
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ദിയ കൃഷ്ണയുടെ വിവാഹത്തിന്റെ ചർച്ചകളായിരുന്നു. ഇപ്പോൾ വിവാഹ ശേഷമുള്ള പുതിയ വിശേഷവുമായി ദിയയും അശ്വിൻ ഗണേഷും എത്തിയിരിക്കുകയാണ്.
ഡിന്നർ റിസപ്ഷൻ അറ്റ് ഡൽഹി” എന്നാണ് ദിയ വീഡിയോക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. വീഡിയോയില്‍ കൃഷ്ണകുമാറിനേയും സിന്ധു കൃഷ്ണകുമാറിനേയും കാണാം. പ്രണായതുരമായ റീല്‍ മനോഹരമായിരിക്കുന്നുവെന്നും വിവാഹച്ചടങ്ങുകളിലെ ദിയയുടെ ഏറ്റവും മികച്ച ഔട്ട്ഫിറ്റ് ഇതാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഒരു ഹിന്ദി സീരിയലിന്റെ പ്രൊമോ പരസ്യം പോലെ മനോഹരമായിരിക്കുന്നുവെന്നും കമന്റുകളുണ്ട്.

മെറൂൺ കളർ സാരിയിൽ സിന്ദൂരം ഒക്കെ തൊട്ട് അതീവ സുന്ദരിയായാണ് ദിയ വിഡിയോയിൽ എത്തിയിട്ടുളത്. സിന്ദൂരം ഇട്ടിട്ട് ഓസിയേ കാണാൻ നല്ല ഭംഗിയുണ്ട്. മൊത്തത്തിൽ ലുക്ക് അടിപൊളിയായിട്ടുണ്ട് എന്നാണ് ഏവരും പറയുന്നത്. പൊതുവേ എല്ലാവർക്കും ഓസി സിന്ദൂരം തൊട്ടതിനെ കുറിച്ചാണ് സംസാരിക്കാനുള്ളത്. ഒപ്പം ഈ സാരി ലുക്കിൽ ഓസിക്ക് പ്രത്യേക ഭംഗിയുണ്ട്. അശ്വിൻ ഒരു കറുത്ത സ്യൂട്ടും ദിയ ഒരു സ്റ്റൈലിഷ് മെറൂൺ സാരിയുമാണ് ധരിച്ചിരിക്കുന്നത്. നിറയെ സീക്വിന്‍ വര്‍ക്കുകള്‍ ചെയ്ത ബ്ലൗസായിരുന്നു ഇതിനൊപ്പം ദിയ അണിഞ്ഞിരുന്നത് .
മെഹന്ദി , ഹൽദി, സംഗീത്, തുടങ്ങി വിവാഹം വരെയുള്ള ആഘോഷങ്ങളിൽ നിന്നും ആരാധകരെ ഏറ്റവും ആകർഷിച്ചത് ദിയയുടെ ഇപ്പോഴത്തെ ലുക്കാണ്. അതുകൊണ്ട് തന്നെ ദിയയുടെ ലുക്കിനെ പുകഴ്ത്തിയാണ് ഏറെയും കമന്റുകൾ വരുന്നത്. മാത്രമല്ല ദിയയുടെ സിന്ദൂരമിട്ട ലുക്കിനെക്കുറിച്ചാണ് കമന്റ് ബോക്സിൽ ഏറെയും.

