സംഭവം നല്ലതാണ്, പക്ഷേ ഈ ജ്യൂസ് രാവിലെ വെറും വയറ്റിൽ കുടിച്ചാൽ വൻ പണി കിട്ടാൻ സാധ്യത, ഇക്കാര്യം ശ്രദ്ധിക്കണേ

സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ചിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മ സംരക്ഷണത്തിന് വരെ ഓറഞ്ച് ​ഗുണകരമാണെന്നാണ് വിദ​ഗ്ധർ പറയാറുള്ളത്. പക്ഷേ, ഇങ്ങനെ ​ഗുണമൊക്കെ ഉള്ളപ്പോഴും രാവിലെ വെറും വയറ്റിൽ ഓറഞ്ച് ജ്യൂസ് കുടിക്കാന്‍ പാടില്ലെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയാറുള്ളത്.

ഓറഞ്ച് ജ്യൂസ് അസിഡിക് ആയതുകൊണ്ടുതന്നെ രാവിലെ വെറും വയറ്റില്‍ ഇവ കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കും. ഓറഞ്ച് ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് നെഞ്ചെരിച്ചില്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. പതിവായി രാവിലെ വെറും വയറ്റില്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നവരില്‍ ഭാവിയില്‍ അള്‍സര്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുള്ളത്.
ഇതൂകൂടാതെ ഫ്രക്ടോസ് ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്നതിനും കാരണമാകും. പല്ലുകളുടെ ആരോഗ്യത്തിനും ഇവ രാവിലെ കുടിക്കുന്നത് നല്ലതല്ലെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.