മാനസിക പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണുക ; പുതിയ വീഡിയോയുമായി ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത്  

നടൻ ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് മകൾ അവന്തിക കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. അതിനു ശേഷം മുൻഭാര്യ അമൃത സുരേഷും ബാലക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. ഇതിനിടെ ബാലയുടെ രണ്ടാമത്തെ ഭാര്യയും ഡോക്ടറുമായ എലിസബത്തിന്റെ ഒരു വീഡിയോ കൂടി വൈറലാവുകയാണ്.

അമൃതയുമായി വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാല എലിസബത്തുമായി അടുപ്പത്തിലാവുന്നത്. ബാലയുടെ ആരാധികയായിരുന്ന എലിസബത്തിനെ നടന്‍ സോഷ്യല്‍ മീഡിയ വഴി കണ്ടെത്തി പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധവും അധികകാലം നീണ്ട് പോയില്ല. ഇരുവരും വേര്‍പിരിഞ്ഞതായിട്ടാണ് വിവരം. അതേ സമയം ഡോക്ടര്‍ കൂടി ആയ എലിസബത്ത് ഇപ്പോൾ യൂട്യൂബ് ചാനലില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. മിക്കപ്പോഴും ആരോഗ്യപരമായ കാര്യങ്ങളും മെഡിക്കല്‍ വിഷയങ്ങളുമൊക്കെയാണ് വീഡിയോയിലൂടെ പറയാറുള്ളത്. അത്തരത്തില്‍ പുതിയൊരു വീഡിയോയുമായിട്ടാണ് എലിസബത്തിപ്പോള്‍ എത്തിയിരിക്കുന്നത്.

നിലവില്‍ അഹമ്മദാബാദിലെ ഒരു ആശുപത്രയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ് എലിസബത്ത്. ജോലി ചെയ്യുന്ന ആശുപത്രിയുടെ മുന്‍പില്‍ നിന്നുമാണ് പുതിയൊരു വീഡിയോയുമായി എലിസബത്ത് എത്തിയിരിക്കുന്നത്. മെന്റല്‍ ഹെല്‍ത്തിനെ കുറിച്ചാണ് പുതിയ വീഡിയോയില്‍ താരം സംസാരിക്കുന്നത്. എന്നാൽ വീഡിയോയിലെ കമന്റ്സ് മുഴുവൻ കഴിഞ്ഞ ദിവസമുണ്ടായ അമൃത-ബാല വിഷയത്തെക്കുറിച്ച് തന്നെയാണ്.

ബാലയുമായി വേർപിരിഞ്ഞോ എന്നും ചിലർ എലിസബത്തിനോട് ചോദിക്കുന്നുണ്ട്.  അമൃതയെയും മകളെയും സപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് കൂടുതൽ കമന്റുകളും . പാപ്പുവിനെ വളരെ മോശം വാക്കുകള്‍ ഉപയോഗിച്ച് ആളുകള്‍ പരിഹസിക്കുന്നു. മകളെ ഇത്തരം ആക്രമണങ്ങളിലേക്ക് വലിച്ചിട്ട ബാലയെ കുറിച്ച് നിങ്ങളും സംസാരിക്കണം. സത്യം നിങ്ങള്‍ക്കും അറിയുന്നതല്ലേ.. മിണ്ടാതിരിക്കരുത്, ബാലയില്‍ നിന്ന് രക്ഷപ്പെട്ടോളൂ, നിങ്ങളുടെ ഹസ്ബന്റിനെക്കുറിച്ച് എന്താ ഒന്നും പറയാത്തത് അയാളെ വിഡിയോയിൽ കാണുന്നതേയിലല്ലോ, ഡോക്ടർ ബാലയെ ഉദ്ദേശിച്ചാണ് പറഞ്ഞത്, ഇത്ര അറിവും പടിപ്പിമുള്ള ഡോക്ടർ എലിസബത്തിനെ ബാല വിഡിയോയിൽ കൊണ്ട് വന്ന് എത്ര കോമാളിത്തരം കാണിച്ചിട്ടുണ്ട് അയാൾക്ക് എന്തോ പ്രശ്നം ഉണ്ട് എന്നിങ്ങനെ അനവധി കമന്റുകളാണ് എലിസബത്തിന് വന്നുകൊണ്ടിരിക്കുന്നത്.

എലിസബത്തിന്റെ വീഡിയോ സാരാംശം ഇങ്ങനെയാണ് ;…ആരുമില്ലെന്ന തോന്നലുകളും ഡിപ്രെഷനാണെങ്കില്‍ സൈക്രാട്ടിസ്റ്റിനെ കാണിക്കണം. മറ്റു അസുഖങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ആശുപത്രിയില്‍ പോകാറുണ്ട്. അതിന് ആര്‍ക്കും കുഴപ്പമില്ല. എന്നാല്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ നമ്മള്‍ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ് എന്നും പക്ഷേ പലരും അതൊരു നാണക്കേട് പോലെയാണ് കാണുന്നത് അങ്ങനെ അല്ല വേണ്ടത്. നമ്മുടെ സന്തോഷത്തിനാണ് പ്രധാന്യം കൊടുക്കേണ്ടത് എന്നും വൈദ്യ സഹായം വേണ്ടുന്ന അവസരങ്ങളില്‍ ഉറപ്പായും അത് എടുക്കേണ്ടതാണ് എന്നും എലിസബത്ത് വിഡിയോയിൽ പറയുന്നു.

പലപ്പോഴും കുടുംബ പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നു വെളിപ്പെടുത്തുന്നത് ബാലയുടെ സ്ഥിരം ഹോബിയാണ് . മകളെ പറ്റിയുള്ള പരാമർശങ്ങളാണ് അതിലേറെയും. അതിനെതിരെ പ്രതികരിച്ചു കൊണ്ട് അമൃതയും കുടുംബവും എത്താറുമുണ്ട് . അതുകൊണ്ടു തന്നെ അമൃതയും കുടുംബവും സൈബർ ആക്രമണത്തിന് ഇരയാകാറുമുണ്ട് . ഇപ്പോൾ ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് മെന്റൽ ഹെൽത്ത് അവെയർനെസ്സ് വീഡിയോയുമായി എത്തിയിരിക്കുന്നത് ബാലക്ക് വേണ്ടിയിട്ടാണോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയും ചോദിക്കുന്നത്.