പണ്ട് ഹിന്ദി സീരിയൽ കണ്ട നായകനെയും നായികയെയും ഓർമ്മ വന്നു, സിന്ധുരം ഇട്ടിട്ട് ഓസിയെ കാണാൻ നല്ല ഭംഗിയുണ്ട്. മൊത്തത്തിൽ ഈ ലുക്ക് അടിപൊളി, വെഡിങ് ലുക്കിനെക്കാളും ഇഷ്ടപ്പെട്ടത് ദിയയുടെ ഈ ലുക്കാണ്, സിന്ദൂരവും താലിയും ഇട്ട് കാണുമ്പൊൾ നല്ല ഭംഗിയുണ്ട് എന്നൊക്കെയാണ് ദിയയുടെ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്ന കമന്റുകൾ.
ചിലർ അശ്വിന്റെ വീട്ടുകാരെയും അന്വേഷിക്കുന്നുണ്ട്. എപ്പോഴും ദിയയുടെ വീട്ടുകാർക്കൊപ്പമാണ് വിഡിയോകൾ ഉള്ളത്. അശ്വിന്റെ വീട്ടുകാർ എവിടെ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അതേസമയം ആദ്യ ബന്ധത്തിലെ വിള്ളലുകളെല്ലാം കൃത്യമായി മനസിലാക്കിയാണ് ദിയ അശ്വിനെ കണ്ടെത്തിയത്. അത് നല്ല തീരുമാനമാണെന്ന് ആരാധകരെ കൊണ്ട് തന്നെ ദിയ തെളിയിച്ചു. സെപ്റ്റംബർ 5നായിരുന്നു ദിയയുടെ വിവാഹം നടന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.

വിവാഹ തീയതി നേരത്തെ അനൗൺസ് ചെയ്തിരുന്നില്ലെങ്കിലും വിവാഹം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. കാരണം അതിനു മുന്നേ ദിയയുടെ മെഹന്ദിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അഹാനയും അമ്മയും സഹോദരിമാരുമെല്ലാം മെഹന്ദിയിട്ട ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. മാത്രമല്ല മെഹന്ദി ഫങ്ഷൻ ദിവസം ദിയ തന്റെ മൈലാഞ്ചിയിട്ട കൈകളുടെയും വീഡിയോ പങ്കുവെച്ചിരുന്നു. വിവാഹ ദിവസം രാവിലെ ദിയ പങ്കുവെച്ച ഒരു സ്റ്റോറി കണ്ടപ്പോൾ എല്ലാവർക്കും മനസിലായി വിവാഹം ദിവസമാണെന്ന്.
വിവാഹത്തോടെ എല്ലാം കഴിഞ്ഞെന്നും ഇനിയൊരു റിസപ്ഷൻ ഒന്നുമില്ലെന്നായിരുന്നു അഹാന കൃഷ്ണ ദിയയുടെ വിവാഹ ദിവസം പറഞ്ഞത്. പക്ഷേ ഇപ്പോൾ റിസപ്ഷൻ ലുക്കിലാണ് ദിയയും അശ്വിനും എത്തിയിരിക്കുന്നത്. ഇതും വളരെ കുറച്ച് ആളുകൾ മാത്രമുള്ള ഫങ്ഷനാണോ എന്നും ചോദിക്കുന്നുണ്ട്. എന്തായാലും റിസപ്ഷനെ കുറിച്ചുള്ള വ്ലോഗിനായിട്ട് ആരാധകരെല്ലാം കാത്തിരിക്കുകയാണ്.
വിവാഹശേഷമാണ് ദിയ ഹാൽദി ചടങ്ങുതിന്റെയും സംഗീതിന്റെയുമെല്ലാം വീഡിയോ പങ്കുവെച്ച് എത്തിയത്. എപ്പോഴും എന്തിനാണ് ദിയയുടെ മാതാപിതാക്കളെ മാത്രം വീഡിയോകളിൽ കാണിക്കുന്നത്. അശ്വിന്റെ വീട്ടുകാരെ എന്തിനാണ് ഇങ്ങനെ മാറ്റി നിർത്തുന്നതെന്നാണ്” മറ്റു ചില കമന്റുകൾ വരുന്നത്. പക്ഷേ ദിയയുടെ പല വീഡിയോകളിലും അശ്വിന്റെ ‘അമ്മ മീനമ്മയെ കാണിക്കാറുണ്ട്. തന്റെ അമ്മയെ ഒരു പക്കാ ബിസിനസ് വുമൺ ആക്കിയതിനു കാരണം ദിയയാണെന്ന് അശ്വിൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.











