എന്നെ ഒന്ന് പ്രേമിക്കാൻ പറ്റുമോ ? സിനിമ സ്റ്റൈൽ പ്രണയത്തെ കുറിച്ച് ദിയ കൃഷ്ണ ; വീഡിയോ വൈറലാവുന്നു

മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ താരമാണ് ദിയ കൃഷ്ണ. ദിയ കൃഷ്ണയുടേയും അശ്വിൻ ഗണേഷിന്റേയും വിവാഹ ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ പ്രചരിക്കുകയാണ്.

തനിക്കെന്താണോ വേണ്ടത് അത് താന്‍ അശ്വിനില്‍ കണ്ടു. ‘തന്നെ ഒന്ന് പ്രേമിക്കാന്‍ പറ്റോ?’ എന്ന് താന്‍ അശ്വിനോട് ചോദിച്ചു. യെസ് പറഞ്ഞ അശ്വിന്‍ തന്നെ സ്നേഹിക്കാന്‍ തുടങ്ങി” എന്നാണ് ദിയ കൃഷ്ണ ഈ വീഡിയോയിൽ പറയുന്നത്. ഇതാണ് ഈയൊരു വീഡിയോയുടെ ഹൈ ലൈറ്റ്.

ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും കല്യാണത്തിന് മുന്നോടിയായി നടന്ന സംഗീത് ചടങ്ങിൽ നിന്നുമുള്ള വീഡിയോയാണിത്. ഈ വീഡിയോയില്‍ അശ്വിൻ ഗണേഷുമായുള്ള തന്റെ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിയ കൃഷ്ണ. ദിയ കൃഷ്ണയുടേയും അശ്വിൻ ഗണേഷിന്റേയും കല്യാണം ഒരുക്കിയത്  ഡെകോര്‍ ലാബ് ഇവന്റ്‌സ് ആണ്.

ദിയയുടെയും ആസ്വിന്റെയും വിവാഹത്തിന്റെ ബിഹൈൻഡ് സീൻസ് വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .  ഈ വീഡിയോ ഇതിനോടകം തന്നെ ട്രെന്റായി മാറിയിരിക്കുകയാണ്.വിഡിയോയിൽ തന്റെ വിവാഹ സങ്കല്പത്തെ കുറിച്ചാണ് ദിയ കൃഷ്ണ സംസാരിക്കുന്നത് .  ‘തന്റെ വീട്ടിലെ എല്ലാവരും വളരെ ചൂസിയായ ആളുകളാണ്. പക്ഷേ താന്‍ അങ്ങനെയല്ല. തന്റെ പങ്കാളി എപ്പോഴും തന്നോട് വിശ്വസ്തത കാണിക്കണം എന്നതായിരുന്നു തന്റെ ആവശ്യം. തന്നേക്കാള്‍ ഉയരമുണ്ടാകണമെന്നും തനിക്കുള്ള നല്ല ഗുണങ്ങള്‍ തന്റെ  പങ്കാളിക്കുമുണ്ടാകണമെന്നും താന്‍ ആഗ്രഹിച്ചിരുന്നു. താന്‍ വളരേയധികം സത്യസന്ധയാണ്. എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അത് നേരിട്ട് തുറന്ന് പറയും. അത് താന്‍ തന്റെ പങ്കാളിയില്‍ നിന്നും  പ്രതീക്ഷിച്ചിരുന്നു” എന്നാണ് ഈ വീഡിയോയില്‍ ദിയ കൃഷ്ണ പറയുന്നത്.

അശ്വിൻ ഗണേഷും ഈ  വീഡിയോയിലുണ്ട്. ”അശ്വിനും അങ്ങനെ തന്നെയാണ്. ഇതുപോലൊരു പങ്കാളിയെ തനിക്ക് ഇതിന് മുമ്പ് ലഭിച്ചിട്ടില്ല. എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അശ്വിന്‍ ഗണേഷ് തന്റെ മുഖത്തു നോക്കി പറയും. പിന്നീട് തങ്ങള്‍ അക്കാര്യത്തില്‍ വഴക്ക് കൂടും. അശ്വിന്‍ തന്നെ ആ വഴക്ക് അവസാനിപ്പിക്കും എന്നും ദിയ കൃഷ്ണ പറയുന്നു. അതോടെ ആ പ്രശ്നം തീരും. തനിക്കെന്താണോ വേണ്ടത് അത് താന്‍ അശ്വിനില്‍ കണ്ടു. ‘തന്നെ ഒന്ന് പ്രേമിക്കാന്‍ പറ്റോ?’ എന്ന് താന്‍ അശ്വിനോട് ചോദിച്ചു. യെസ് പറഞ്ഞ അശ്വിന്‍ തന്നെ സ്നേഹിക്കാന്‍ തുടങ്ങി”എന്നാണ് ദിയ കൃഷ്ണ പറയുന്നത്. ഈ വീഡിയോ പുറത്തു വന്നതിനു  പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് കീഴിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്.

കിടു ജോഡി, നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്, അശ്വിന്‍ ദിയയെ നോക്കുന്നത് കാണുമ്പോള്‍ അറിയാം ആ മനസിലെ പ്രണയം, എന്നും ഇതുപോലെ സന്തോഷത്തോടെയിരിക്കുക, ഒട്ടും ഈഗോയില്ലാത്ത ഒരാള്‍ക്ക് മാത്രമേ ഇങ്ങനെ ചോദിക്കാന്‍ സാധിക്കുകയുള്ളൂ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിൽ കൂടി ആരാധകർ നൽകുന്ന പ്രതികരണങ്ങള്‍.

വിവാഹത്തിന് പിന്നാലെ ബാലി  യാത്രയിലാണ് ഇപ്പോൾ ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. രസകരമായ വസ്തുത എന്തെന്നാല്‍ യാത്രയില്‍ അശ്വിനും ദിയ കൃഷ്ണയ്ക്കുമൊപ്പം ദിയയുടെ കുടുംബവുമുണ്ട്. കുടുംബത്തിന്റെ ബാലിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.