിന്റെ സ്വകാര്യ ജീവിതമാണ് പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറയാൻ കാരണവും.
എന്നാൽ തന്നെ കുറിച്ച് വരുന്ന വ്യാജ വാർത്തകളോട് ക്യത്യസമയത്ത് പ്രതികരിക്കാനും മാധവ് മടിക്കാറില്ല. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ താനുമായി ബന്ധപ്പെട്ട ഗോസിപ്പുകളിലെ സത്യാവസ്ഥ മാധവ് വെളിപ്പെടുത്തിയിരിക്കുകയാണ്.
വാട്സ് ഓൺ മൈ ഫോൺ’ എന്നൊരു സെഗ്മെന്റിൽ സംസാരിക്കുകയായിരുന്നു താരപുത്രൻ. ക്രിസ്റ്റ്യാനോ റൊണാൾഡോയും വെയ്ൻ റൂണിയുമാണ് മാധവിന്റെ ഫോൺ വാൾപേപ്പർ ഭരിക്കുന്നത്. ഫുട്ബോൾ പ്രേമിയാണ് എന്നത് തന്നെയാണ് അങ്ങനൊരു വാൾപ്പേപ്പർവെക്കാനുള്ള കാരണവും. അതുപോലെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് നടന് ഏറ്റവും ഇഷ്ടമുള്ള ഫുട്ബോൾ പ്ലെയർ. അച്ഛനൊപ്പം അവസാനം പകർത്തിയ സെൽഫിയെ കുറിച്ച് ചോദിച്ചപ്പോൾ തന്റെ കവിളിൽ അച്ഛൻ സുരേഷ് ഗോപി കടിക്കുന്ന ചിത്രമാണ് ഗോകുൽ പങ്കിട്ടത്. അനാവശ്യമായി സംസാരിക്കുന്ന കുറച്ച് ആളുകൾക്കുള്ള മറുപടിയായിരുന്നു അച്ഛനൊപ്പമുള്ള ആ സെൽഫിയെന്നും മാധവ് പറഞ്ഞു.

ഭാഗ്യയുടെ വിവാഹത്തിന്റെ തലേ ദിവസം എടുത്ത ഫാമിലി ഫോട്ടോയാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും നടൻ പറഞ്ഞു. ഗോകുലിന് അവസാനം അയച്ച വാട്സ് ആപ്പ് സന്ദേശമെന്താണെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു… കുറച്ച് സെക്കന്റുകൾ മാത്രമുള്ള വോയ്സ് മെസേജാണ് അയച്ചത്. അത് കേൾപ്പിക്കുന്നത് റിസ്ക്കാണെന്നാണ് മാധവ് പറഞ്ഞത്. അച്ഛൻ അയക്കുന്ന മെസേജിലെ പ്രധാന ഇമോജിയെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാ മെസേജിനൊപ്പവും പത്ത് ഉമ്മയും കുറേ ഹാർട്ട് ഇമോജിയും ഉണ്ടാകുമെന്നാണ് മാധവ് പറഞ്ഞത്.
ഫാമിലി ഗ്രൂപ്പിൽ അമ്മയാണ് ഏറ്റവും ആക്ടീവ് എന്നും, ഞങ്ങളുടെ ആർട്ടിക്കിൾസ് വരുമ്പോൾ അമ്മ അതിൽ എടുത്തിടും. പിന്നെ പെറ്റ് ഡോഗ്സിന്റെ ഫോട്ടോകളും വരും. അമ്മയുടെ ഏറ്റവും ഇളയ മകനായിട്ടാണ് വീട്ടിലെ രാജപാളയം ഡോഗ് ധീരയെ പരിഗണിക്കുന്നതെന്നും മാധവ് പറഞ്ഞു.
ഫുഡിന് ഒരു കോമൺ മെനുവെ വീട്ടിലുള്ളുവെന്നും അത് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഭക്ഷണമാകുമെന്നും മാധവ് പറയുന്നു. പിന്നീട് തന്റെ ഉറ്റ സുഹൃത്തായ സെലിനെ കുറിച്ചും തന്റെ വിവാഹവുമായി ബന്ധപ്പെട്ട് വന്ന ഗോസിപ്പുകളെ കുറിച്ചും മാധവ് സംസാരിച്ചു. അവസാനം മെസേജ് അയച്ചത് തൻറെ ഏറ്റവും അടുത്ത സുഹൃത്തിനാണ്. അത് മറ്റാരുമല്ല… മീഡിയക്കാർ തന്നെ കൊണ്ട് നാല്, അഞ്ച് തവണ വിവാഹം കഴിപ്പിച്ച വ്യക്തിയായ സെലിനാണ്.
എന്ത് മെസേജാണ് അവൾക്ക് അയച്ചതെന്ന് പക്ഷെ കാണിക്കാൻ പറ്റില്ല. ഏറ്റവും അടുത്ത സുഹൃത്താണ് സെലിൻ. അവിടെ വെച്ച് നിർത്തുന്നു താരപുത്രന്റെ വാക്കുകൾ .
കൂടാതെ നാട്ടിലെ എലിജിബിൽ ബാച്ച്ലറായിട്ടാണ് മാധ്യമങ്ങൾ തന്നെ കണ്ടിട്ടുള്ളതെന്ന് മാധവ് പറയുന്നു . ആദ്യം താൻ അനുപമ പരമേശ്വരന്മായി ഫോട്ടോയിട്ടപ്പോൾ അനുപമയോട് പ്രേമമാണെന്ന് വാർത്ത വന്നു. അനുപമ തന്റെ നല്ല സുഹൃത്താണ്. സിനിമയിലൊക്കെ എന്നെ ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുള്ളയാളാണ്. പിന്നെ മീനാക്ഷിയുമായും ദിലീപ്മായും കാവ്യയുമായുള്ള ഫോട്ടോ ഇട്ടപ്പോൾ മീനാക്ഷിയുമായി വിവാഹം ഉറപ്പിച്ചെന്ന് വാർത്ത വന്നു. അങ്ങനെ രണ്ട് മൂന്ന് വർഷം പോയി എന്നും മാധവ് പറയുന്നു .
ഒരുപാട് സുഹൃത്തുക്കൾ ഉള്ളയാളല്ല താൻ തനിക്കുള്ള സുഹൃത്തുക്കളിൽ നല്ല സുഹൃത്താണ് സെലിൻ. അതുകൊണ്ടാണ് തന്റെ ജെനുവിൻ ഫീലിങ്സ് വെച്ച് അവൾക്ക് പിറന്നാൾ ആശംസ ഇട്ടത്. അപ്പോഴും സുരേഷ് ഗോപിയുടെ മകന്റെ വിവാഹം ഉറപ്പിച്ചെന്ന് വാർത്ത വന്നു.
വീട്ടുകാർ ആദ്യം ഒന്ന് തീരുമാനിച്ചോട്ടെ. എന്നിട്ട് പതുക്കെ അതിലേക്ക് എത്താം. എന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കാമെന്നും മാധവ് പറഞ്ഞു . ഇപ്പോൾ സിംഗിളാണ് പക്ഷെ മിംഗിളാകാൻ താൽപര്യമില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഒന്ന് ജീവിച്ച് പൊക്കോട്ടെ എന്നാണ് മാധവ് മറുപടി നൽകിയത്.











