
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് നടൻ പ്രസന്നയും, സ്നേഹയും. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇപ്പോൾ ഇരുവരും രണ്ടു മക്കൾക്കൊപ്പം സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയാണ്. ഇരുവരും ഇപ്പോളും കരിയറിന് പ്രധാന്യം കൊടുക്കാറുണ്ട്.മക്കൾ ചെറിയ കുട്ടികൾ ആയതുകൊണ്ട് സ്നേഹ ഇപ്പോൾ വീടിനടുത്തുള്ള ഷൂട്ടിംഗ് ലൊക്കേഷനുകൾ ആണ് തെരെഞ്ഞെടുക്കുന്നത്. ഇപ്പോൾ ഇരുവരും തങ്ങളുടെ കുടുംബത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ചെറിയ കാര്യങ്ങൾക്കൊണ്ട് തൃപ്തിപ്പെടുന്നയാളാണ് സ്നേഹ പ്രസന്ന പറയുന്നു.

മക്കൾ ഉണ്ടായതിനു ശേഷം സ്നേഹ വലിയ പ്രതിഫലം വാഗ്‌ദാനം ചെയ്തിട്ടും പല സിനിമകളും വേണ്ടാന്ന് വെച്ചിട്ടുണ്ട്, മക്കളുടെ കാര്യത്തിന് വേണ്ടിമാത്രം, അറുപത് ദിവസം മക്കളെ വിട്ട് മാറി നിൽക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് സ്നേഹ ആ അവസരം വേണ്ടെന്ന് വെച്ചത്. ഞാനായിരുന്നു സ്നേഹയുടെ സ്ഥാനത്തെങ്കിൽ ജോലിയാണ് പ്രധാനമെന്ന് പറഞ്ഞ് ഉറപ്പായും ആ സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടാകും, പ്രസന്ന പറയുന്നു.

അതേ അഭിമുഖത്തിൽ മകളുമായി പ്രസന്നയ്ക്കുള്ള അടുപ്പത്തിന്റെ ആഴത്തെ കുറിച്ച് സ്നേഹയും സംസാരിച്ചിരുന്നു. പ്രസന്നയുടെ പെറ്റാണ് മകൾ. ഞാൻ പറഞ്ഞാൽ പോലും കേൾക്കാത്ത കാര്യങ്ങൾ മകൾ പറഞ്ഞാൽ പ്രസന്ന ചെയ്യും. മോൾ എന്ത് ചെയ്താലും പ്രസന്നയ്ക്ക് ഓക്കെയാണ്. എന്നാൽ അതേ കാര്യം മോൻ വിഹാൻ ചെയ്താൽ പ്രസന്ന സമ്മതിക്കില്ലെന്നാണ് സ്നേഹ പറഞ്ഞത്.












