ജൂനിയർ എൻ ടി ആത്മാർഥമായി പ്രണയിച്ച നടി ; പക്ഷെ ഉപേക്ഷിച്ചു

ഞെട്ടിപ്പിക്കുന്ന ചില വസ്തുതകൾ തുറന്നു പറഞ്ഞ നടൻ താരകിന്റെ പഴയൊരു അഭിമുഖം വീണ്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താരക് എന്ന് പറഞ്ഞാൽ ഒരുപക്ഷെ എല്ലാവർക്കും മനസിലായി കാണില്ല. തെലുഗു സൂപ്പർ താരം ജൂനിയർ എൻ ടി ആറിനെപറ്റിയാണ് ഈ പറയുന്നത്. തന്റെ പ്രണയത്തെ കുറിച്ചും പ്രണയ നഷ്ടത്തെ കുറിച്ചുമാണ് ആ വീഡിയോയിൽ കൂടി ജൂനിയർ എൻ ടി ആർ പറയുന്നത്.

അഭിമുഖത്തിൽ  താരകിനോട് ചോദിച്ചത് എങ്ങനെയുള്ള സ്ത്രീയെ ഭാര്യ ആക്കാനാണ് ആ​ഗ്രഹിക്കുന്നത് എന്നായിരുന്നു. അപ്പോഴാണ് തന്റെ പ്രണയത്തെ കുറിച്ച് ജൂനിയർ എൻ.ടി.ആർ തുറന്നു പറയുന്നത്. ഒരു നായികയെ പ്രണയിച്ച കഥയാണ് താരക് വെളിപ്പെടുത്തിയത്. തന്റെ 23ാം വയസിൽ തനിക്ക് ആ നായികയോട് വല്ലാത്ത പ്രണയം തോന്നിയിരുന്നു  . ഒരിക്കലും പേഴ്സണൽ ലൈഫും സിനിമാ ജീവിതവും മിക്സ് ചെയ്യാൻ തനിക്കിഷ്ടമല്ല. പക്ഷേ എന്നാൽ പോലും എല്ലാത്തിനും മുകളിൽ തന്റെ  പ്രണയമായിരുന്നു തന്നിൽ ശക്തമായി നിന്നത് എന്നും താരക് വെളിപ്പെടുത്തിയിരുന്നു .

പക്ഷേ അത്രയും ശക്തമായിരുന്നിട്ടു കൂടിയും ആ ബന്ധം അധികകാലം നീണ്ടു പോയില്ല. പല കാരണങ്ങളാൽ അത് അവസാനിച്ചു എന്നും ജൂനിയർ എൻ ടി ആർ പറഞ്ഞു. അതിനു ശേഷം പേഴ്സണൽ ലൈഫും സിനിമാ ജീവിതവും രണ്ട് രീതിയിൽ തന്നെ മുന്നോട്ട് പോവണം എന്ന് താൻ  തീരുമാനിച്ചു എന്നും താരക് പറയുകയുണ്ടായി. തന്റെ അമ്മയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ തന്റെ ഭാര്യയായി വേണമെന്നാണ് ആ​ഗ്രഹം.

ഈ കാരണം കൊണ്ടാണ് താരക് ലക്ഷ്മി പ്രാണതിയെ വിവാഹം ചെയ്യുന്നത്. ഇരുവരുടെയും വിവാഹം 2011ലായിരുന്നു. അഭയ് റാം, ഭാർ​ഗവ് റാം എന്നീ രണ്ട് മക്കളുണ്ട് ഇരുവർക്കും. നടി സമീറ റെഡ്ഡിയുമായിട്ടായിരുന്നു താരക് പ്രണയത്തിലായത് എന്നാണ് പറഞ്ഞു കേൾക്കുന്നത്. ഇരുവരും ‘നരസിംഹുഡു, അശോക്’ എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും പരസ്പരം പറയാതെ പ്രണയത്തിലാവുകയായിരുന്നു. എന്നാൽ ആ സമയത്ത് ഒരുപാട് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതായത് വിവാഹത്തിനെ കുറിച്ചുള്ള ചർച്ചകൾ വന്നപ്പോൾ താരക് തന്റെ പ്രണയത്തിൽ നിന്നും പിൻമാറിയെന്നായിരുന്നു അന്ന് പലരും  പറഞ്ഞിരുന്നത്.

