
നടൻ ബാല പലപ്പോഴും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ പേജുകളിൽ നിറയാറുണ്ട് . തന്റെ മകളെ കാണാൻ കഴിയുന്നില്ല എന്നുള്ള പരാതിയാണ് അതിൽ ഏറെയും . എന്നാൽ ഇപ്പോൾ ഇതുവരെയും സമൂഹ മാധ്യമങ്ങൾക്ക് മുൻപിൽ വരാത്ത കുട്ടിയിപ്പോൾ അച്ഛന്റെ ശല്യം സഹിക്ക വയ്യാതെ തന്റെ മനസിലുള്ള വിഷമം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടെത്തിയിരുന്നു .
അച്ഛന്റെ മുഖം പോലും കാണാൻ ആഗ്രഹിക്കുന്നില്ല, ആശുപത്രിയിൽ അച്ഛനെ കാണാൻ പോയത് ‘അമ്മ പറഞ്ഞിട്ടാണ് എന്നൊക്ക മകൾ പറഞ്ഞപ്പോൾ വികാരഭരിതനായി ബാലയും രംഗത്ത് വന്നിരുന്നു . പക്ഷെ ബാലയെ പിന്തുണക്കുന്ന ആരാധകർ പക്ഷെ ആ പന്ത്രണ്ട് വയസുകാരിയുടെ മനോവിഷമം എന്തുകൊണ്ട് മനസിലാക്കുന്നില്ല എന്നാണ് ഭൂരിഭാഗം ജനങ്ങളും ഈ പ്രശ്നത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുന്നത് .

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വരുന്ന മോശം പരാമർശങ്ങളോട് പ്രതികരിച്ച് നദിയും അവതാരികയുമായ അശ്വതി ശ്രീകാന്തും രംഗത്തുവന്നിരിക്കുകയാണ് . അശ്വതി സഭവത്തിൽ പ്രതികരിച്ചതിങ്ങനെയാണ് ; “പന്ത്രണ്ടു വയസ്സ് മാത്രമുള്ളൊരു കുഞ്ഞിനെ ശപിച്ചും ആക്ഷേപിച്ചും ബുള്ളിയിങ് ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരുടെ മാനസിക നില ശരിക്കും എന്തായിരിക്കും ? ആര് എന്ത് ചെയ്തതിന്റെ പേരിൽ ആയാലും ആ കുഞ്ഞിന് ഇതുണ്ടാക്കുന്ന ട്രോമായ്ക്ക് ആര് സമാധാനം പറയും?
ബാലാവകാശ കമ്മീഷന് ഇതിൽ എങ്ങനെ ഇടപെടൽ നടത്താനാവും എന്നറിയാൻ ആകാംഷയുണ്ട് ” എന്നാണ് അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നത് .
അച്ഛനും അമ്മയും ആരായാലും കുടുംബ പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് പറയുമ്പോൾ അതിലൂടെ ആ കുട്ടികൾ കടന്നു പോകുന്ന മനോവിഷമം മനസ്സിലാക്കേണ്ടതാണ് ഒപ്പം സമൂഹവും .











