മമ്മൂട്ടി വില്ലൻ , ഹീറോ വിനായകൻ ; പുതിയ സിനിമയുമായി മമ്മൂട്ടി കമ്പനി

വീണ്ടും വില്ലന്‍ കഥാപാത്രമാകാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടി. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

മമ്മൂട്ടിയും നവാഗതനായ ജിതിൻ കെ ജോസും ഒന്നിക്കുന്ന ഈ  ചിത്രത്തിൽ വിനായകനും ഭാഗമാകുന്നതായി റിപ്പോർട്ടുകൾ ഉണ്ട് . ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തന്നെ നില്‍ക്കുന്ന വേഷത്തിലാകും വിനായകനും എത്തുക  എന്നാണ് റിപ്പോർട്ട്. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരെയും നടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക് പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ‘ബിഗ് ബി, ഡാഡി കൂൾ, ബെസ്റ്റ് ആക്ടർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുമുണ്ട്.

സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ നഗർകോവിലിലാണ് നടക്കുക. ചിത്രീകരണം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മമ്മൂട്ടി സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം.വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്നും ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം കഥ പറയുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ജോമോൻ ടി ജോൺ ആയിരിക്കും ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുക. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിന്റെ സംവിധായകനായ റോബി വര്‍ഗീസ് രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് ‘സുഷിന്‍ ശ്യാം’ ആകും സംഗീതം ഒരുക്കുക. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും സിനിമയുടെ നിർമ്മാണം നിർവഹിക്കുക. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്.

ഉടന്‍ തന്നെ നാഗര്‍കോവിലില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ സെറ്റില്‍ രണ്ടാഴ്ച്ചയ്ക്ക് ശേഷം മമ്മൂട്ടി ജോയിന്‍ ചെയ്യും. ‘ഭ്രമയുഗം, റോഷാക്ക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാകും പുതിയ ചിത്രത്തിലേത്. അതേസമയം, ഈ ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലെത്തും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ഗൗതം വാസുദേവ് മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരും ചിത്രത്തില്‍ വേഷമിടും എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. അതേസമയം മമ്മൂട്ടിയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട് . താടിയെടുത്ത് മീശയിറക്കി കുറച്ചുകൂടി ചെറുപ്പമായിരിക്കുകയാണ് പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍.

റോഷാക്കിലെ ലൂക്ക് ആന്റണിയെ ഓര്‍മപ്പെടുത്തുന്ന ലുക്കെന്നാണ് ആരാധകരുടെ അഭിപ്രായം. ഏത് സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടിയുടെ ഈ ഗെറ്റപ്പ് ചെയ്‌ഞ്ചെന്ന് വ്യക്തമല്ല . ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും മമ്മൂട്ടി ഇനി അഭിനയിക്കുകയെന്നാണ് വിവരം. ഈ സിനിമയ്ക്കു വേണ്ടിയാകും പുതിയ ലുക്കെന്ന് ആരാധകര്‍ കരുതുന്നു.

അതേസമയം ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ചത്. ഷെര്‍ലക് ഹോംസ് കഥകളില്‍ നിന്ന് സാരാംശം ഉള്‍ക്കൊണ്ട് ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്സ്’ എന്നാണ്. പ്രൈവറ്റ് ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി അഭിനയിക്കുക. മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മാണം. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ ചെയ്യുന്ന സിനിമ കൂടിയാണ് ഇത്.

ഒരിടവേളക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന സിനിമയും ചർച്ച ചെയ്യപ്പ്ടുന്നുണ്ട്. മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ആകും  സിനിമ സംവിധാനം ചെയ്യുക . മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവഹിക്കുക. സിനിമയുടെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയായിരിക്കും എന്നാണ് റിപ്പോർട്ട്.