
സഹോദരി ദിയ കൃഷ്ണയുടെ വിവാഹത്തിന് പിന്നാലെ കുടുംബസമേതം വിദേശയാത്രയിലാണ് നടി അഹാന കൃഷ്ണ. ഇപ്പോള്‍ കൃഷ്ണകുമാറും കുടുംബവും ബാലിയിലാണുള്ളത്. യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ദിയയും സഹോദരിമാരുമെല്ലാം പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ അഹാന പങ്കുവച്ച പുതിയ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടുകയാണ്.
ബാലിയിലെ ബീച്ചില്‍ അഹാനയും സഹോദരിമാരും അമ്മയുമെക്കെ അടിച്ചു പൊളിച്ച് വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ബീച്ചിൽ ഒരു രസകരമായ ദിവസം എന്ന ക്യാപ്‌ഷനിലാണ് അഹാന വചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്വിമ്മിങ് വസ്ത്രങ്ങള്‍ ധരിച്ചാണ് ചിത്രങ്ങളില്‍ അഹാനയും സഹോദരിമാരും എത്തിയിരിക്കുന്നത്. അഹാനയെ കൂടാതെ ‘അമ്മ സിന്ധുവും കൃഷ്ണൻകുമാറും, സഹോദരിമായ ദിയ, ഇഷാനി , ഹൻസിക തുടങ്ങിയവരും ചിത്രങ്ങളിലുണ്ട്.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുമായി എത്തുകയാണ് ചിലർ. എന്നാല്‍ ഇത്തരക്കാര്‍ക്ക് മറുപടിയുമായി എത്തുന്നവരും നിരവധിയാണ്. ഇപ്പോള്‍ സിനിമയില്‍ അഭിനയം ഇല്ലേ, കുളിസീൻ ഇതിനാണ് ഇൻസ്റ്റാഗ്രാമിൽ, ജീവിതത്തിൽ അഭിനയിക്കുന്നു പിന്നെ ഇത് കഴിഞ്ഞാൽ പടം കിട്ടും എന്നൊക്കെയാണ് അഹാനയെ വിമർശിച്ചുകൊണ്ട് കമന്റുകൾ വരുന്നത്.
എന്നാൽ ഇത്തരത്തിൽ മോശമായി കമന്റ് ചെയ്യുന്നവർക്ക് ചുട്ട മറുപടിയുമായും ചിലർ രംഗത്തെത്തുന്നുണ്ട്. വിമർശിക്കുന്നവർ വേണമെങ്കില്‍ കണ്ടാല്‍ മതി എന്നും ഫേക്ക് ഐഡി എന്തിനാ ഒളിഞ്ഞു നോക്കാന്‍ ആണോ? എന്നുമാണ് അതിനോടുള്ള സോഷ്യല്‍ മീഡിയയുടെ പ്രതികരണം. അതേസമയം, ബീച്ചില്‍ ഇറങ്ങുമ്പോള്‍ സാരി അല്ലെങ്കില്‍ ചുരിദാര്‍ ധരിച്ച് ഇറങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും ചിലര്‍ സര്‍ക്കാസമായി പറയുന്നുണ്ട്. കേരളത്തിലെ അമ്മമാര്‍ പെണ്‍മക്കളെ കഷ്ടപ്പെട്ട് ആണ്‍മക്കളേക്കാള്‍ എല്ലാം നല്‍കി വളര്‍ത്തും. അവസാനം ഏതെങ്കിലും ഒരുത്തന് കെട്ടിച്ചു കൊടുക്കും പെണ്‍മക്കള്‍ക്ക് ഇത്രയും സ്വതന്ത്രം കൊടുത്തൊരു അമ്മ കേരളത്തില്‍ കാണാന്‍ പാടാണ് എന്നായിരുന്നു മറ്റൊരു ശ്രദ്ധേയമായ കമന്റ്.
അതേമസയാം ദിയയുടെ വിവാഹവും ഓണവുമെല്ലാം കഴിഞ്ഞതിന് ശേഷമാണ് കുടുംബം ബാലിയിലേക്ക് പോയത്. നിരന്തരം ഏവരും തങ്ങളുടെ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം തങ്ങളുടെ ആരാധകർക്കായി പങ്കുവെക്കുന്നുണ്ട്. നേരത്തെ അഹാനയെക്കുറിച്ചുളള അമ്മ സിന്ധുവിന്റെ വാക്കുകള്‍ വൈറലായി മാറിയിരുന്നു. അമ്മു, എല്ലാ അമ്മമാരും നിന്നെ പോലൊരു മകളെ അര്‍ഹിക്കുന്നുണ്ട്. എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷം കൊണ്ടു വരാന്‍ നീ ശ്രമിക്കുന്നുണ്ട്. ഈ ആയിരക്കണക്കിന് സ്റ്റെപ്പുകള്‍ കയറാന്‍ എന്നെ നീ സഹായിച്ചു. ഒരു തവണ ഞാന്‍ വീഴാതിരിക്കാന്‍ എന്റെ പിന്നിലായി നീ നിന്നു. തിരമാലകള്‍ വന്നപ്പോള്‍ എന്നെ മുറുകെ പിടിച്ചു. ജീവിതകാലത്തേക്കുള്ള ഓര്‍മ്മകളാണ് സ്വരുക്കൂട്ടിയിരിക്കുന്നത്. നന്ദി. നന്ദി, ഓസി, ഇഷാനി, ഹന്‍സു, അശ്വിനും എന്നെ സഹായിച്ചതിന്.” എന്നായിരുന്നു മകളെക്കുറിച്ച് ‘അമ്മ സിന്ധുവിന്റെ കുറിപ്പ്.
രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. പിന്നീട് പഠനം പൂര്‍ത്തിയാക്കാന്‍ ഇടവേളയെടുത്ത താരം ‘ഞണ്ടുകളുടെ നട്ടിലൊരു ഇടവേള’ എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് തിരികെ വരുന്നത്. തുടര്‍ന്ന് ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടി.
അഹാനയുടെ കല്യാണം ആയിരിക്കും അടുത്തത് എന്ന് സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദിയയുടെ കല്യാണത്തിന് പിന്നാലെയായിരുന്നു സിന്ധു അഹാനയുടെ കല്യാണത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് മൗനം പാലിക്കുകയായിരുന്നു അഹാന. അതേസമയം കൃഷ്ണ സിസ്റ്റേഴ്സിൽ നടന്ന ആദ്യ വിവാഹമായിരുന്നു ദിയ കൃഷ്ണയുടേത്. ഈയ്യടുത്താണ് ദിയയും അശ്വിനും വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ വൈറലായ താര വിവാഹം കൂടിയായിരുന്നു ദിയയുടെയും അശ്വിന്റെയും. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ വിവാഹത്തിന്റെ എല്ലാ ചെലവുകളും വഹിച്ചത് ദിയ തന്നെയായിരുന്നു എന്നുള്ളതും വിവാഹത്തിന്റെ ഹൈലൈറ് ആയിരുന്നു.











