കനകയുടെ ഫോട്ടോ പങ്കുവെച്ചതിൽ ഖേദിക്കുന്നു ; അവരുടെ സമാധാനജീവിതം താൻ തകർത്തു

കഴിഞ്ഞ ദിവസമാണ് നടി കനകയുടെ ഒരു പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ചിത്രത്തിലെ കനകയും രൂപത്തെക്കുറിച്ചും മേക്കോവറിനെപ്പറ്റിയുമൊക്കെ നിരവധി കമന്റുകളും വന്നിരുന്നു. ആരാധകനൊപ്പം കനക എന്ന് പറഞ്ഞാണ് ഫോട്ടോ വൈറലായത്. എന്നാൽ ഇത് കനകയുടെ ആരാധകനല്ല. സുഹൃത്താണ്.

വർഷങ്ങൾക്ക് മുമ്പ് കനകയുടെ അഭിമുഖമെടുത്ത മാധ്യമപ്രവർത്തകനാണ് ഫോട്ടോയിൽ കനകയ്ക്കൊപ്പം കാണുന്ന ബാലാജി. ഇപ്പോഴിതാ ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ കനകയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ഫോട്ടോ ഇത്രയും വൈറലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലയെന്ന് പറഞ്ഞുകൊണ്ട് കനകയുമായുള്ള അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് ബാലാജി.

കനക തന്റെ നല്ല സുഹൃത്താണെന്നും അവരുടെ ഫോട്ടോ പങ്കുവെച്ചതിൽ ഇപ്പോൾ തനിക്ക് വിഷമം തോന്നുന്നുവെന്നും ബാലാജി പറയുന്നു. അവർ സമാധാനപരമായി ജീവിക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും അവരുടെ ഫോട്ടോ പങ്കുവെച്ചതിൽ ഇപ്പോൾ എനിക്ക് വിഷമം തോന്നുന്നുവെന്നും ഇത്രയും കാലം അവർ തിയറ്ററിൽ പോയി സിനിമ കണ്ടും ​ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചും സ്വാതന്ത്ര്യത്തോടെ ജീവിക്കുകയായിരുന്നു. പക്ഷെ ഇനി എല്ലാവരും പൊതുസ്ഥലത്ത് കനകയെ ശ്രദ്ധിക്കുമെന്നും ഫോട്ടോ എടുക്കുമെന്നും അവരുടെ സ്വകാര്യ ജീവിതത്തിന് ശല്യമാകും. അതിൽ തനിക്ക് ഖേദമുണ്ടെന്നും ബാലാജി പറയുന്നു.

ഒരിക്കൽ കനക മരിച്ചെന്ന് പരക്കെ വാർത്ത വന്നിരുന്നു. അന്ന് താൻ ഒരു മീഡിയയിൽ വർക്ക് ചെയ്യുകയാണ്. ഈ വാർത്ത സത്യമല്ല, വാർത്ത കൊടുക്കരുതെന്ന് തന്റെ ചാനലിൽ താൻ പറഞ്ഞുവെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് തെളിയിക്കാമെന്നും പറഞ്ഞു. എന്നാൽ ആർക്കും കനകയുടെ വിവരം ലഭിച്ചില്ലയെന്നും അദേഹഹം പറയുന്നു. താനും ക്യാമറമാനും കാറെടുത്ത് അവരുടെ വീട്ടിൽ പോയി. മരിച്ചെന്ന വാർത്ത കേട്ട് ആരാധകർ രണ്ട് മൂന്ന് പേർ വീടിന് മുന്നിലുണ്ടായിരുന്നു. ​ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും തങ്ങൾ ഉള്ളിൽ കയറി. കനകയോട് ഫോണിലൂടെ സംസാരിച്ചുവെന്നും നിങ്ങൾ മരിച്ചെന്ന വാർത്ത പ്രചരിക്കുന്നുണ്ട് കണ്ടിരുന്നോ എന്ന് ചോദിച്ചുവെന്നും ബന്ധുക്കൾ വിളിച്ചിരുന്നെന്ന് കനക പറഞ്ഞുവെന്നും അതോടെ തങ്ങൾ ഉടനെ കനക ജീവനോടെയുണ്ടെന്ന വാർത്ത കൊടുത്തുവെന്നും അതോടെ മറ്റെല്ലാ ചാനലുുകളും ഫ്ലാഷ് ന്യൂസ് നിർത്തിയെന്നും ബാലാജി പറഞ്ഞു.

അന്ന് കനക തനിക്കായി ഒരു അഭിമുഖം തന്നു. ഇന്റർവ്യൂ ടെലികാസ്റ്റ് ചെയ്തപ്പോൾ വളരെ ശ്രദ്ധ നേടി. ആ സൗഹൃദം ഇപ്പോഴും തുടരുന്നെന്നും ബാലാജി പറയുന്നുണ്ട്. അതിനു ശേഷം അടുത്തിടെ രണ്ട് മൂന്ന് തവണ കനകയെ കണ്ടിരുന്നുവെന്നും ഇത്തവണ കണ്ടപ്പോൾ ഫോട്ടോയെടുക്കുകയായിരുന്നു. ഒരുപാട് കാര്യങ്ങൾ സംസാരിച്ചുവെന്നും കനകാട്ടക്കാരൻ എന്ന സിനിമയുടെ രണ്ടാം ഭാ​ഗം എടുത്താൽ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ പാട്ടിയുടെ റോളാണോ എന്ന് കനക ചോദിച്ചുവെന്നും അവർക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ല. എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാമെന്നും ബാലാജി വ്യക്തമാക്കി.

ഇൻഡസ്ട്രിയിലെ പുതിയ സിനിമകൾ, പുതിയ നടീനടൻമാർ എന്നിവരെക്കുറിച്ചെല്ലാം അറിയാമെന്നും ബാലാജി പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ ഒരു മാളിൽ നിന്നുള്ള കനകയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ചിത്രം കണ്ട കനക തന്നെയാണോ എന്നുപോലും പലരും സംശയിച്ചിരുന്നു. നടി കനകയുടെ ജീവിതം സിനിമാ ലോകത്ത് പലപ്പോഴും ചർച്ചയായിട്ടുണ്ട്. ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുന്ന കനക ഒറ്റയ്ക്കൊരു വീട്ടിൽ തന്റേതായ ജീവിതം നയിക്കുകയാണ്.