
ബാലയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മകള്‍ അവന്തിക രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ മകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ബാല. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ബാല മകള്‍ക്ക് മറുപടി നല്‍കിയത്.
തന്റെ മകൾ പാപ്പു സംസാരിച്ച വിഡിയോ ഞാന്‍ കണ്ടിരുന്നുവെന്നും മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും മകളുടെ അരികില്‍ വരില്ലെന്നും ബാല വളരെ വികാരഭരിതനായി വിഡിയോയിൽ പറയുന്നു. ബാലയുടെ വാക്കുകൾ ഇങ്ങനെ ; … ‘ആദ്യം ഒരു പോസിറ്റീവ് കാര്യം പറയാം, എന്റെ അച്ഛന്‍ എന്ന് പറഞ്ഞു. നന്ദി. നിന്നോട് തര്‍ക്കിക്കാന്‍ അപ്പ ഇല്ല. മകളോട് തര്‍ക്കിക്കുകയാണെങ്കില്‍ അവന്‍ ആണല്ല. രണ്ടര മൂന്ന് വയസിലാണ് എന്നെ വിട്ട് പാപ്പു പോയത്. ഗ്ലാസ് എടുത്ത് അടിച്ചു എന്ന കാര്യമൊക്കെ പറഞ്ഞിരുന്നു. അഞ്ച് ദിവസം വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം തന്നില്ല എന്നു പറഞ്ഞു. ജയിക്കാന്‍ പറ്റും. ഇന്ന് താന്‍ തോറ്റുകൊടുക്കുകയാണ്. കാരണം നീ ജയിക്കണം എന്നാണ് ബാല വിഡിയോയിൽ പറയുന്നത്. നിന്റെ വിഡിയോ മുഴുവന്‍ ഞാന്‍ കേട്ടു. എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഞാനും നിന്റെ കുടുംബവുമായി ബന്ധപ്പെടരുതെന്ന് നീ പറഞ്ഞു. ഞാന്‍ വിചാരിച്ചത് ഞാനും നിന്റെ കുടുംബം ആണെന്നാണ്. ഞാന്‍ നിനക്ക് അന്യനായിപ്പോയിയെന്നും ഇനി തൊട്ട് ഞാന്‍ ഒന്നിനും വരില്ലയെന്നും ബാല പറയുന്നു. ഞാന്‍ ആശുപത്രിയില്‍ മരിക്കാന്‍ കിടന്നപ്പോള്‍ നീ വന്നതുകൊണ്ടാണ് ഞാന്‍ തിരിച്ചുവന്നതെന്ന് ഞാന്‍ വിചാരിച്ചിരുന്നു. എന്നാൽ നിര്‍ബന്ധിച്ചതുകൊണ്ടാണ് നീ വന്നത് എന്ന് പറഞ്ഞു. അത് അന്ന് നീ എന്റെ മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കില്‍, ഈ അച്ഛന്‍ ഇപ്പോള്‍ നിന്നോട് സംസാരിക്കാൻ ഉണ്ടാവില്ലായിരുന്നു. നീ കാരണമാണ് അപ്പ ഇവിടെ ഇരിക്കുന്നത്. പാപ്പുവിന് എല്ലാ ഐശ്വര്യവുമുണ്ടാകണം. നീ നന്നായി പഠിക്കണം നന്നായി വളരണമെന്നും നിന്നോട് മത്സരിച്ച് ജയിക്കാന്‍ ഒരിക്കലും തനിക്ക് പറ്റില്ല. നീ എന്റെ ദൈവമാണ്. ഇനി തൊട്ട് അപ്പ വരില്ല എന്നും പറന്നുകൊണ്ടാണ് ബാല വീഡിയോ അവസാനിപ്പിക്കുന്നത്.

അതേമസയം വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തിലും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബാലയുടെയും അമൃതയുടെയും മകളായ അവന്തിക വിശദീകരണവുമായി എത്തുന്നത്.
മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കൽ ചില്ല് കുപ്പി തനിക്കുനേരെ എറിയാൻ ശ്രമിച്ചെന്നുമായിരുന്നു ബാലയുടെ മകൾ വിഡിയോയിൽ പറഞ്ഞത്. കൂടാതെ അച്ഛൻ തന്നെയും അമ്മയെയും കുടുംബത്തെയും മാനസീകമായി തളർത്തുകയായിരുന്നെന്നും പലരും അത് മനസിലാക്കതെ അമ്മയെയും തന്നെയും കുറ്റക്കാരായി കാണുകയാണെന്നും മകൾ ആരോപിച്ചിരുന്നു .
