ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു; താരം അപകട നില തരണം ചെയ്തുവെന്ന് മുംബൈ പോലീസ്

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. താരത്തെ ഇപ്പോൾ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെ 4.30 -5 മണിക്കിടയിലായിരുന്നു സംഭവം നടന്നത്. നിലവില്‍ ഗോവിന്ദ  ഐസിയുവിലാണുള്ളത്. തോക്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അബദ്ധത്തിൽ ഗോവിന്ദയ്ക്ക് കാലിൽ വെടിയേറ്റത്. രാവിലത്തെ വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് പോകാനിരിക്കെ റിവോള്‍വര്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുതിര്‍ന്നത്. കാലിൽ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്ന നടനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. കാല്‍മുട്ടിന് പരിക്കേറ്റ് ഗോവിന്ദയെ മുംബൈ ക്രിട്ടിക് കെയര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

കാലിൽ നിന്നും ബുള്ളറ്റ് നീക്കം ചെയ്‌തെന്നാണ് അറിയാൻ കഴിയുന്നത്. ഗോവിന്ദയുടെ ശരീരത്തിൽ നിന്നും ധാരാളം രക്തം നഷ്ടമായി. എങ്കിലും അപകടനില ഇദ്ദേഹം തരണം ചെയ്‌തെന്നും. നിലവില്‍ ഗോവിന്ദയുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

ഈയൊരു വെടിയേക്കൽ  സംഭവത്തില്‍ ഗോവിന്ദയുടെ പേർസണൽ മാനേജര്‍ ശശി സിൻഹ പ്രതികരിച്ചിരുന്നു . കൊല്‍ക്കത്തയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു ഗോവിന്ദ എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിന് മുമ്പായി തന്റെ തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് ഗോവിന്ദയ്ക്ക് അപകടമുണ്ടാകുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ മാനേജര്‍ ശശി സിൻഹ പറയുന്നത്. തോക്ക് താഴെ വീഴുകയും ബുള്ളറ്റ് കാലിൽ പതിക്കുകയും ചെയ്തു എന്നാണ് മാനേജർ പറയുന്നത്. ലൈസന്‍സ് ഉള്ള റിവോള്‍വര്‍ അദ്ദേഹം ഒരു കേസിലാണ് സൂക്ഷിച്ചിരുന്നത്. അത് കൈയില്‍ നിന്നും താഴെ വീണപ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. വൃത്തിയാക്കിയ തോക്ക് തിരികെ ഗൺ കേസില്‍ വെക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയും ഗോവിന്ദയ്ക്ക് കാലിന് പരുക്കേല്‍ക്കുകയുമായിരുന്നു എന്നും മാനേജർ പറയുന്നു. ലൈസന്‍സുള്ള തോക്കാണിത്.

എന്നാൽ പക്ഷെ ഗോവിന്ദയ്ക്ക് വെടിയേറ്റതിന് പിന്നാലെ ഈയൊരു സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഗോവിന്ദയുടെ തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഗോവിന്ദയുടെ കുടുംബാംഗങ്ങളില്‍ നിന്നും പോലീസ് മൊഴി എടുക്കും .

ഗോവിന്ദ് അരുൺ അഹൂജ എന്ന നടൻ ഗോവിന്ദ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. നടനും ഹാസ്യനടനും നർത്തകനും ഗായകനും രാഷ്ട്രീയക്കാരനുമാണ് ഇദ്ദേഹം .