
മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ ആരാധ്യ പങ്കുവച്ചിട്ടുണ്ട്. ‘എന്റെ ഇത്തവണത്തെ പിറന്നാൾ മറക്കാൻ പറ്റാത്തതാക്കി മാറ്റിയതിന് റാമിന് നന്ദി എന്നണ് പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ആരാധ്യ കുറിച്ചത്. രാം ഗോപാൽ വർമയുടെ ഹൈദരാബാദുള്ള ഓഫിസിൽ വച്ചായിരുന്നു ആഘോഷം.
രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിലെ നായികയാണ് ആരാധ്യ. ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇതിനകം തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഏകകണ്ഠേനയാണ് ഈ കഥാപാത്രത്തിലേക്ക് ആരാധ്യ ദേവിയെ തെരഞ്ഞെടുത്തത്.

സാരി ചുറ്റിയ ആരാധ്യ ദേവിയുടെ വീഡിയോസ് ഇൻസ്റ്റാഗ്രാമിൽ വളരെ ട്രെൻഡിങ് ആയിരുന്നു . സാരി വേഷത്തിലുള്ള ആർഡിയയുടെ ചിത്രങ്ങളും വിഡിയോയും കണ്ടതിന് പിന്നാലെയാണ് നടിയെ തേടി ബോളിവുഡ് സംവിധായകൻ എത്തുകയായിരുന്നു . സിനിമയുടെ പ്രേമേയവും സാരി തന്നെയാണ് .
രാം ഗോപാൽ വർമ നിർമിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. സത്യ യാദുവാണ് ആരാധ്യയുടെ നായകനായി എത്തുന്നത് .

ആരാധ്യ ദേവി അവതരിപ്പിക്കുന്ന കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുട അവളോടുള്ള വികാരം അപകടകരമായി പിന്നീട് മാറുന്നതുമാണ് “സാരി” എന്ന ചിത്രം പറയുന്നത്. നവംബർ നാലിന് ചിത്രം തീയേറ്ററുകൾ എത്തും . ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത് .











