
പുഷ്പയിൽ കസറാൻ ഡേവിഡ് വാർണർ എത്തുമോ ? ഇത്തരം ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത് . ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസമായ ഡേവിഡ് വർണറിന് ഇന്ത്യൻ സിനിമകൾ എന്നാൽ ഭ്രാന്താണ്. ഇന്ത്യയിൽ കളിക്കുന്ന എല്ലാ മത്സരങ്ങളിലും അദ്ദേഹം പുഷ്പ്പ സിനിമയിലെ ട്രെൻഡ് പാട്ടിലെ ഡാൻസ് കളിച്ച് ആരാധകരെ സന്തോഷിപ്പിക്കാറുണ്ട്.
കൂടാതെ ഒരുപാട് തവണ അദ്ദേഹം സോഷ്യൽ മീഡിയയിൽ കുടുംബവുമായി ആ പാട്ടിലെ ഡാൻസ് ചെയ്യുന്ന വിഡിയോസും ഇട്ടിട്ടുണ്ട്. മിക്ക വിഡിയോസിന്റെയും താഴെ തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ കമ്മന്റും രേഖപെടുത്താറുണ്ട്.

എന്തായാലും പുഷ്പ്പ ദി റൂൾ സിനിമയിൽ ഓസ്‌ട്രേലിയൻ ഇതിഹാസം ഡേവിഡ് വാർണർ ഉണ്ടാകും എന്ന റിപ്പോട്ടുകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഔദ്യോഗീകമായ വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും അദ്ദേഹം സിനിമയുടെ ഭാഗമായി ഉണ്ടാകും എന്ന സൂചന സിനിമ പ്രവർത്തകർ തന്നെ നൽകിയിരിക്കുകയാണ്.
ഇതോടെ ആരാധകർ ആവേശത്തിലായി. പുഷ്പയുടെ സഹോദരനായി ഡേവിഡ് വാർണർ വരണം എന്നുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. വരുന്ന ഡിസംബർ 6 ആം തിയതിയാണ് ‘പുഷ്പ്പ ദി റൂൾ’ സിനിമ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. ഡേവിഡ് വാർണർ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്ക് അദ്ദേഹം ഓസ്‌ട്രേലിയൻ ടീമിലേക്ക് മടങ്ങി വരും എന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. അതേസമയം സിനിമാസ്വാദകർ പ്രത്യേകിച്ച് തെന്നിന്ത്യക്കാർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2 . ചിത്രം ഡിസംബർ 6 ന് തിയേറ്ററുകളിലേക്ക് എത്തുമെങ്കിലും മറ്റ് അപ്‌ഡേറ്റുകളും ലീക്കുകളും അറിയാൻ ഏവരും ആകാംഷ പ്രകടിപ്പിക്കുന്നുണ്ട്. 2021 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം വലിയ വിജയം നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരമടക്കം ലഭിച്ചിരുന്നു.











