
സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നടി കനകയെക്കുറിച്ച് ഞെട്ടിക്കുന്ന വാർത്തകളാണ് കുറച്ച് നാൾ മുൻപ് പുറത്തു വന്നത്. തമിഴ് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന നടി ദേവികയുടെ മകളായിട്ടാണ് കനക അഭിനയ ലോകത്തേക്ക് എത്തിയത്. അമ്മയുടെ വേര്പാടിന് ശേഷം ഇന്ന് ഒറ്റക്ക് ജീവിക്കുകയാണ് നടി.
ഇപ്പോഴിതാ ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന കനകയുടെ ചില ഫോട്ടോസാണ് തമിഴ് മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. നടി കനകയുടെ പുതിയ ചിത്രങ്ങളെന്ന ക്യാപ്ഷനില്‍ സോഷ്യല്‍ മീഡിയയിലൂടെയും ചില ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. സ്ലീവ്‌ലെസ്സ് ഡ്രെസ്സുമിട്ട് ഏതോ മാളില്‍ നിന്നുള്ള കനകയാണ് ചിത്രങ്ങളിലുള്ളത്. മാത്രമല്ല തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായിരുന്ന കനക തന്നെയാണോ ഈ ചിത്രങ്ങളില്‍ ഉള്ളതെന്ന സംശയം തോന്നും. അത്രത്തോളം മേക്കോവറാണ് നടിയ്ക്ക് സംഭവിച്ചിരിക്കുന്നത്.

തടി വെച്ച് വീര്‍ത്ത് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രൂപത്തിലേക്ക് നടി എത്തിയെന്നാണ് ആരാധകര്‍ പറയുന്നത്. അന്ന് നായികയായിരുന്നപ്പോള്‍ എന്ത് സുന്ദരിയായിരുന്നു.. ഇപ്പോള്‍ കനകയ്ക്ക് എന്ത് പറ്റി? എന്നാണ് പ്രേക്ഷകരുടെ ചോദ്യം. മാത്രമല്ല നടിയുടെ ശരീരത്തെയും രൂപത്തെയും പരിഹസിച്ചും അധിഷേപിച്ചുമൊക്കെയും ചിലർ എത്തുന്നുണ്ട്. എന്നാല്‍ കനക വിഷാദരോഗത്തിനും മറ്റ് മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കുമൊക്കെ ഇരയാണെന്നും അവരെ വെറുതേ വിടണമെന്നും പറയുകയാണ് മറ്റ് ചില ആരാധകര്‍.
അതേ സമയം കനകയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. അമ്മയുടെ മരണത്തിന് ശേഷം അന്ധവിശ്വാസങ്ങളുടെ പടുകുഴിയില്‍ കനക അകപ്പെട്ടിരുന്നു. മരിച്ചു പോയ അമ്മയുമായി സംസാരിക്കാന്‍ കഴിയുമെന്ന് പറഞ്ഞ് ഒരു സ്ത്രീ നടിയെ പറ്റിക്കുകയായിരുന്നു. ആ സ്ത്രീ വഴിയാണ് മുത്തുകുമാരനുമായി നടി അടുപ്പത്തിലായതും. എന്നാല്‍ ആ ബന്ധം വളരെ മോശമായ രീതിയില്‍ അവസാനിച്ചു. അതിന് ശേഷം കനകയെ കുറിച്ച് യാതൊരു വിവരവുമില്ലാതെയായി.
തെന്നിന്ത്യന്‍ നടി ദേവികയുടെ ഏകമകളായിരുന്നു കനക. അമ്മയുടെ പാതയിലൂടെ സിനിമയിലേക്ക് എത്തി വിജയങ്ങള്‍ നേടാന്‍ കനകയ്ക്കും സാധിച്ചു. എന്നാല്‍ അമ്മയുടെ മരണമുണ്ടാക്കിയ ആഘാതം നടിയെ തളര്‍ത്തി കളഞ്ഞു. ഇടയ്ക്ക് പിതാവുമായി സ്വത്ത് തര്‍ക്കത്തിലുമായി. മാത്രമല്ല പ്രണയബന്ധം കൂടി തകര്‍ന്നതോടെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലേക്കും കനക എത്തി. വലിയ വീടും സ്വത്തുക്കളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ആരോരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന അവസ്ഥയിലേക്ക് നടി എത്തുകയായിരുന്നു.
എഎല്‍എസ് പ്രൊഡക്ഷന്‍സിന്റെ ജയന്തി കണ്ണപ്പന്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നടി കനകയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സംസാരിച്ചിരുന്നു. കനകയുടെ കാര്യത്തില്‍ വളരെ ആശങ്കയുണ്ടെന്നും കനകയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ കാര്യമെന്താണെന്നുമാണ് ജയന്തി പറഞ്ഞത്. തനിക്ക് കനകയെ കുട്ടിക്കാലം മുതല്‍ നന്നായി അറിയാമെന്നും കനക ഒരു തകര്‍ന്ന കുടുംബത്തില്‍ നിന്നുമാണ് വളര്‍ന്ന് വന്നത്. ഓര്‍മ വെച്ച നാള്‍ മുതല്‍ കനകയുടെ കൂടെ അമ്മയോ അച്ഛനോ ഇല്ലായിരുന്നു എന്നതായിരുന്നു കനകയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്നും അങ്ങനെ സന്തോഷകരമായ ഒരു കൗമാരം അവർക്ക് ഒറ്റയ്ക്ക് ചെലവഴിക്കേണ്ടതായി വന്നുവെന്നും ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കില്‍ അവർ തീര്‍ച്ചയായും സന്തോഷിച്ചേനെയെന്നും ജയന്തി കണ്ണപ്പൻ പറഞ്ഞിരുന്നു. കനകയെ ഇനി ഒറ്റയ്ക്ക് വിടരുതെന്നും നമുക്കവളെ ചേര്‍ത്ത് പിടിക്കണമെന്നും നടി കുട്ടി പത്മിനിയെ കണ്ടപ്പോൾ പറഞ്ഞിരുന്നുവെന്നും കനകയുടെ അമ്മ ദേവികയുടെ പെട്ടെന്നുള്ള മരണമാണ് അവരെ ഇത്രയധികം വിഷമിപ്പിച്ചതെന്നും ജയന്തി വ്യകത്മാക്കിയിരുന്നു.
