
നടിയെ ആക്രമിച്ച കേസിൽ രണ്ടാം വിചാരണക്കായി ദിലീപ് ഉൾപ്പെടെ പ്രതിപ്പട്ടികയിൽ ഉള്ള എല്ലാവരും ഇന്ന് വിചാരണ കോടതിയിൽ ഹാജരായി .കേസിലെ ആറാം പ്രതി ഇന്ന് ഹാജരായിരുന്നില്ല . ഇത് പ്രതികളുടെ വാദം വിശദീകരിക്കാനുള്ള അവസാനഘട്ട വിചാരണയാണ് .
ഇപ്പോൾ രണ്ടാം ഘട്ട വിചാരണക്കുള്ള പ്രാഥമിക നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത് . വിചാരണക്ക് ശേഷം ദിലീപ് കോടതി വിട്ടു . കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം നൽകിയത് . കേസിൽ ദിലീപ് അടക്കം 13 പ്രതികളാണ് കുറ്റാരോപിതർ .
ഈ കേസുമായി ബന്ധപ്പെട്ട് 5 വിസ്താരങ്ങളാണ് കോടതി നിർദേശിച്ചിട്ടുള്ളത് . അതിൽ മൂന്നാം ഘട്ട വിസ്താരമാണ് ഇപ്പോൾ നടക്കുന്നത് . നാളെ മുതൽ പ്രതികളെ ഓരോരുത്തരെയായി ഓരോ ദിവസം വെച്ച് വിശദമായ ചോദ്യം ചെയ്യൽ ഉണ്ടാകും . വിസ്താരത്തിന്റെ അന്തിമ തീരുമാനം കോടതിയായിരിക്കും എടുക്കുക . ഐ പി സി 207 പ്രകാരമുള്ള രണ്ടാം ഘട്ട വിസ്താരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് . ഇതിനുവേണ്ട പ്രാഥമിക നടപടിക്രമങ്ങൾക്ക് വേണ്ടിയാണ് ഇന്ന് പ്രതികളെ കോടതിയിലേക്ക് വിളിപ്പിച്ചത് .