താരകിന്റെ പിതാവ് നന്ദമൂരി ഹരികൃഷ്ണയുടെ എതിർപ്പിനെ തുടർന്നാണ് സമീറ റെഡ്ഡിയുമായുള്ള ബന്ധത്തിൽ വിള്ളലേറ്റതെന്നും ഇതാണ്  പിന്നീട് ലക്ഷ്മി പ്രണതിയുമായുള്ള വിവാഹത്തിലേക്ക് നയിച്ചതെന്നും ചർച്ചകൾ നടന്നിരുന്നു. അതേസമയം ടോളിവുഡിലെ യങ് ടൈ​ഗർ എന്നറിയപ്പെടുന്ന താരമാണ് ജൂനിയർ എൻ.ടി.ആർ. സൂപ്പർസ്റ്റാർ എൻ.ടി.ആർ ന്റെ ചെറുമകനാണ് താരക് എന്ന ജൂനിയർ എൻ.ടി.ആർ.

നിരവധി സിനിമകളിൽ അദ്ദേ​ഹം അഭിനയിച്ചിട്ടുണ്ട്. 1991 മുതൽ താരക് സിനിമയിലുണ്ട്. എന്നാൽ 2001ൽ ‘നിന്നു ചൂടലാണി’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ജൂനിയർ എൻ.ടി.ആർ നായകനായി അഭിനയിക്കുന്നത്. അതിനു ശേഷം സ്റ്റുഡന്റ് നമ്പർ വൺ, സുബ്ബു, ആദി തുടങ്ങി നിരവധി സിനിമകൾ ചെയ്തു.

2022ൽ ജൂനിയർ എൻ.ടി.ആർ അഭിനയിച്ച രാജമൗലി ചിത്രം  ആർ.ആർ.ആർ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നിരുന്നു. ഒരു കാലത്ത് മാസ്സ് ചിത്രങ്ങൾ മാത്രം ചെയ്തു കൊണ്ടിരുന്ന താരക് ഇപ്പോൾ സിനിമകൾ സെലെക്റ്റ് ചെയ്യുന്നത്തിൽ കുറച്ചു കൂടി ശ്രദ്ധ പുലർത്തുന്നുണ്ട്.

തെലുഗു ചിത്രങ്ങളെല്ലാം ലോജിക്കില്ലാതെയാണ് ചെയ്യുന്നത് എന്നൊരു ചീത്തപ്പേര് പൊതുവേ താരത്തിനുണ്ടായിരുന്നു.  പക്ഷേ ഇപ്പോൾ അതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുകയാണ്. വലിയൊരു സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലാണ് താരക് ജനിച്ചത്. സിനിമയിൽ നിരവധി വീഴ്ചകളും ഉയർച്ചകളും താരകിന് നേരിടേണ്ടി വന്നിട്ടുണ്ട്. തുടക്കകാലത്ത് താരികിന്റെ  രൂപത്തെ കുറിച്ച് പലരും കളിയാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ അദ്ദേഹത്തിന്റെ ലുക്കിൽ അദ്ദേഹം കൊണ്ടു വന്നിട്ടുണ്ട്.

ഇപ്പോൾ ‘ദേവര’ എന്ന ചിത്രമാണ് ജൂനിയർ എൻ.ടി.ആറിന്റെ അടുത്ത വമ്പൻ പ്രൊജക്റ്റ്. ജൂനിയർ എൻ.ടി.ആർ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രമാണ് ‘ദേവര’. ബോളിവുഡ് നായിക ജാൻവി കപൂർ ആദ്യമായി തെലു​ഗു സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു പക്കാ ആക്ഷൻ ചിത്രമാണ് ‘ദേവര. ഇത് രണ്ട് ഭാ​ഗങ്ങളായിട്ടാണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. സെപ്റ്റംബർ 27 ന് ദേവര പാർട്ട് 1 റിലീസ് ചെയ്യും.