തങ്ങള്‍ അവരുടെ അമ്മയുടെ മരണം ഉണ്ടായപ്പോല്‍ ആ വീട്ടിലേക്ക് പോയിരുന്നുവെന്നും അക്കാലത്ത് അച്ഛന്റെ കുടുംബവുമായി കനകയ്ക്ക് ബന്ധം ഉണ്ടായിരുന്നില്ല. അമ്മയുടെ സഹോദരന്മാരുള്‍പ്പെടെ കുറച്ചുപേര്‍ മാത്രമേ അവരുടെ ഉണ്ടായിരുന്നുള്ളൂവെന്നും എല്ലാം കഴിഞ്ഞ് കനക തിരിഞ്ഞു നോക്കിയപ്പോള്‍ അവിടെ ആരുമില്ലാത്ത അവസ്ഥയായി എന്നും അമ്മയുടെ അവസാന കര്‍മ്മങ്ങള്‍ പോലും നടി ഒറ്റക്ക് ചെയ്തു. ഒടുവില്‍ അമ്മയുടെ ശരീരം വീട്ടില്‍ നിന്നും കൊണ്ടുപോയപ്പോള്‍ എന്നെ ഒറ്റയ്ക്ക് ആക്കരുതേ എന്നൊക്കെ പറഞ്ഞ് കനക കരഞ്ഞുവെന്നും അമ്മ കൂടി പോയതോടെ കുട്ടിക്കാലം മുതല്‍ ഏകാകിയായ കനക പിന്നെ ആരെയും വിശ്വസിക്കാതെ ഏകാന്ത ജീവിതം നയിച്ചുവെന്നും അവർ പറഞ്ഞിരുന്നു.
ഒരിക്കല്‍ തങ്ങൾ കനകയെ കാണാന്‍ അവളുടെ വീട്ടില്‍ പോയിരുന്നു. അവിടെ ചെന്നപ്പോള്‍ വീടിന്റെ വാതിലുകളും ജനാലകളുമെല്ലാം അടച്ചിരിക്കുകയാണ്. ഞങ്ങള്‍ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ വാതില്‍ക്കലുള്ള പോസ്റ്റ് ബോക്സില്‍ ഒരു കുറിപ്പ് എഴുതി അതിനൊപ്പം വിലാസവും ഫോണ്‍ നമ്പറും കൂടി എഴുതി വെ്ചിട്ട് ഞങ്ങള്‍ തിരിച്ച് പോന്നുവെന്നും എന്നാല്‍ പിന്നീട് കനകയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലന്നും അവിടെ അടുത്തുള്ള വാച്ചര്‍മാരില്‍ ഒരാള്‍ പറഞ്ഞത് കനക എപ്പോഴെങ്കിലും മാത്രമേ പുറത്തു വരാറുള്ളു എന്നാണ്. എന്തിനാണ് കനക ഒറ്റപ്പെടുന്നതെന്ന് തനിക്ക് അറിയില്ല. അത് കൂടുതല്‍ വിഷമമാണ് തനിക്ക് തരുന്നതെന്നും ജയന്തി കണ്ണപ്പന്‍ അന്ന് പറഞ്ഞു.
അതേസമയം നാളുകള്‍ക്ക് മുന്‍പ് നടി കുട്ടി പത്മിനി കനകയെ വീട്ടില്‍ പോയി സന്ദര്‍സിക്കുകയും അവരുടെ സുഖവിവരം അന്വേഷിക്കുകയും ചെയ്തിരുന്നു. പിന്നാലെ കനകയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് ആഗ്രഹിച്ച് പലരും വന്നെങ്കിലും നടിയെ കാണാന്‍ പോലും സാധിച്ചിരുന്നില്ല. പല അന്ധവിശ്വാസങ്ങളിലൂടെയും കടന്ന് പോയ കനക ഇപ്പോൾ ആരെയും വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് .
എന്തായാലും നടി സിനിമയിലേക്ക് തന്നെ തിരികെ വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്. നിങ്ങളുടെ മടങ്ങി വരവിന് ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും കമന്റുകളിലൂടെ ചിലര്‍ നടിയോട് പറയുന്നു. മലയാള സിനിമയില്‍ അഭിനയിച്ച എല്ലാ സിനിമകളും തന്നെ വിജയമാക്കിയ നടിയാണ് കനക. ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, തുടങ്ങി അനേകം സിനിമകളില്‍ നായികയായി അഭിനയിച്ചു. കനക ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ‘ഗോഡ്ഫാദര്‍’ ഇന്നും വലിയ വിജയ ചിത്രമെന്ന പേരിലാണ് അറിയപ്പെടുന്നത്. തമിഴിലെ മുന്‍നടി ദേവികയുടെ ഏകമകളായിരുന്നു കനക. താരപുത്രി എന്ന നിലയില്‍ അല്ലാതെ സ്വന്തമായി കഴിവുകള്‍ പ്രകടിപ്പിച്ചെങ്കിലും കനകയുടെ ജീവിതം ഒരു ദുരന്തമായിരുന്നു. അമ്മയുടെ വേര്‍പാടുണ്ടായതോടെയാണ് നടി തകര്‍ന്ന് പോകുന്നത്.











