
ടോവിനോ ചിത്രം എ ആർ എം നായിക കൃതി ഷെട്ടി ഒരു ഭാഗ്യ നായികയാണോ ? തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധേയ താരമാണ് കൃതി ഷെട്ടി. ഋത്വിക് റോഷന്‍ നായകനായ ‘സൂപ്പര്‍ 30’ എന്ന ഹിന്ദി സിനിമയിലൂടെ ബാലതാരമായാണ് കൃതി അഭിനയ രംഗത്തേക്ക് എത്തുന്നത്. പഠനകാലത്ത് പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2021 ല്‍ ‘ഉപ്പേന’ എന്ന തെലുങ്ക ്ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ കൃതി വളരെപ്പെട്ടന്ന് തന്നെ തെലുങ്ക് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി. സിനിമയിലെ ബേബമ്മ എന്ന കഥാപാത്രം നിരവധി ആരാധകരെ നടിക്ക് സമ്മാനിച്ചു. പിന്നാലെ ‘ശ്യാം സിംഗ റോയ്, ബംഗരാജു, കസ്റ്റഡി’ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച കൃതി തെലുങ്ക് സിനിമ ലോകത്തെ ഭാഗ്യ നായികയാണ് . ഇപ്പോൾ മലയാള സിനിമയിലേക്കും ചുവടുവെച്ചുകഴിഞ്ഞു.

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം ‘അജയന്‍റെ രണ്ടാം മോഷണ’ത്തിലൂടെയാണ് കൃതി ഷെട്ടി മലയാള സിനിമയില്‍ അരങ്ങേട്ടം കുറിച്ചത്.ഇതിൽ ശ്രദ്ധേയമായ ഒരു കാര്യം കൃതി തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ഉപ്പേനയും ഇങ്ങു മലയാളത്തിൽ ‘അജയന്റെ രണ്ടാം മോഷണവും’ 50 കോടി ക്ലബ്ബിൽ കയറിയിട്ടുണ്ട് . ഉപ്പെന്ന ആഗോള ബിസിനസ് ആയി 100 കൊടിയും നേടിയിട്ടുണ്ട് .
ഇപ്പോഴുള്ള പ്രതികരണം വെച്ച് നോക്കിയൽ ‘അജയന്റെ രണ്ടാം മോഷണവും’ 100 കോടി ക്ലബിൽ ഇടം പിടിക്കും . അതേസമയം, വെറും അഞ്ച് ദിവസം കൊണ്ടാണ് 50 കോടി എന്ന നേട്ടത്തിലേക്ക് എആര്‍എം എത്തിയത്. പൂർണമായും 3ഡി യിൽ ഒരുക്കിയ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു.
ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. സിനിമയില്‍ ലക്ഷ്മി എന്ന കഥാപാത്രമായാണ് കൃതിയെത്തുന്നത്. കൃതിയുടെ ക്യാരക്ടർ പോസ്റ്റർ അണിയറക്കാര്‍ പുറത്തുവിട്ടു. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് സിനിമയിലെ മറ്റ് നായികമാര്‍.

അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് വേഷത്തിലാണ് ടോവിനോ സിനിമയിലെത്തുന്നത്. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ‘അജയന്റെ രണ്ടാം മോഷണം’ പാൻ ഇന്ത്യൻ സിനിമയായി 5 ഭാഷകളിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ്, എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.