അവന്തികയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്. “അമ്മയേയും എന്നേയും പറ്റി തെറ്റായ ആരോപണങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ് എന്നും അത് കേട്ട് അതൊക്കെ ശരിയാണോ എന്നിങ്ങനെയൊക്കെ ചിലപ്പോൾ സ്കൂളിൽ പോകുമ്പോൾ തന്റെ ഫ്രണ്ട്സ് തന്നെ എന്നോട് ചോദിക്കാറുണ്ട് എന്നും എനിക്ക് അതിന് പലപ്പോഴും ഉത്തരം പറയാൻ പറ്റുന്നില്ലയെന്നും എല്ലാവരുടെയും വിചാരം ഞാനും എന്റെ അമ്മയും ബാഡാണ് എന്നാണ് എന്നും പക്ഷെ സത്യം അതൊന്നുമല്ലയെന്നും അവന്തിക പറയുന്നു. താൻ സംസാരിക്കാൻ പോകുന്നത് തന്റെ അച്ഛനെ പറ്റിയാണ്. എന്റെ അച്ഛൻ എന്നെ കുറിച്ച് കുറേ വീഡിയോസും ഇന്റർവ്യൂസും ചെയ്തിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ്, എന്നെ മിസ് ചെയ്യുന്നു എന്നെല്ലാം അതിൽ പറയുന്നുണ്ട് എന്നും തനിക്ക് ഗിഫ്റ്റ്സ് ഇപ്പോഴും കുറേ അയക്കാറുണ്ട് എന്നൊക്കെ പറഞ്ഞ് കുറേ വീഡിയോസുണ്ട്. പക്ഷെ അതിലൊന്നും സത്യമില്ലഎന്നാണ് അവന്തിക പറയുന്നത്.
തന്റെ അച്ഛനെ സ്നേഹിക്കാൻ എനിക്ക് ഒരു കാരണം പോലുമില്ല. കാരണം എന്നേയും അമ്മയേയും അമ്മാമ്മയേയും ആന്റിയേയും മെന്റലിയും ഫിസിക്കലിയും അച്ഛൻ ടോർച്ചർ ചെയ്തിട്ടുണ്ട് എന്നും ഞാൻ കുഞ്ഞായിരുന്നപ്പോൾ മദ്യപിച്ച് അച്ഛൻ വീട്ടിൽ വരികയും എന്റെ അമ്മയെ തല്ലുകയും ചെയ്യുമെന്നും തനിക്ക് അത് കാണുമ്പോൾ തന്നെ ഭയങ്കര വിഷമമാകുമെന്നും ഒരു കാരണവുമില്ലാതെയാണ് അമ്മയെ ഉപദ്രവിച്ചിരുന്നത്. അഭിമുഖങ്ങളിൽ അച്ഛൻ തന്റെ അമ്മയെ പറ്റി ഒരുപാട് നുണയും ആരോപണങ്ങളും പറഞ്ഞിട്ടുണ്ട് എന്നും അവന്തിക പറയുന്നു. അതുപോലെ ഒരിക്കൽ കോർട്ടിൽ ഇരുന്നപ്പോൾ എന്നെ വലിച്ചിഴച്ച് ചെന്നൈയിൽ കൊണ്ടുപോയി ഒരു മുറിയിലിട്ടിട്ട് ഫുഡ് പോലും തന്നില്ല. ഇങ്ങനെയുള്ള ആളുകളെയാണോ നിങ്ങൾ വിശ്വസിക്കുന്നത് എന്നൊക്കെ ചോദിച്ചുണ്ട് അച്ഛൻ ബാലക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അവന്തിക ഉണ്നായ്യിച്ചത്.
അതുകൊണ്ട് തന്നെ എനിക്ക് അച്ഛനെ കാണാൻ താൽപര്യമില്ലയെന്നും അച്ഛന്റെ മുഖം തനിക്ക് കാണണ്ട എന്നും അവതിക പറഞ്ഞു. എന്നെ മിസ് ചെയ്യറുണ്ടെന്ന് അച്ഛൻ പറയാറുണ്ട്. പക്ഷെ തനിക്കായി ഇന്നേവരെ ഒരു കോളോ ലെറ്ററോ ഒന്നും അയച്ചിട്ടില്ലയെന്നും ആശുപത്രിയിൽ പോയി അച്ഛനെ കണ്ടത് ‘അമ്മ നിർബന്ധിച്ചത് കൊണ്ടാണെന്നും അവന്തിക വ്യക്തമാക്കിയിരുന്നു.
അതിനുള്ള മറുപടിയുമായയാണ് ബാലയും ഇപ്പോൾ എത്തിയത്. അവന്തികയ്ക്കും ബാലയ്ക്കും ശേഷം അമൃത സുരേഷും പ്രതികരണവുമായി എത്തിയിട്ടുണ്ട്. വിവാഹ മോചനത്തിന് ശേഷം ഇത്രയധികം കാര്യങ്ങൾ അമൃത തുറന്നു പറയുന്നത് ഇതാദ്യമായാകും.











